ഇവരുമായി കൂട്ട് വേണ്ട; ജീവിതത്തിൽ സമാധാനവും വിജയവും നേടാം | Chanakya Niti, Breaking Ties with These People Can Bring Peace and Success Malayalam news - Malayalam Tv9

Chanakya Niti: ഇവരുമായി കൂട്ട് വേണ്ട; ജീവിതത്തിൽ സമാധാനവും വിജയവും നേടാം

Published: 

08 Sep 2025 22:19 PM

Chanakya Niti Malayalam: ലോകം കണ്ട ഏറ്റവും മികച്ച പണ്ഡിതനും നയതന്ത്രജ്ഞനും തത്വചിന്തകനുമായിരുന്നു ആചാര്യനായ ചാണക്യൻ. ജീവിതത്തിൽ വിജയം നേടാൻ സഹായിക്കുന്ന നിരവധി പാഠങ്ങൾ അദ്ദേഹം തന്റെ ചാണക്യ നീതിയിൽ പരാമർശിച്ചിട്ടുണ്ട്.

1 / 5ജീവിതത്തിൽ വിജയം നേടണമെങ്കിൽ ചില ആളുകളുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്ന് ചാണക്യൻ അദ്ദേഹത്തിന്റെ ചാണക്യ നീതിയിൽ പറയുന്നു. അവർ ആരെല്ലാമെന്ന് നോക്കിയാലോ... (Image Credits: Getty Images)

ജീവിതത്തിൽ വിജയം നേടണമെങ്കിൽ ചില ആളുകളുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്ന് ചാണക്യൻ അദ്ദേഹത്തിന്റെ ചാണക്യ നീതിയിൽ പറയുന്നു. അവർ ആരെല്ലാമെന്ന് നോക്കിയാലോ... (Image Credits: Getty Images)

2 / 5

വഞ്ചകരും സത്യസന്ധതയില്ലാത്തവരുമായ ആളുകളെ ഒഴിവാക്കുക എന്നതാണ് ചാണക്യന്റെ ആദ്യ ഉപദേശം. അവരുടെ വാക്കുകൾ വിശ്വസിക്കാൻ കഴിയില്ല, അവരുടെ വിശ്വസ്തത എപ്പോഴും ചോദ്യം ചെയ്യപ്പെടുന്നു. (Image Credits: Getty Images)

3 / 5

മടിയന്മാരുമായും ഉത്തരവാദിത്തമില്ലാത്തവരുമായും ബന്ധം പാടില്ലെന്ന് ചാണക്യൻ മുന്നറിയിപ്പ് നൽകുന്നുണ്ട്. കഠിനാധ്വാനവും ഉത്തരവാദിത്തവും ഒഴിവാക്കുന്നവർ ജീവിതത്തിൽ ഒരിക്കലും പുരോഗതി പ്രാപിക്കുന്നില്ല. (Image Credits: Getty Images)

4 / 5

അശുഭാപ്തിവിശ്വാസികളും നിഷേധാത്മക ചിന്താഗതിക്കാരുമായ ആളുകളെ ഒഴിവാക്കണമെന്ന് ചാണക്യൻ വ്യക്തമാക്കുന്നു. നെഗറ്റീവ് ചിന്തകർ എല്ലാറ്റിലും പ്രശ്നങ്ങളും എല്ലാ അവസരങ്ങളിലും തടസ്സങ്ങളും കാണുന്നു. (Image Credits: Getty Images)

5 / 5

ചാണക്യന്റെ അഭിപ്രായത്തിൽ, മനുഷ്യന്റെ ഏറ്റവും വിനാശകരമായ സ്വഭാവങ്ങളിലൊന്നാണ് അത്യാഗ്രഹം.അത്യാഗ്രഹികളും സ്വാർത്ഥരുമായ ആളുകൾ ബന്ധങ്ങളെ ഇടപാടുകളായി കാണുന്നു. അവരുമായും കൂട്ട് വേണ്ട. (Image Credits: Getty Images)

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും