AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Budhaditya Rajyog: ഏപ്രിൽ അവസാനത്തോടെ രാജയോഗം, ചിങ്ങം അടക്കമുള്ള രാശികൾക്ക് നേട്ടം

Budhaditya Rajyog Lucky Zodiac Signs:ഏപ്രിൽ 30ന് അപൂർവ്വമായ സംക്രമണമാണ് സംഭവിക്കാൻ പോകുന്നത്. രണ്ട് ഗ്രഹങ്ങളുടെയും ശക്തമായ സംയോജനം അപൂർവമായ ബുധാദിത്യ രാജയോഗം സൃഷ്ടിക്കുന്നു. ഗ്രഹങ്ങളുടെ രാജാവ് എന്ന് വിശേഷിപ്പിക്കുന്ന സൂര്യനും ജ്ഞാനത്തിന്റെ രാജാവായ ബുധനും ഒരേസമയം മേടം രാശിയിലേക്ക് പ്രവേശിക്കുന്നു.ഇത് നിരവധി വ്യക്തികളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾക്കും പുരോഗതിക്കും സാമ്പത്തിക അഭിവൃദ്ധിയ്ക്കും സന്തോഷത്തിനും സമാധാനത്തിനും കാരണമാകും. ഈ യോഗം...........

Ashli C
Ashli C | Published: 21 Apr 2026 | 02:29 PM
ഗ്രഹങ്ങളുടെ സംക്രമണത്തിന് ജ്യോതിഷത്തിൽ വലിയ പ്രാധാന്യമാണുള്ളത്. കാരണം ഇവയുടെ രാശിമാറ്റവും നക്ഷത്ര മാറ്റവും എല്ലാം ജീവിതത്തിൽ ഓരോ വ്യക്തിക്കും വലിയ മാറ്റങ്ങൾക്ക് കാരണമാകും. ചിലരെ സംബന്ധിച്ച് ഇത് നല്ല ഫലങ്ങൾ കൊണ്ടുവരുമ്പോൾ മറ്റുചിലരെ സംബന്ധിച്ച് വളരെ മോശം കാലഘട്ടം ആയിരിക്കും ആരംഭിക്കുക. അത്തരത്തിൽ ഏപ്രിൽ 30ന് അപൂർവ്വമായ സംക്രമണമാണ് സംഭവിക്കാൻ പോകുന്നത്. ഗ്രഹങ്ങളുടെ രാജാവ് എന്ന് വിശേഷിപ്പിക്കുന്ന സൂര്യനും ജ്ഞാനത്തിന്റെ രാജാവായ ബുധനും ഒരേസമയം മേടം രാശിയിലേക്ക് പ്രവേശിക്കുന്നു. (Image Credit source: TV9 NETWORK)

1 / 5
ഈ രണ്ട് ഗ്രഹങ്ങളുടെയും ശക്തമായ സംയോജനം അപൂർവമായ ബുധാദിത്യ രാജയോഗം സൃഷ്ടിക്കുന്നു. ഇത് നിരവധി വ്യക്തികളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾക്കും പുരോഗതിക്കും സാമ്പത്തിക അഭിവൃദ്ധിയ്ക്കും സന്തോഷത്തിനും സമാധാനത്തിനും കാരണമാകും. ഈ യോഗം ഒരു വ്യക്തിയുടെ അന്തസ്സ്, അഭിമാനം, ആത്മവിശ്വാസം എന്നിവ വർദ്ധിപ്പിക്കും. അത്തരത്തിൽ ബുധാദിത്യ രാജയോഗത്തിലൂടെ ഭാഗ്യം വന്നുചേരാൻ പോകുന്ന മൂന്ന് രാശികൾ ഏതൊക്കെയെന്ന് നോക്കാം.

2 / 5
 മേടം: മേടം രാശിക്കാരുടെ ജീവിതത്തിൽ ബുധാദിത്യ രാജയോഗം വലിയ ഭാഗ്യങ്ങൾ തുണക്കും. ഈ കാലയളവിൽ വിചാരിച്ചത് എന്തും നേടാനും ജീവിതത്തിൽ സന്തോഷം കൈവരിക്കാനും സാധിക്കും. ആത്മവിശ്വാസം വർദ്ധിക്കുകയും സമൂഹത്തിൽ ബഹുമാനം ലഭിക്കുകയും ചെയ്യും. തൊഴിൽ ചെയ്യുന്നവരെ സംബന്ധിച്ച് സ്ഥാന കയറ്റത്തിനും മുതിർന്ന ഉദ്യോഗസ്ഥരിൽ നിന്നും പ്രശംസയ്ക്കും കാരണമാകും. ബിസിനസുകാരെ സംബന്ധിച്ച പ്രധാന കരാറിൽ ഏർപ്പെടാൻ സാധിക്കും. ബിസിനസിൽ ഗണ്യമായ ലാഭം ഉണ്ടാകും. ദാമ്പത്യ ജീവിതത്തിലും സന്തോഷം.

3 / 5
ചിങ്ങം : ഏപ്രിൽ 30 കഴിയുന്നതോടെ ഭാഗ്യം നിങ്ങളുടെ പക്ഷത്തായിരിക്കും. പിന്നീടുള്ള ദിവസങ്ങളിൽ നിങ്ങൾ ആഗ്രഹിക്കുന്നതെല്ലാം നേടാനും പൂർത്തിയാക്കാനും സാധിക്കും. ജീവിതത്തിൽ ഇതുവരെ നേരിട്ടുകൊണ്ടിരുന്ന പല പ്രശ്നങ്ങൾക്കും ഈ കാലയളവിൽ സമാധാനം ലഭിക്കും. ശത്രുക്കളുടെ മേൽ വിജയം കൈവരിക്കാൻ സാധിക്കും. മുടങ്ങിക്കിടന്ന പല കാര്യങ്ങളും ഭംഗിയായി പൂർത്തിയാക്കാനുള്ള വഴികൾ തുറന്നുവരും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. കുടുംബത്തിൽ സന്തോഷവും സമാധാനവും ഉണ്ടാവും. എല്ലാ കാര്യങ്ങളും വിചാരിക്കുന്നത് പോലെ പൂർത്തിയാക്കാൻ കഴിയുന്നത് നിങ്ങളിൽ ആത്മവിശ്വാസം വർദ്ധിപ്പിക്കും.

4 / 5
കർക്കിടകം : കർക്കിടകം രാശിക്കാരുടെ കർമ്മ ഭാവത്തിലാണ് ബുധാദിത്യ രാജയോഗം രൂപപ്പെടുന്നത്. ഇത് ഏപ്രിൽ 30 കഴിയുന്നതോടെ ഈ രാശിക്കാരുടെ ജീവിതത്തിൽ വലിയ സൗഭാഗ്യങ്ങൾക്കും നേട്ടങ്ങൾക്കും ഉള്ള വഴി ഒരുക്കും. ജോലിസ്ഥലത്ത് നിങ്ങളുടെ കഠിനപ്രയത്നത്തിന് നല്ല ഫലം ലഭിക്കും. തുടർന്ന് ഉദ്യോഗസ്ഥരിൽ നിന്നും പ്രശംസ ഉണ്ടാവും. കരിയറിൽ പുരോഗതി, ബിസിനസ്സിൽ നേട്ടം, സാമ്പത്തികമായി സ്ഥിരത എന്നിവ കൈവരിക്കാൻ സാധിക്കും.മുടങ്ങിക്കിടക്കുന്ന നിങ്ങളുടെ പല ജോലികളും ഈ കാലയളവിൽ ഭംഗിയായി പൂർത്തിയാക്കാൻ സാധിക്കും. ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ ചെയ്യുകയാണെങ്കിൽ ഭാവിയിലേക്കുള്ള പല ചുവടുവെപ്പും ഈ കാലയളവിൽ സാധിക്കും.

5 / 5
Follow Us