മൈസൂരു-മാഗഡി യാത്രയ്ക്ക് വെറും 20 മിനിറ്റ്; ബെംഗളൂരുവില്‍ പുതിയ പാത തുറന്നു | Bengaluru Opens New Signal Free Corridor Mysuru to Magadi Travel Time Cut to Just 20 Minutes Malayalam news - Malayalam Tv9

Bengaluru Signal Free Corridor: മൈസൂരു-മാഗഡി യാത്രയ്ക്ക് വെറും 20 മിനിറ്റ്; ബെംഗളൂരുവില്‍ പുതിയ പാത തുറന്നു

Published: 

02 Jul 2026 | 07:34 AM

Mysuru to Magadi in Just 20 Minutes Bengaluru Inaugurates New Signal Free Corridor: മാഗഡി റോഡിനും മൈസൂരു റോഡിനും ഇടയിലുള്ള യാത്രാ സമയം 60 മിനിറ്റില്‍ നിന്ന് ഏകദേശം 20 മിനിറ്റാക്കി കുറയ്ക്കാന്‍ ഈ പാത സഹായിക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ഈ ഇടനാഴിയില്‍ ഗ്രീന്‍ ബൊളിവാര്‍ഡുകള്‍, സമാന്തര സര്‍വീസ് റോഡുകള്‍, പ്രധാന കാരിയേജ്വേകള്‍, സൈക്ലിങ് ട്രാക്ക് എന്നിവയും ഉള്‍പ്പെടുന്നു.

1 / 5
ബെംഗളൂരു ബിസിനസ് കോറിഡോര്‍ പദ്ധതിയുടെ ഭാഗമായി നിര്‍മിച്ച സിഗ്നല്‍ രഹിത ഇടനാഴി തുറന്നു. 10.7 കിലോമീറ്റര്‍ നീളവും 100 മീറ്റര്‍ വീതിയുമുള്ള പാതയാണ് ഗതാഗതത്തിനായി തുറന്നുകൊടുത്തിരിക്കുന്നത്. മുന്‍ കര്‍ണാടക മുഖ്യമന്ത്രി എസ്എം കൃഷ്ണയുടെ പേരില്‍ നിര്‍മിച്ച കടബഗെരെ ക്രോസിനെ ചല്ലഘട്ട മെട്രോ സ്‌റ്റേഷനുമായി ബന്ധിപ്പിക്കുന്ന പത്ത് വരി പാതയാണിത്. 631 കോടി രൂപ ചെലവിലാണ് ഈ പാതയുടെ നിര്‍മാണം പൂര്‍ത്തിയാക്കിയിരിക്കുന്നത്. (Image Credit Source: PTI and Getty Images)

2 / 5
മാഗഡി റോഡിനും മൈസൂരു റോഡിനും ഇടയിലുള്ള യാത്രാ സമയം 60 മിനിറ്റില്‍ നിന്ന് ഏകദേശം 20 മിനിറ്റാക്കി കുറയ്ക്കാന്‍ ഈ പാത സഹായിക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ഈ ഇടനാഴിയില്‍ ഗ്രീന്‍ ബൊളിവാര്‍ഡുകള്‍, സമാന്തര സര്‍വീസ് റോഡുകള്‍, പ്രധാന കാരിയേജ്വേകള്‍, സൈക്ലിങ് ട്രാക്ക് എന്നിവയും ഉള്‍പ്പെടുന്നു. 11 പ്രധാന അണ്ടര്‍പാസുകള്‍, 11 പാലങ്ങള്‍, 270 മീറ്റര്‍ തുരങ്കഭാഗം എന്നിവയും ഈ റോഡിന്റെ ഭാഗമാണ്.

3 / 5
കെമ്പാപുര, കൊമ്മഘട്ട, കെംഗല്‍പൂര്‍ തുടങ്ങിയ പരിസര പ്രദേശങ്ങളിലേക്കുള്ള പ്രവേശനവും ഈ പാത വഴി അതിവേഗം സാധ്യമാകുന്നതാണ്.ബെംഗളൂരുവിലെ പടിഞ്ഞാറ്, തെക്കു-പടിഞ്ഞാറ് മേഖലയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പാതയുടെ നിര്‍മാണം. മൈസൂരു, മാണ്ഡ്യ, രാമനഗര, ഹാസന്‍, കുനിഗല്‍ എന്നിവിടങ്ങളില്‍ നിന്ന് ബെംഗളൂരുവിലേക്ക് യാത്ര ചെയ്യുന്ന ആയിരക്കണക്കിന് ആളുകള്‍ക്ക് ഈ റൂട്ട് ഉപകാരപ്പെടുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

4 / 5
നിലവില്‍ മൈസൂരു റോഡിനും മാഗഡി റോഡിനും ഇടയില്‍ യാത്ര ചെയ്യുന്നവര്‍ക്ക് നയന്ദഹള്ളി, സുമനഹള്ളി തുടങ്ങിയ തിരക്കേറിയ ജങ്ഷനുകളിലൂടെ കടന്നുപോകേണ്ടതായി വരുന്നു. ഈ യാത്രയ്ക്ക് പലപ്പോഴും ഏകദേശം 1 മണിക്കൂറോളം സമയവും വേണ്ടിവരും. പുതിയ ഏകദേശം 40 മിനിറ്റ് സമയമാണ് യാത്രക്കാര്‍ക്ക് ലാഭിക്കുന്നത്.

5 / 5
ബെംഗളൂരു-മൈസൂരു റെയില്‍വേ ലൈനിന് താഴെ അണ്ടര്‍പാസുകള്‍ നിര്‍മിച്ചാണ് പാത കടന്നുപോകുന്നത്. അതിനാല്‍ തന്നെ ട്രെയിന്‍ സര്‍വീസുകള്‍ വാഹനങ്ങളുടെ സഞ്ചാരത്തെ ബാധിക്കുകയില്ല. ബോക്‌സ് പുഷിങ് സാങ്കേതികവിദ്യയാണ് ഇവിടെ പ്രയോജനപ്പെടുത്തിയിരിക്കുന്നത്. പാതയുടെ നിര്‍മാണ കാലയളവിലും ട്രെയിന്‍ ഗതാഗതത്തിന് തടസങ്ങള്‍ സംഭവിച്ചിരുന്നില്ല എന്നതാണ് ശ്രദ്ധേയം.

Follow Us
ഇനി വഴുതനങ്ങ വേവിക്കുമ്പോൾ കുഴഞ്ഞുപോകില്ല!
വില 20 ലക്ഷത്തിൽ താഴെ, മഹീന്ദ്ര ലൈഫ്സ്റ്റൈലർ പിക്കപ്പ് ഇറങ്ങി
ചിങ്ങത്തിൽ ഉദിച്ചുയരുന്ന 3 രാശികൾ! ഇവർക്കിനി നേട്ടങ്ങളുടെ കാലം
ഐക്യൂന്റെ 'നിയോ ടെൻ'ക്കുട്ടന് ഇനി പുതിയ വില
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്
മലപ്പുറം പാണക്കാട് ഉണ്ടായ മണ്ണിടിച്ചിലിൻ്റെ ഭയാനകമായ ദൃശ്യങ്ങൾ
മാവേലിക്കരയിൽ അച്ചൻകോവിൽ നദി കരകവിഞ്ഞ് ഒഴുകുന്നു
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു