ബെംഗളൂരു റോഡുകളിലേക്ക് ചെന്നുകയറല്ലേ; പണമില്ലാതെ യാത്ര നടക്കില്ല, വന്‍ പിരിവ് | Bengaluru Toll Hike From Today Check the New Rates for NICE Road E City Flyover Attibele Highway and More Malayalam news - Malayalam Tv9

Bengaluru Road Toll: ബെംഗളൂരു റോഡുകളിലേക്ക് ചെന്നുകയറല്ലേ; പണമില്ലാതെ യാത്ര നടക്കില്ല, വന്‍ പിരിവ്

Published: 

01 Jul 2026 | 01:33 PM

Bengaluru Motorists to Pay More as Toll Rates Increase From Today: സെപ്റ്റംബര്‍ 4 2000 ത്തില്‍ കര്‍ണാടക സര്‍ക്കാരുമായി ഉണ്ടാക്കിയ കണ്‍സെഷന്‍ കരാര്‍ പ്രകാരമുള്ള നടപടിയാണിത്. നൈസ് റോഡ്, ഇലക്ട്രോണിക് സിറ്റി എക്‌സ്പ്രസ് വേ, ഹൊസൂര്‍ റോഡ് എന്നിവിടങ്ങളിലെ യാത്രയ്ക്കാണ് ഇനി ഇരട്ടി തുക നല്‍കേണ്ടി വരിക. തുംകുരു റോഡില്‍ നിന്ന് ഹൊസൂര്‍ റോഡിലേക്ക് പോകുന്ന ബെംഗളൂരുവിന്റെ സെമി-റിങ് റോഡായ പെരിഫറല്‍ റോഡിന് ഏകദേശം 40.8 കിലോമീറ്ററാണ് നീളം.

1 / 5
ബെംഗളൂരുവിലെ പ്രധാന റോഡുകളിലേക്ക് പ്രവേശിക്കണമെങ്കില്‍ ഇനി കയ്യില്‍ പണമൊത്തിരി കരുതണം. നഗരത്തിലേക്ക് പ്രവേശിക്കുന്ന ഒട്ടുമിക്ക റോഡുകളിലും ജൂലൈ 1 മുതല്‍ ഇരട്ടി ടോള്‍ നല്‍കണം. ബെംഗളൂരു-മൈസൂരു ഇന്‍ഫ്രാസ്ട്രക്ചര്‍ കോറിഡോര്‍ (ബിഎംഐസി) പദ്ധതിയുടെ പെരിഫറല്‍ റോഡ്, ലിങ്ക് റോഡ് തുടങ്ങിയവയുടെ ടോള്‍ നിരക്കുകള്‍ പരിഷ്‌കരിക്കുന്നതായി നന്ദി എക്കണോമിക് കോറിഡോര്‍ എന്റര്‍പ്രൈസസ് ലിമിറ്റഡ് (നൈസ്) കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രസ്താവനയിലൂടെ അറിയിച്ചു. (Image Credit Source: PTI and Getty Images)

2 / 5
സെപ്റ്റംബര്‍ 4 2000 ത്തില്‍ കര്‍ണാടക സര്‍ക്കാരുമായി ഉണ്ടാക്കിയ കണ്‍സെഷന്‍ കരാര്‍ പ്രകാരമുള്ള നടപടിയാണിത്. നൈസ് റോഡ്, ഇലക്ട്രോണിക് സിറ്റി എക്‌സ്പ്രസ് വേ, ഹൊസൂര്‍ റോഡ് എന്നിവിടങ്ങളിലെ യാത്രയ്ക്കാണ് ഇനി ഇരട്ടി തുക നല്‍കേണ്ടി വരിക. തുംകുരു റോഡില്‍ നിന്ന് ഹൊസൂര്‍ റോഡിലേക്ക് പോകുന്ന ബെംഗളൂരുവിന്റെ സെമി-റിങ് റോഡായ പെരിഫറല്‍ റോഡിന് ഏകദേശം 40.8 കിലോമീറ്ററാണ് നീളം. ലിങ്ക് റോഡിനാകട്ടെ 8.1 കിലോമീറ്റര്‍ നീളവുമുണ്ട്.

3 / 5
ഇരുചക്ര വാഹനങ്ങള്‍ക്കും കാറുകള്‍ക്കും ദൂരം അനുസരിച്ചാണ് ടോള്‍ നല്‍കേണ്ടി വരിക. കുറഞ്ഞത് 10 ശതമാനം നിരക്കാണ് ഒരു വാഹനത്തില്‍ നിന്ന് ഈടാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ബനശങ്കരി, തവരെക്കരെ, ഇലക്ട്രോണിക് സിറ്റി തുടങ്ങിയ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന നൈസ് റോഡ് വഴി സര്‍വീസ് നടത്തുന്ന മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസുകള്‍ക്ക് മേല്‍ വരുന്ന ടോള്‍ യാത്രക്കാരിലേക്ക് കൈമാറാനും സാധ്യതയുണ്ട്.

4 / 5
ബെംഗളൂരുവിലെ ഏറ്റവും ദൈര്‍ഘ്യമേറിയ നാലുവരി മേല്‍പ്പാലമായ ഇലക്ട്രോണിക് സിറ്റി എലിവേറ്റഡ് എക്‌സ്പ്രസ് വേയിലും പ്രതിമാസ പാസ് നിരക്കില്‍ വര്‍ധനവുണ്ട്. കാറുകള്‍, ജീപ്പുകള്‍, വാനുകള്‍ എന്നിവയുടെ മള്‍ട്ടിപ്പിള്‍ യാത്ര ടോള്‍ 95 രൂപയില്‍ 100 ആക്കി ഉയര്‍ത്തി. പ്രതിമാസ പാസ് നിരക്ക് 1,885 രൂപയില്‍ നിന്ന് 1,960 രൂപയായും വില നിരക്ക് ഉയര്‍ത്തിയിരിക്കുന്നു. എന്നാല്‍ ഒറ്റ യാത്ര ടോള്‍ നിരക്ക് മാറ്റമില്ലാതെ തുടരും.

5 / 5
എന്‍എച്ച് 44 സെക്ഷനില്‍ ആറ്റിബെലെ ടോള്‍ പ്ലാസയില്‍ കാറുകള്‍, ജീപ്പുകള്‍, വാനുകള്‍ എന്നിവയുടെ മള്‍ട്ടിപ്പിള്‍ ടോള്‍ 55ല്‍ നിന്ന് 60 ആയും ഉയര്‍ത്തിയിട്ടുണ്ട്. ഇലക്ട്രോണിക് സിറ്റി ഫ്‌ളൈഓവറിന്റെ പുതുക്കിയ ടോള്‍ നിരക്ക് പ്രകാരം ഇരുചക്രവാഹനങ്ങളുടെ ഒറ്റ യാത്രയക്ക് 25 രൂപ, മള്‍ട്ടിപ്പിള്‍ യാത്രയ്ക്ക് 40 രൂപ. കാറുകള്‍, ജീപ്പുകള്‍ വാനുകള്‍ എന്നിവയുടെ ഒറ്റയാത്രയ്ക്ക് 65 രൂപ, ഒന്നിലധികം യാത്രകള്‍ക്ക് 100 രൂപ. വാണിജ്യ വാഹനങ്ങളുടെ ഒറ്റ യാത്രയ്ക്ക് 90 രൂപ, മള്‍ട്ടിപ്പിള്‍ യാത്രയ്ക്ക് 130 രൂപ എന്നിങ്ങനെയാണ്.

Follow Us
Related Photo Gallery
Onam Special Rasam: നാവിൽ കപ്പലോടും ഓണം സദ്യ രസം! രഹസ്യ രസം പൊടി കൂട്ട് എളുപ്പത്തിൽ ഉണ്ടാക്കാം
Ampere Magnus G Max : 142 കിലോ മീറ്റർ റേഞ്ച്, മുപ്പതിന് മുകളിൽ ഫീച്ചറുകൾ! ആംപിയറിന്റെ മാഗ്‌നസ് ജി മാക്‌സ് ഫേസ്‌ലിഫ്റ്റ് എത്തി
VVS Laxman: ഇന്ത്യന്‍ ക്രിക്കറ്റില്‍ ഇനി ‘ലക്ഷ്മണരേഖ’! ഗംഭീറിനും അഗാർക്കർക്കും മുകളിൽ ‘സൂപ്പർ ബോസ്’ ആയി വിവിഎസ് എത്തുന്നു
8th Pay Commission: സർക്കാർ ജീവനക്കാരുടെ ശമ്പളം 55 രൂപ! 8-ാം ശമ്പള കമ്മീഷൻ എത്തുമ്പോൾ അറിയേണ്ട ചരിത്രം
“ജ്യോതികയെ അല്ലാതെ മറ്റാരെയും വിവാഹം കഴിക്കില്ല’; വിവാഹത്തെ എതിർത്ത അച്ഛനോട് സൂര്യ പറഞ്ഞ വാക്കുകൾ!
Mahindra Scorpio Lifestyler : സ്വാതന്ത്ര്യ ദിനത്തിലെ മഹീന്ദ്രയുടെ ആദ്യ സർപ്രൈസ്! സ്കോർപിയോ ലൈഫ് സ്റ്റൈലർ എത്തി
ചർമ്മം ഗ്ലാസ് പോലെ തിളങ്ങാൻ കഞ്ഞിവെള്ളം കുടിക്കാം!
സ്വാതന്ത്ര്യ ദിനാഘോഷ വേദിയിൽ വിജയ്ക്ക് തൃഷയുടെ സല്യൂട്ട്
അനുപമ പരമേശ്വരന്റെ ആസ്തി എത്ര? ഒരു സിനിമയ്ക്ക് വാങ്ങുന്നത് ഇത്രയും
ബലേനോ ഫേസ് ലിഫ്റ്റ് മോഡൽ ഉടൻ
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്
മലപ്പുറം പാണക്കാട് ഉണ്ടായ മണ്ണിടിച്ചിലിൻ്റെ ഭയാനകമായ ദൃശ്യങ്ങൾ
മാവേലിക്കരയിൽ അച്ചൻകോവിൽ നദി കരകവിഞ്ഞ് ഒഴുകുന്നു
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു