കണ്ണടച്ച് വിശ്വസിക്കരുത്! നിങ്ങളെ നാശത്തിലേക്ക് നയിക്കുന്ന ആ കാര്യങ്ങൾ ഇതെല്ലാമാണ് | Chanakya Niti Explains How Bad Friends Can Destroy Your Life Malayalam news - Malayalam Tv9

Chanakya Niti: കണ്ണടച്ച് വിശ്വസിക്കരുത്! നിങ്ങളെ നാശത്തിലേക്ക് നയിക്കുന്ന ആ കാര്യങ്ങൾ ഇതെല്ലാമാണ്

Published: 

26 Jun 2026 | 02:07 PM

Chanakya Niti about Friendship: നൂറ്റാണ്ടുകൾ പിന്നിട്ടാലും ചാണക്യന്റെ ഓരോ ഉപദേശങ്ങൾക്കും ഇന്നത്തെ കാലത്തും ഏറെ പ്രസക്തിയുണ്ട്. ഒരു മനുഷ്യജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിൽ വിജയം നേടാനുള്ള വഴികൾ അദ്ദേഹം തന്റെ ചാണക്യനീതിയിൽ പരാമ‍ർശിച്ചിട്ടുണ്ട്. കൂട്ടുക്കാരെ തിരഞ്ഞെടുക്കുമ്പോൾ അതീവ ശ്രദ്ധ പുല‍ത്തണമെന്നും അദ്ദേഹം പറയുന്നു. സൗഹൃദത്തിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ അറിഞ്ഞാലോ....

1 / 5
സ്വന്തം ലാഭത്തിന് വേണ്ടി അടുപ്പം കാണിക്കുന്നവരുമായി ഒരിക്കലും കൂട്ട് കൂടരുതെന്ന് ചാണക്യൻ പറയുന്നു. അവർ നിങ്ങളെ കൊണ്ട് എന്തെങ്കിലും ഉപകാരം ഉള്ളിടത്തോളം കൂടെയുണ്ടാകും. എന്നാൽ നിങ്ങളുടെ പക്കൽ നിന്നും ഒന്നും ലഭിക്കാനില്ലെന്ന് കാണുമ്പോൾ നിങ്ങളെ ഉപേക്ഷിക്കും. (Image Credit source: Getty Images)

2 / 5
അവർ എന്തെങ്കിലും സഹായം ആവശ്യമുള്ളപ്പോൾ മാത്രമാണ് അവർ നിങ്ങളെ വിളിക്കുന്നത്. നിങ്ങളുടെ സന്തോഷങ്ങളെ സങ്കടങ്ങളോ അവരെ ബാധിക്കുന്നില്ല. ഇത്തരം ബന്ധങ്ങൾ കൊടുക്കൽ വാങ്ങൽ മാത്രമാണെന്നും അവരെ ഒഴിവാക്കണമെന്നും ചാണക്യൻ പറയുന്നു.

3 / 5
നിങ്ങളുടെ വിജയത്തിലോ സന്തോഷത്തിലോ അസൂയ തോന്നുന്നവരെ സൂക്ഷിക്കണമെന്ന് ചാണക്യനീതിയിൽ പറയുന്നു. അവർ പുറമെ നിങ്ങളെ നോക്കി ചിരിക്കുന്നുവെങ്കിലും ഉള്ളിൽ നിങ്ങളുടെ തകർച്ച ആ​ഗ്രഹിക്കുന്നവരാകും. അവർ നിങ്ങളുടെ നേട്ടങ്ങളെ നിസ്സാരമായി കാണുകയും അനാവശ്യമായി നിങ്ങളോട് മത്സരബുദ്ധി കാണിക്കുകയും ചെയ്യുന്നു.

4 / 5
മറ്റുള്ളവരുടെ രഹസ്യങ്ങൾ നിങ്ങളോട് പറയുന്ന സുഹൃത്തുക്കളെ വിശ്വസിക്കരുതെന്ന് ചാണക്യൻ പറയുന്നു. ഒരാളുടെ രഹസ്യങ്ങൾ നിങ്ങളോട് പറയുന്നവർ തീർച്ചയായും നിങ്ങളുടെ രഹസ്യങ്ങളും മറ്റൊരാളോട് പറയും. എപ്പോഴും മറ്റുള്ളവരുടെ വിവരങ്ങൾ പങ്ക് വയ്ക്കാൻ ഇവർക്ക് വലിയ താൽപര്യമായിരിക്കും.

5 / 5
അവസരവാദികളെ ഒരിക്കലും വിശ്വസിക്കരുത്. ഇങ്ങനെയുള്ള സുഹൃത്തുക്കൾ അവർക്ക് ​ഗുണമുള്ളപ്പോൾ‌ മാത്രം നിങ്ങളോടൊപ്പം നിൽക്കുന്നു. ചാണക്യൻ ഇങ്ങനെയുള്ളവരെ അ​ഗ്നിയോടാണ് ഉപമിക്കുന്നത്. നിങ്ങളുടെ നല്ല കാലത്ത് മാത്രമാകും അവർക്ക് നിങ്ങളോടൊപ്പം നിൽക്കുന്നത്. കഷ്ടപാടുകൾ വരുമ്പോൾ ഉപേക്ഷിക്കുന്നു.

Follow Us
വീട് ചെറുതാണോ? എങ്കിൽ ലുക്കും കൂടും, പോക്കറ്റും ചോരില്ല
10 രൂപയ്ക്ക് എല്ലാം!  ബെംഗളൂരുവിലെ  സ്ട്രീറ്റ് മാര്‍ക്കറ്റുകള്‍ അറിയാം
തൊണ്ടയിൽ മീൻമുള്ള് കുടുങ്ങിയാൽ എന്തുചെയ്യണം?
പാലിൽ മഞ്ഞൾ ചേർത്ത് കുടിക്കാറുണ്ടോ? ഗുണങ്ങളേറെ
ശക്തമായ തിര, 33 വയസ്സുകാരൻ മുങ്ങി, ദൃശ്യങ്ങൾ
Viral Video: പത്തി വിടർത്തി രാജവെമ്പാല, പൂച്ച സർ മുൻപിൽ
ഇഷ്ടം ചക്കയോട് മാത്രം! വഴി അരികിൽ നിൽക്കുന്ന കൊമ്പൻ ചെയ്യുന്നത് കണ്ടോ
മരിച്ചയാളുടെ കവറിൽ 1 ലക്ഷത്തോളം രൂപ