രാത്രിയിൽ പഴം കഴിക്കാറുണ്ടോ? എങ്കിൽ തീർച്ചയായും ഇതറിഞ്ഞിരിക്കണം! | Best Time to Eat Banana, Check Health Benefits, Daily Dosage, and Side Effects Malayalam news - Malayalam Tv9

Banana: രാത്രിയിൽ പഴം കഴിക്കാറുണ്ടോ? എങ്കിൽ തീർച്ചയായും ഇതറിഞ്ഞിരിക്കണം!

Updated On: 

28 Jun 2026 | 01:56 PM

Best Time to Eat Banana: വാഴപ്പഴം ആരോ​ഗ്യത്തിന് ഏറെ ​ഗുണകരമാണ്. നമ്മുടെയൊക്കെ വീടുകളിൽ ദിവസവും വാഴപ്പഴം വാങ്ങാറുമുണ്ട്. വിറ്റാമിനുകൾ, പൊട്ടാസ്യം, ഫൈബർ എന്നിവയാൽ സമ്പന്നമായ പഴം പെട്ടെന്ന് ഊർജ്ജം നൽകാൻ സഹായിക്കുന്ന മികച്ചൊരു ഭക്ഷണമാണ്. എന്നാൽ, ആരോഗ്യത്തിന് ഏറെ നല്ലതാണെങ്കിലും പഴം എപ്പോൾ വേണമെങ്കിലും എത്ര എണ്ണം വേണമെങ്കിലും കഴിക്കാമോ?

1 / 5
പ്രഭാതഭക്ഷണത്തിനൊപ്പം ഒരു പഴം കഴിക്കുന്നത് ദിവസം മുഴുവൻ നിലനിൽക്കുന്ന ഊർജ്ജം നൽകാൻ സഹായിക്കും. എന്നാൽ വെറും വയറ്റിൽ പഴം മാത്രം കഴിക്കുന്നത് ഒഴിവാക്കണം. ഇതിലടങ്ങിയിരിക്കുന്ന മഗ്നീഷ്യം വെറും വയറ്റിൽ രക്തത്തിലേക്ക് എത്തുമ്പോൾ ഹൃദയാരോഗ്യത്തെ ബാധിക്കാൻ സാധ്യതയുണ്ട്. (Image Credit source: Getty Images)

2 / 5
വർക്കൗട്ട് ചെയ്യുന്നവർക്ക് ഏറ്റവും മികച്ചൊരു എനർജി ബൂസ്റ്ററാണ് പഴം. വ്യായാമം ചെയ്യുന്നതിന് 30 മിനിറ്റ് മുൻപോ അല്ലെങ്കിൽ വ്യായാമത്തിന് ശേഷമോ പഴം കഴിക്കുന്നത് പേശികളുടെ തളർച്ച മാറ്റാൻ സഹായിക്കും.

3 / 5
വൈകുന്നേരം ചായയ്ക്കൊപ്പം എണ്ണപ്പലഹാരങ്ങൾക്ക് പകരം ഒരു പഴം കഴിക്കുന്നത് വിശപ്പ് അടക്കാനും അനാവശ്യ കൊഴുപ്പ് ശരീരത്തിൽ എത്താതിരിക്കാനും നല്ലതാണ്. എന്നാൽ, രാത്രി വൈകി, പ്രത്യേകിച്ച് കിടക്കാൻ നേരം പഴം കഴിക്കുന്നത് ദഹനപ്രശ്നങ്ങൾക്ക് കാരണമാകും.

4 / 5
വെറുംവയറ്റിലും പഴം കഴിക്കരുത്. രാവിലെ എഴുന്നേറ്റ ഉടൻ വെറും വയറ്റിൽ പഴം കഴിക്കുന്നത് അസിഡിറ്റിക്ക് കാരണമായേക്കാം. മറ്റ് ഭക്ഷണങ്ങൾക്കൊപ്പം ചേർത്ത് വേണം രാവിലെ പഴം കഴിക്കാൻ. ഒരു സാധാരണ ആരോഗ്യവാനായ വ്യക്തിക്ക് ദിവസവും 1 മുതൽ 2 വരെ പഴങ്ങൾ ധൈര്യമായി കഴിക്കാവുന്നതാണ്.

5 / 5
നിങ്ങൾ പ്രമേഹബാധിതനാണെങ്കിലോ അല്ലെങ്കിൽ കടുത്ത വൃക്കരോഗങ്ങൾ ഉള്ള ആളാണെങ്കിലോ ദിവസേന പഴം കഴിക്കുന്നത് നിയന്ത്രിക്കണം. പഴത്തിൽ അടങ്ങിയിരിക്കുന്ന പ്രകൃതിദത്ത പഞ്ചസാരയും ഉയർന്ന അളവിലുള്ള പൊട്ടാസ്യവും ഇത്തരം രോഗികളിൽ രക്തത്തിലെ പഞ്ചസാരയുടെയും പൊട്ടാസ്യത്തിന്റെയും അളവ് പെട്ടെന്ന് വർദ്ധിപ്പിച്ചേക്കാം.

Follow Us
നെല്ലിക്ക കഴിച്ചാൽ പ്രമേഹം പാടെ മാറുമോ? സത്യം ഇതാ
ഭക്ഷണത്തിന് ശേഷം മധുരം കഴിക്കാറുണ്ടോ? എങ്കിൽ ഇതുകൂടി അറിയൂ!
തൈറോയ്ഡ് ലക്ഷണങ്ങൾ അറിയാം; വീട്ടിൽ ചെയ്യാവുന്ന ലളിതമായ 'നെക്ക് ടെസ്റ്റ്' ഇതാ
ഓണത്തിന് അത്തം മുതല്‍ തിരുവോണം വരെ പൂക്കളമൊരുക്കേണ്ടത് എങ്ങനെ?
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്
മലപ്പുറം പാണക്കാട് ഉണ്ടായ മണ്ണിടിച്ചിലിൻ്റെ ഭയാനകമായ ദൃശ്യങ്ങൾ
മാവേലിക്കരയിൽ അച്ചൻകോവിൽ നദി കരകവിഞ്ഞ് ഒഴുകുന്നു
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു