AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Kerala Travel Advisory: അതിതീവ്ര മഴയും മണ്ണിടിച്ചിൽ ഭീതിയും: പൊന്മുടി മുതൽ വയാനാട് വരെ യാത്രകൾക്ക് വിലക്ക്

Kerala Rain Travel Advisory: മലയോര മേഖലകളിലും പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലും ദുരന്തനിവാരണ അതോറിറ്റിയും വനം വകുപ്പും കർശന യാത്രാവിലക്കാണ് ഏർപ്പെടുത്തിയിരിക്കുന്നത്. തിരുവനന്തപുരം ജില്ലയിലെ പൊന്മുടി ഇക്കോ ടൂറിസം കേന്ദ്രം, ഇടുക്കി, വയനാട്, ഗവി, വാഗമൺ തുടങ്ങിയ പ്രധാന മലയോര ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ പ്രവേശനം താത്കാലികമായി നിർത്തിവെച്ചു. ഇന്നലെ രാത്രി സംസ്ഥാനത്തെ മിക്ക മലയോര മേഖലയിലും ശക്തമായ മഴ പെയ്തതിനെ തുടർന്ന് വിവിധയിടങ്ങളിൽ മണ്ണിടിച്ചിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Kerala Travel Advisory: അതിതീവ്ര മഴയും മണ്ണിടിച്ചിൽ ഭീതിയും: പൊന്മുടി മുതൽ വയാനാട് വരെ യാത്രകൾക്ക് വിലക്ക്
പ്രതീകാത്മക ചിത്രംImage Credit source: Social Media
Neethu Vijayan
Neethu Vijayan | Published: 26 Oct 2026 | 04:07 PM

കേരളത്തിൽ തുലാമഴയും ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദ സാന്നിധ്യവും കാരണം കനത്ത മഴ തുടരുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇതേതുടർന്ന മലയോര മേഖലകളിലും പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലും ദുരന്തനിവാരണ അതോറിറ്റിയും വനം വകുപ്പും കർശന യാത്രാവിലക്കാണ് ഏർപ്പെടുത്തിയിരിക്കുന്നത്. തിരുവനന്തപുരം ജില്ലയിലെ പൊന്മുടി ഇക്കോ ടൂറിസം കേന്ദ്രം, ഇടുക്കി, വയനാട്, ഗവി, വാഗമൺ തുടങ്ങിയ പ്രധാന മലയോര ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ പ്രവേശനം താത്കാലികമായി നിർത്തിവെച്ചു.

മണ്ണിടിച്ചിലിനും മരം വീണ് അപകടമുണ്ടാകാനും സാധ്യതയുള്ളതിനാൽ രാത്രി 7 മണി മുതൽ രാവിലെ 7 മണി വരെ മലയോര പാതകളിലൂടെയുള്ള യാത്രകൾക്ക് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി കടുത്ത നിരോധനമേർപ്പെടുത്തിയിട്ടുണ്ട്. ഇന്നലെ രാത്രി സംസ്ഥാനത്തെ മിക്ക മലയോര മേഖലയിലും ശക്തമായ മഴ പെയ്തതിനെ തുടർന്ന് വിവിധയിടങ്ങളിൽ മണ്ണിടിച്ചിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ALSO READ: ബെംഗളൂരുവിൽ നിന്ന് ഒരു റോഡ് ട്രിപ്പ് പ്ലാൻ ചെയ്യുകയാണോ? ഈ സ്ഥലങ്ങൾ വിട്ടുപോവരുത്

വിലക്കേർപ്പെടുത്തിയ വിനോദ സഞ്ചാര കേന്ദ്രങ്ങൾ

ശക്തമായ മഴയും പ്രതികൂല കാലാവസ്ഥയും കണക്കിലെടുത്ത് തിരുവനന്തപുരം ജില്ലയിലെ പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള പ്രവേശനം താൽക്കാലികമായി നിർത്തിവച്ചു. ഒക്ടോബർ 25 ഞായറാഴ്‌ച 11:30 മുതൽ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പൊൻമുടി അടച്ചിടുമെന്ന് അധികൃതർ അറിയിച്ചു. സംസ്ഥാനത്തെ വിവിധ ടൂറിസം കേന്ദ്രങ്ങൾ പുതിയ കാലാവസ്ഥാ സാഹചര്യത്തിൽ അടയ്ക്കുന്നതായി അധികൃതർ പ്രഖ്യാപിച്ചിട്ടുണ്ട്.

കല്ലാർ-പൊന്മുടി റോഡിൽ പന്ത്രണ്ടാം വളവിലും ഇരുപത്തിരണ്ടാം വളവിന് അടുത്ത് ഇടിയകോവിലിന് സമീപത്ത് മണ്ണിടിച്ചിൽ റിപ്പോർട്ട് ചെയ്തിരുന്നു. കഴിഞ്ഞ ​ദിവസം രാത്രി മലയോര മേഖലയിൽ ശക്തമായ മഴ പെയ്തതിനെ തുടർന്നാണ് മണ്ണിടിച്ചിലുണ്ടായത്. അതിനാൽ പ്രദേശവാസികൾക്ക് അടക്കം ജാ​ഗ്രത നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

വയനാട് ജില്ലയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തിൽ ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾക്ക് പൂർണ്ണ നിരോധനം ഏർപ്പെടുത്തി ജില്ലാ കളക്ടർ വി ചെൽസാസിനി ഉത്തരവിട്ടിട്ടുണ്ട്. ജില്ലയിലെ റിസോർട്ടുകൾ, ഹോംസ്റ്റേകൾ, സാഹസിക ടൂറിസം കേന്ദ്രങ്ങൾ, ട്രക്കിങ് തുടങ്ങിയവയെല്ലാം നിർത്തി വെച്ചിരിക്കുകയാണ്. ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ ഇവ പ്രവർത്തിക്കില്ല.

സംസ്ഥാനത്ത് ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ മാത്രമാണ് യെല്ലോ അലർട്ട് നൽകിയിരിക്കുന്നത്. മറ്റെല്ലാ ജില്ലകളിലും ​ഗ്രീൻ അലർട്ടാണ്. പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ നിലവിലുണ്ടായിരുന്ന ഓറഞ്ച് അലർട്ട് പിൻവലിച്ചിട്ടുണ്ട്. തെക്കുകിഴക്കൻ അറബിക്കടലിലും കേരളം തീരത്തിനും മുകളിലായി ന്യൂനമർദ്ദം സ്ഥിതിചെയ്യുന്നതാണ് നിലവിലെ മഴയ്ക്ക് കാരണം.

ഊട്ടിയിലേക്ക് യാത്ര വിലക്ക്

തമിഴ്നാട്ടിലെ നീലഗിരി ജില്ലയിൽ കനത്ത മഴയെ തുടർന്ന് വ്യാപക മണ്ണിടിച്ചിലാണ് റിപ്പോർട്ട് ചെയ്യുന്നത്. സാഹചര്യം കണക്കിലെടുത്ത് ഒക്ടോബർ 26 വരെ നീലഗിരി ജില്ലയിൽ വിനോദസഞ്ചാരത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. മേട്ടുപ്പാളയത്തുനിന്ന് ഊട്ടിയിലേക്ക് വാഹനങ്ങൾ കടത്തിവിടുന്നില്ല. ജില്ലയിലേക്കുള്ള പ്രവേശന പാതകളിലും സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. മഴ തുടരാൻ സാധ്യതയുള്ളതിനാൽ ഊട്ടിയിലേക്കുള്ള യാത്ര മാറ്റിവയ്‌ക്കണമെന്ന് അധികൃതർ നിർദേശിച്ചു.

English Summary:

Landslide risks, falling debris, and overflowing streams have prompted district administrations to ban trekking, water sports, and night driving across high-range routes for public safety. Check the list of travel ban tourist Area in kerala.

Follow Us