Skincare Hacks: ഗ്ലോയിങ് സ്കിൻ ഇനി സ്വപ്നമല്ല; ഈ പഴങ്ങൾ നിങ്ങളുടെ ഡയറ്റിൽ ഉൾപ്പെടുത്തി നോക്കൂ
Fruits For Glowing Skin: വിലകൂടിയ സൗന്ദര്യവർദ്ധക വസ്തുക്കളുടെ പുറമെ പോകുന്നതിന് പകരം, ചർമ്മത്തിന് സ്വാഭാവികമായി തിളക്കം നൽകാൻ സഹായിക്കുന്നത് നമ്മൾ കഴിക്കുന്ന ഭക്ഷണം തന്നെയാണ്. അതിനാൽ ആദ്യം ശ്രദ്ധിക്കേണ്ടത് ഭക്ഷണകാര്യം തന്നെയാണ്. ചർമ്മത്തിൻ്റെ തിളക്കത്തിനായി നിങ്ങൾ ദിവസേന ശീലമാകേണ്ട പഴങ്ങൾ ഏതെല്ലാമെന്ന് നോക്കാം.

വേനലായാലും ഏത് കാലാവസ്ഥയിലായാലും ചർമ്മത്തിൻ്റെ ആരോഗ്യം സംരക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്. വിലകൂടിയ സൗന്ദര്യവർദ്ധക വസ്തുക്കളുടെ പുറമെ പോകുന്നതിന് പകരം, ചർമ്മത്തിന് സ്വാഭാവികമായി തിളക്കം നൽകാൻ സഹായിക്കുന്നത് നമ്മൾ കഴിക്കുന്ന ഭക്ഷണം തന്നെയാണ്. അതിനാൽ ആദ്യം ശ്രദ്ധിക്കേണ്ടത് ഭക്ഷണകാര്യം തന്നെയാണ്. ചർമ്മത്തിനായി കഴിക്കേണ്ട പഴങ്ങൾ ഇവയെല്ലാം. (Image Credits: Getty Images)

ഓറഞ്ച്: ചർമ്മത്തിലെ കൊളാജൻ ഉത്പാദനം വർദ്ധിപ്പിക്കാൻ ഓറഞ്ച് വളരെയധികം സഹായിക്കുന്നു. ഇത് ചർമ്മത്തിലെ ചുളിവുകൾ കുറയ്ക്കാനും പ്രകൃതിദത്തമായ തിളക്കം നൽകാനും സഹായിക്കുന്നു. വൈറ്റമിൻ സി അടങ്ങിയ ഈ പഴം പ്രതിരോധശേഷിക്കും മികച്ചതാണ്. കൂടാതെ ഇതിലെ ജലാംശം ചർമ്മത്തെ എപ്പോഴും ഹൈഡ്രേറ്റഡ് ആയി നിലനിർത്തുകയും ചെയ്യും.

മാതള നാരങ്ങ: പൊളിച്ച് കഴിക്കാൻ അല്പം മടിയായതിനാൽ പലരും മാതളനാരങ്ങ വാങ്ങാൻ മടികാണിക്കാറുണ്ട്. എന്നാൽ ആരോഗ്യ ഗുണത്തോടൊപ്പം ചർമ്മകോശങ്ങളുടെ പുനരുജ്ജീവനത്തിനും മാതളം വളരെ നല്ലതാണ്. ഇത് ചർമ്മത്തിന് സ്വാഭാവികമായ തിളക്കം നൽകാനും വെയിലേറ്റ് ചർമ്മത്തിനുണ്ടാകുന്ന പ്രശ്നങ്ങളെ പ്രതിരോധിക്കാനും സഹായിക്കുന്നു.

തണ്ണിമത്തൻ: വേനൽക്കാല എല്ലാവരും തണ്ണിമത്തൻ കഴിക്കാൻ ശ്രമിക്കാറുണ്ട്. ജലാംശം നിലനിർത്തുന്നതിലൂടെ ചർമ്മം കൂടുതൽ തിളങ്ങും. സൂര്യപ്രകാശത്തിനു ശേഷമുള്ള സെൻസിറ്റീവ് ചർമ്മത്തിന്, തണ്ണിമത്തൻ കഴിക്കുന്നത് വളരെ നല്ലതാണ്. ഇത് ജലാംശം നഷ്ടപ്പെടുത്താതെ ചർമ്മത്തെ വരൾച്ചയിൽ നിന്ന് തടയുകയും മുഖക്കുരു തുടങ്ങിയവയുടെ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.

പേരയ്ക്ക: ഓറഞ്ചിനേക്കാൾ നാല് മടങ്ങ് അധികം വിറ്റാമിൻ സി പേരയ്ക്കയിലുണ്ട്. ചർമ്മത്തിലെ ചുളിവുകൾ മാറ്റാനും അകാല വാർദ്ധക്യത്തിൻ്റെ ലക്ഷണങ്ങളെ തടയാനും ഇത് സഹായിക്കുന്നു. ദിവസവും ഓരോ പേരയ്ക്ക കഴിക്കുകയോ ജ്യൂസാക്കി കുടിക്കുകയോ ചെയ്യാം. ചർമ്മം വരണ്ടുപോകുന്നത് തടയാനും പേരയ്ക്ക് മികച്ചതാണ്.