AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

വളരെക്കാലത്തിന് ശേഷം ആരാധികമാരുടെ ഫോൺ കോളുകൾ വന്നത് ആ സിനിമയ്ക്ക് ശേഷം; മനസ്സ് തുറന്ന് കുഞ്ചാക്കോ ബോബൻ

Kunchacko Boban On Female Fan Calls After 'Ramante Edanthottam': സിനിമയിലും പക്വതയുള്ള വ്യത്യസ്തമായ പ്രണയം അവതരിപ്പിച്ച ചിത്രമായിരുന്നു 'രാമൻ്റെ ഏദൻതോട്ടം' വളരെക്കാലത്തിന് ശേഷം തനിക്ക് സ്ത്രീ ആരാധകരിൽ നിന്ന് ഒരുപാട് ഫോൺ കോളുകൾ ലഭിച്ചത് ആ സിനിമയുടെ റിലീസിന് ശേഷമായിരുന്നു

വളരെക്കാലത്തിന് ശേഷം ആരാധികമാരുടെ ഫോൺ കോളുകൾ വന്നത് ആ സിനിമയ്ക്ക് ശേഷം; മനസ്സ് തുറന്ന് കുഞ്ചാക്കോ ബോബൻ
കുഞ്ചാക്കോ ബോബൻImage Credit source: Facebook Kunchacko Boban
Sumeesh T Unneen
Sumeesh T Unneen | Published: 28 Nov 2026 | 01:45 PM

തൊണ്ണൂറുകളിലെ ചോക്ലേറ്റ് ബോയ് ഇമേജിൽ നിന്ന് മലയാള സിനിമയിലെ വേറിട്ട കഥാപാത്രങ്ങളിലേക്ക് ചുവടുമാറിയതിനെക്കുറിച്ചും വ്യക്തിജീവിതത്തിലെ പ്രണയത്തെക്കുറിച്ചും മനസ്സ് തുറന്ന് നടൻ കുഞ്ചാക്കോ ബോബൻ. രഞ്ജിനി ഹരിദാസിന് നൽകിയ അഭിമുഖത്തിലാണ് താരം തൻ്റെ സിനിമാ വിശേഷങ്ങളും കുടുംബ വിശേഷങ്ങളും പങ്കുവെച്ചത്. തുടക്ക സമയത്ത് താനും ഒരു ‘ക്ലീഷേ ബോയ്ഫ്രണ്ട്’ ആയിരുന്നുവെന്ന് കുഞ്ചാക്കോ ബോബൻ പറയുന്നു.

പ്രണയലേഖനങ്ങൾ എഴുതുകയും ചോക്ലേറ്റുകൾ നൽകുകയും ചെയ്യുന്ന സാധാരണ ക്ലീഷെ കാമുകമാനിരുന്നു താൻ. താൻ നൽകിയ ചോക്ലേറ്റുകൾ കഴിച്ചാണ് വണ്ണം വെച്ചതെന്ന് പ്രിയ ഇപ്പോഴും തമാശയായി പറയാറുണ്ടെന്നും താരം വെളിപ്പെടുത്തി എന്നാൽ വർഷങ്ങൾ കടന്നുപോയതോടെ തങ്ങളുടെ പ്രണയത്തിന് കൂടുതൽ പക്വത വന്നതായി ചാക്കോച്ചൻ പറയുന്നു. വാലൻ്റൈൻസ് ഡേയ്ക്ക് നിർബന്ധമായും കാർഡോ പൂക്കളോ നൽകണമെന്നൊന്നും ഇപ്പോഴില്ല. പഴയതുപോലെയല്ലെങ്കിലും സ്നേഹപ്രകടനങ്ങളൊക്കെ ഇപ്പോഴും ഉണ്ട് എന്നാൽ കാലത്തിനൊത്ത് കൂടുതൽ പക്വതയുള്ള ബന്ധമായി അത് മാറിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘രാമൻ്റെ ഏദൻതോട്ടം’

പഴയ ചോക്ലേറ്റ് ബോയ് ഇമേജിൽ നിന്ന് മാറി ചിന്തിക്കാൻ ബോധപൂർവ്വം ശ്രമിച്ചിട്ടുണ്ടെന്ന് താരം പറയുന്നു. സിനിമയിലും പക്വതയുള്ള വ്യത്യസ്തമായ പ്രണയം അവതരിപ്പിച്ച ചിത്രമായിരുന്നു ‘രാമൻ്റെ ഏദൻതോട്ടം’ വളരെക്കാലത്തിന് ശേഷം തനിക്ക് സ്ത്രീ ആരാധകരിൽ നിന്ന് ഒരുപാട് ഫോൺ കോളുകൾ ലഭിച്ചത് ആ സിനിമയുടെ റിലീസിന് ശേഷമായിരുന്നുവെന്നും താരം വ്യക്തമാക്കി.

Also Read: ‘മായൻ’ ചെയ്യണോ? സാധാരണയിൽ കൂടുതൽ ആലോചിച്ചാണ് സിനിമ കമ്മിറ്റ് ചെയ്തത്; കാരണം വ്യക്തമാക്കി ജയസൂര്യ

തനിക്ക് ചേരില്ലെന്ന് തോന്നുകയും എന്നാൽ പിന്നീട് വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടുകയും ചെയ്ത സിനിമ ഏതെന്ന ചോദ്യത്തിന് ‘ന്നാ താൻ കേസ് കൊട്’ എന്നായിരുന്നു കുഞ്ചാക്കോ ബോബൻ്റെ മറുപടി. സിനിമ കമ്മിറ്റ് ചെയ്ത ശേഷമാണ് കഥാപാത്രത്തെ കുറിച്ചും ഡയ്‌ലോഗ് പറയുന്ന രീതിയെ കുറിച്ചുമെല്ലാം മനസിലാക്കിയത് കഥാപാത്രം തനിക്ക് ചേരുന്നതാണോ എന്ന സംശയത്തിൽ ആ സമയത്ത് താൻ ഒന്ന് പതറിയിരുന്നുവെന്ന് താരം തുറന്നുപറഞ്ഞു.

എന്നാൽ പ്രേക്ഷകർ വലിയ രീതിയിൽ ഏറ്റെടുത്തു. ആ സിനിമയെയും കഥാപാത്രത്തെയും എറ്റെടുത്തു. സിനിമയിൽ സംഭവിക്കുന്ന ഒരു മാജിക്കാണ് അതെന്നാണ് താൻ വിശ്വസിക്കുന്നത് എന്ന് കുഞ്ചാക്കോ ബോബൻ പറയുന്നു. ഓഫീസർ ഓൺ ഡ്യൂട്ടി എന്ന സിനിമയിലെ കഥാപാത്രത്തെ കുറിച്ചും അത്തരം ചില സംശയങ്ങൾ ഉണ്ടായിരുന്നു, എന്നാൽ മികച്ച രീതിയിൽ തന്നെ അതും ചെയ്യാനായി എന്നും കുഞ്ചാക്കോ ബോബൻ കൂട്ടിച്ചേർത്തു.

English Summary

Kunchacko Boban opens up about doubting Nna Thaan Case Kodu, matured romance with wife Priya, and Ramante Edanthottam’s fan love.

Follow Us