പ്രമേഹ രോഗികൾക്ക് ഏത്തക്ക കഴിക്കാമോ? ഷുഗറുള്ളവർ നേന്ത്രപ്പഴം കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത് | Can diabetics eat bananas, What should people with high Sugar be careful about when eating bananas Malayalam news - Malayalam Tv9

Health Tips: പ്രമേഹ രോഗികൾക്ക് ഏത്തക്ക കഴിക്കാമോ? ഷുഗറുള്ളവർ നേന്ത്രപ്പഴം കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്

Published: 

20 Jun 2026 | 12:57 PM

Diabetics And Banana Eating: നന്നായി പഴുത്ത ഏത്തപ്പഴത്തിൽ പ്രകൃതിദത്ത പഞ്ചസാരയുടെയും കാർബോഹൈഡ്രേറ്റിൻ്റെയും അളവ് വളരെ കൂടുതലാണ്. ഏത്തക്ക പൂർണ്ണമായി ഒഴിവാക്കേണ്ടതില്ലെങ്കിലും, അത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ എങ്ങനെ ബാധിക്കുന്നു എന്ന് മനസ്സിലാക്കി വേണം നിങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ. അങ്ങനെയെങ്കിൽ ഏത്തക്ക കഴിക്കുമ്പോൾ പ്രമേഹ രോ​ഗികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഒന്ന് പരിശോധിക്കാം.

1 / 5
പ്രമേഹ രോഗികൾക്ക് ഏത്തക്ക അല്ലെങ്കിൽ നേന്ത്രപ്പഴം കഴിക്കാമോ എന്നത് പലരിലുമുള്ള ഒരു പ്രധാന സംശയമാണ്. ഇതിനുള്ള ലളിതമായ ഉത്തരം കഴിക്കാം, പക്ഷേ കഴിക്കുന്ന രീതിയിലും അളവിലും കൃത്യമായ ശ്രദ്ധ വേണം എന്നതാണ്. ഏത്തക്ക പൂർണ്ണമായി ഒഴിവാക്കേണ്ടതില്ലെങ്കിലും, അത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ എങ്ങനെ ബാധിക്കുന്നു എന്ന് മനസ്സിലാക്കി വേണം നിങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ. അങ്ങനെയെങ്കിൽ ഏത്തക്ക കഴിക്കുമ്പോൾ പ്രമേഹ രോ​ഗികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഒന്ന് പരിശോധിക്കാം. (Image Credit Source: Getty Images)

2 / 5
പഴുത്ത ഏത്തക്ക: നന്നായി പഴുത്ത ഏത്തപ്പഴത്തിൽ പ്രകൃതിദത്ത പഞ്ചസാരയുടെയും കാർബോഹൈഡ്രേറ്റിൻ്റെയും അളവ് വളരെ കൂടുതലാണ്. ഇതിൻ്റെ ഗ്ലൈസെമിക് ഇൻഡക്സ്  ഇടത്തരം നിലയിലായതിനാൽ ഇവ കഴിക്കുമ്പോൾ പെട്ടെന്ന് രക്തത്തിലെ പഞ്ചസാര വർദ്ധിപ്പിക്കാൻ സാധ്യതയുണ്ട്. അതിനാൽ നന്നായി പഴുത്ത ഏത്തക്ക ഒരെണ്ണം മുഴുവനായി കഴിക്കുന്നതിന് പകരം പകുതിയാക്കുക. പൂർണ്ണമായി പഴുക്കുന്നതിന് തൊട്ടുമുമ്പ് കഴിക്കുന്നതാണ് കൂടുതൽ നല്ലത്.

3 / 5
പച്ച ഏത്തക്ക: പ്രമേഹ രോഗികൾക്ക് പഴുത്ത പഴത്തേക്കാൾ ഏറെ ഗുണം ചെയ്യുന്നത് പച്ച ഏത്തക്കയാണ്. ഇതിൽ പഴുത്തവയെക്കാൾ റെസിസ്റ്റൻ്റ് സ്റ്റാർച്ച്, നാരുകൾ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവ പെട്ടെന്ന് ദഹിക്കാത്തതിനാൽ രക്തത്തിലേക്ക് ഗ്ലൂക്കോസ് എത്തുന്നതിൻ്റെ വേഗത കുറയുന്നു. കൂടാതെ ഇൻസുലിൻ പ്രതിരോധം മെച്ചപ്പെടുത്താനും സഹായിക്കും. അതിനാൽ പച്ച ഏത്തക്ക പുഴുങ്ങി കഴിക്കുന്നത് പ്രമേഹ രോ​ഗികൾക്ക് നല്ലതാണ്.

4 / 5
അളവ് നിയന്ത്രിക്കുക: ദിവസം മുഴുവൻ കഴിക്കുന്ന ഭക്ഷണത്തിലെ കാർബോഹൈഡ്രേറ്റിൻ്റെ അളവ് നോക്കി വേണം പ്രമേഹ രോ​ഗികൾ അവരുടെ ഭക്ഷണത്തിൽ ഏത്തപ്പഴം ഉൾപ്പെടുത്താൻ. ഒരു ചെറിയ കഷ്ണം പഴുത്ത പഴം ഒരു നേരത്തെ ലഘുഭക്ഷണമായി കഴിക്കാം. ഏത്തപ്പഴം വെറുതെ കഴിക്കുന്നതിന് പകരം അല്പം കശുവണ്ടി, ബദാം, അല്ലെങ്കിൽ കൊഴുപ്പ് കുറഞ്ഞ തൈര് എന്നിവയ്ക്കൊപ്പം കഴിക്കുന്നത് ഷു​ഗർ ലെവർ പെട്ടെന്ന് ഉയരുന്നത് തടയും.

5 / 5
പച്ച ഏത്തക്ക തോരനായോ മെഴുക്കുപുരട്ടിയായോ വളരെ കുറച്ച് എണ്ണയിൽ പാചകം ചെയ്ത് ഭക്ഷണത്തിൽ ഉൾപ്പെടുത്താം. എന്നാൽ ഏത്തപ്പഴം നെയ്യിൽ വാട്ടിയതോ, ഏത്തയ്ക്കപ്പമോ പ്രമേഹ രോഗികൾ പൂർണ്ണമായും ഒഴിവാക്കണം. പഴം അടിച്ചു കുടിക്കുമ്പോൾ അതിലെ നാരുകൾ നഷ്ടപ്പെടുകയും പഞ്ചസാര പെട്ടെന്ന് ശരീരത്തിലേക്ക് ആഗിരണം ചെയ്യപ്പെടുകയും ചെയ്യും. അതിനാൽ പഴമായിത്തന്നെ ചവച്ചരച്ച് കഴിക്കുക.

Follow Us
Related Photo Gallery
ചിയയും ചണവും ഒന്നുമല്ല; മുടി വളരാനും ശരീരഭാരം കുറയ്ക്കാനും ഈ കുഞ്ഞൻ വിത്ത് മതി
മഴയത്ത് ടെറസ് ലീക്ക് ആവുന്നുണ്ടോ? പരിഹാരമിതാ
ഇക്കൂട്ടർ അബദ്ധത്തിൽ പോലും കാപ്പി കുടിക്കരുത്!
ഫ്രീഡം സെയിലിൽ വാങ്ങാൻ 10 മോട്ടറോള ഫോണുകൾ
മലപ്പുറം പാണക്കാട് ഉണ്ടായ മണ്ണിടിച്ചിലിൻ്റെ ഭയാനകമായ ദൃശ്യങ്ങൾ
മാവേലിക്കരയിൽ അച്ചൻകോവിൽ നദി കരകവിഞ്ഞ് ഒഴുകുന്നു
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ