ഓവനും മുട്ടയുമില്ലാതെ ക്രിസ്മസ് കേക്ക് തയാറാക്കാം; കിടിലന്‍ റെസിപ്പിയിതാ | Christmas Special Easy Healthy No Bake Chocolate Cherry Cheesecake Recipe You Can Make at Home Without an Oven Malayalam news - Malayalam Tv9

Christmas Cheesecake: ഓവനും മുട്ടയുമില്ലാതെ ക്രിസ്മസ് കേക്ക് തയാറാക്കാം; കിടിലന്‍ റെസിപ്പിയിതാ

Published: 

28 Nov 2026 | 01:24 PM

No Oven, No Eggs: Try This Chocolate Cherry Cheesecake for Christmas: മധുരം കഴിക്കാന്‍ ഇഷ്ടമുള്ളവര്‍ക്ക് പരീക്ഷിക്കാവുന്ന വ്യത്യസ്തമായൊരു വിഭവമാണ് ചോക്ലേറ്റ് ചെറി ചീസ്‌കേക്ക്. ചോക്ലേറ്റിന്റെ രുചിയും ചെറിപ്പഴത്തിന്റെ നേരിയ പുളിയും ചേരുമ്പോള്‍ ലഭിക്കുന്നത് മനോഹരമായൊരു മധുരവിഭവമാണ്. പനീര്‍ ഉപയോഗിച്ച് തയാറാക്കുന്നതിനാല്‍ സാധാരണ ചീസ്‌കേക്കില്‍ നിന്ന് അല്‍പ്പം വ്യത്യസ്തവുമാണ് ഈ വിഭവം.

1 / 5
ക്രിസ്മസ് ആഘോഷമെന്നാല്‍ കേക്കും പലതരം മധുരപലഹാരങ്ങളുമൊക്കെ നിര്‍ബന്ധമാണ്. പതിവ് പ്ലം കേക്കില്‍നിന്ന് വ്യത്യസ്തമായി ഇത്തവണ വീട്ടില്‍ ഒരു ചോക്ലേറ്റ് ചെറി ചീസ്‌കേക്ക് പരീക്ഷിച്ചാലോ? ഓവനോ മുട്ടയോ ആവശ്യമില്ലാതെ വളരെ എളുപ്പത്തില്‍ തയാറാക്കാവുന്ന ഈ മധുരവിഭവം ക്രിസ്മസ് വിരുന്നിന് ഒരു പ്രത്യേക രുചി പകരും. (Image Credit Source: Unsplash)

2 / 5
മധുരം കഴിക്കാന്‍ ഇഷ്ടമുള്ളവര്‍ക്ക് പരീക്ഷിക്കാവുന്ന വ്യത്യസ്തമായൊരു വിഭവമാണ് ചോക്ലേറ്റ് ചെറി ചീസ്‌കേക്ക്. ചോക്ലേറ്റിന്റെ രുചിയും ചെറിപ്പഴത്തിന്റെ നേരിയ പുളിയും ചേരുമ്പോള്‍ ലഭിക്കുന്നത് മനോഹരമായൊരു മധുരവിഭവമാണ്. പനീര്‍ ഉപയോഗിച്ച് തയാറാക്കുന്നതിനാല്‍ സാധാരണ ചീസ്‌കേക്കില്‍ നിന്ന് അല്‍പ്പം വ്യത്യസ്തവുമാണ് ഈ വിഭവം.

3 / 5
ആവശ്യമായ ചേരുവകള്‍- ചെറുതായി അരിഞ്ഞ ചെറിപ്പഴം അര കപ്പ്, പനീര്‍ 200 ഗ്രാം, ഡാര്‍ക്ക് ചോക്ലേറ്റ് 100 ഗ്രാം, കൊക്കോ പൗഡര്‍ ആവശ്യത്തിന്. ആദ്യം പനീര്‍ ഒരു പാത്രത്തിലിട്ട് നന്നായി പൊടിച്ചെടുക്കുക. കട്ടകളില്ലാതെ മൃദുവായ രൂപത്തിലാക്കണം. ഇതാണ് ചീസ്‌കേക്കിന് ആവശ്യമായ ക്രീമി ഘടന നല്‍കുന്നത്. ശേഷം ഡാര്‍ക്ക് ചോക്ലേറ്റ് ചെറിയ കഷ്ണങ്ങളാക്കി മുറിക്കുക. ഡബിള്‍ ബോയിലര്‍ രീതിയിലോ മൈക്രോവേവിലോ ചോക്ലേറ്റ് ഉരുക്കാം. കട്ടകളില്ലാതെ മിനുസമുള്ള രൂപത്തിലാകുന്നതുവരെ ഇളക്കിക്കൊടുക്കണം.

4 / 5
ഉരുക്കിയ ചോക്ലേറ്റ് പൊടിച്ചുവെച്ച പനീറിലേക്ക് ചേര്‍ക്കുക. രണ്ടും നന്നായി യോജിപ്പിച്ചശേഷം അരിഞ്ഞുവെച്ച ചെറിപ്പഴവും ചേര്‍ക്കാം. പഴക്കഷ്ണങ്ങള്‍ മിശ്രിതത്തില്‍ എല്ലായിടത്തും ഒരുപോലെ ചേരുന്ന രീതിയില്‍ ഇളക്കണം. തയാറാക്കിയ മിശ്രിതം ഒരു കേക്ക് മോള്‍ഡിലോ അനുയോജ്യമായ പാത്രത്തിലോ ഒഴിക്കുക. മുകള്‍ഭാഗം സ്പൂണ്‍ ഉപയോഗിച്ച് നിരപ്പാക്കിയശേഷം മൂടിവെച്ച് ഫ്രിഡ്ജില്‍ കുറഞ്ഞത് നാല് മണിക്കൂര്‍ സൂക്ഷിക്കുക. മിശ്രിതം നന്നായി ഉറച്ചുവരുന്നതുവരെ തണുപ്പിക്കണം.

5 / 5
ഫ്രിഡ്ജില്‍നിന്ന് പുറത്തെടുത്ത് കേക്കിന്റെ വശങ്ങളില്‍ ചൂടുവെള്ളത്തില്‍ മുക്കിയ കത്തി ഉപയോഗിച്ച് പതുക്കെ ചുറ്റിയാല്‍ പാത്രത്തില്‍നിന്ന് എളുപ്പത്തില്‍ വേര്‍പെടുത്താം. മുകളില്‍ അല്‍പ്പം കൊക്കോ പൗഡര്‍ വിതറി കഷ്ണങ്ങളാക്കി വിളമ്പാം. വളരെ കുറച്ച് ചേരുവകള്‍ ഉപയോഗിച്ച് തയാറാക്കാവുന്ന ഈ ചീസ്‌കേക്ക് വീട്ടിലെ ആഘോഷങ്ങള്‍ക്കും ക്രിസ്മസ് വിരുന്നിനുമെല്ലാം അനുയോജ്യമാണ്. ഓവനില്ലാതെ തയ്യാറാക്കാമെന്നതും പനീറും പഴങ്ങളും ഉള്‍പ്പെടുത്താമെന്നതും ഇതിന്റെ പ്രത്യേകതകളാണ്.

Loading...
Unable to load recommendations.
Follow Us
തേങ്ങ മാസങ്ങളോളം കേടാകാതെ സൂക്ഷിക്കാം, ടിപ്സിതാ
ഡിസംബറിൽ പരാജയങ്ങളും ദുഃഖങ്ങളും വേട്ടയാടപ്പെടുന്ന രാശികൾ!
ഭീകര ലുക്കും, പെർഫോമൻസും - ബജാജ് ഡൊമിനോർ
വിവോ X500 പ്രോ മാക്സ്: വിലയും ഫീച്ചറുകളും
ശബരിമല തീർത്ഥാടനം കഴിഞ്ഞ് മടങ്ങിയ മിനി ബസ് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടം
കനത്ത മഴയിൽ തിരുവനന്തപുരം മുങ്ങി
പേരാമ്പ്ര മരുതേരിയിൽ കുടിവെള്ള പദ്ധതിപൈപ്പ് പൊട്ടിയപ്പോൾ
ഹാർദിക് പാണ്ഡ്യ ഇനി പഞ്ചാബിൻ്റെ ക്യാപ്റ്റനാകുമോ?