AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

‘നാരി ശക്തി നിറവേറ്റാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്’; വനിതാ സംവരണം യാഥാർത്ഥ്യമാക്കാൻ എല്ലാ തടസ്സങ്ങളും നീക്കുമെന്ന് പ്രധാനമന്ത്രി

PM Narendra Modi On Women's Quota Bill അടുത്ത ആഴ്ച ചേരുന്ന പ്രത്യേക പാർലമെന്റ് സമ്മേളനത്തിൽ മണ്ഡല പുനർനിർണ്ണയ ബിൽ വീണ്ടും അവതരിപ്പിക്കാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ ഈ നിർണ്ണായക പ്രതികരണം. 2023-ൽ പാസാക്കിയ വനിതാ സംവരണ നിയമം മണ്ഡല പുനർനിർണ്ണയവുമായി ബന്ധിപ്പിച്ചാണ് കേന്ദ്രം മുന്നോട്ട് പോകുന്നത്.

‘നാരി ശക്തി നിറവേറ്റാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്’; വനിതാ സംവരണം യാഥാർത്ഥ്യമാക്കാൻ എല്ലാ തടസ്സങ്ങളും നീക്കുമെന്ന് പ്രധാനമന്ത്രി
PM Narendra ModiImage Credit source: PTI
Jenish Thomas
Jenish Thomas | Published: 28 Nov 2026 | 01:45 PM

ന്യൂ ഡൽഹി: പാർലമെന്റിലും സംസ്ഥാന നിയമസഭകളിലും വനിതകൾക്ക് 33 ശതമാനം സംവരണം നടപ്പിലാക്കാൻ തന്റെ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എക്സ് പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ച ഹ്രസ്വ വീഡിയോ സന്ദേശത്തിലാണ്, സ്ത്രീകൾക്ക് അവരുടെ അവകാശങ്ങൾ നൽകുന്നതിനുള്ള എല്ലാ തടസ്സങ്ങളും നീക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പ് നൽകിയത്. “വനിതകൾക്ക് 33 ശതമാനം സംവരണം നൽകുന്നതിൽ ഞങ്ങൾ ഉറച്ചുനിൽക്കുന്നു. പതിറ്റാണ്ടുകളായി ഇതിനായുള്ള പോരാട്ടം നടക്കുകയാണ്. അതിനായി പോരാടിയവരിൽ ഒരാളാണ് ഞാനും. നമ്മുടെ നാരി ശക്തിക്ക് ഞങ്ങൾ ഒരു വാഗ്ദാനം നൽകിയിരുന്നു, അത് നിറവേറ്റാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്,” പ്രധാനമന്ത്രി വ്യക്തമാക്കി.

അടുത്ത ആഴ്ച ചേരുന്ന പ്രത്യേക പാർലമെന്റ് സമ്മേളനത്തിൽ മണ്ഡല പുനർനിർണ്ണയ ബിൽ വീണ്ടും അവതരിപ്പിക്കാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ ഈ നിർണ്ണായക പ്രതികരണം. 2023-ൽ പാസാക്കിയ വനിതാ സംവരണ നിയമം മണ്ഡല പുനർനിർണ്ണയവുമായി ബന്ധിപ്പിച്ചാണ് കേന്ദ്രം മുന്നോട്ട് പോകുന്നത്. 2029-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മണ്ഡലങ്ങൾ പുനർനിർണ്ണയിച്ച ശേഷം രൂപീകരിക്കപ്പെടുന്ന വിപുലമായ പാർലമെന്റിൽ വനിതകൾക്ക് 33 ശതമാനം സീറ്റുകൾ ഉറപ്പാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

ALSO READ : മണ്ഡല പുനർനിർണയ ബില്ലിന് പച്ചക്കൊടി കാട്ടി ഡിഎംകെ; പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായി നിർണായക നീക്കം

പ്രധാനമന്ത്രി എക്സിൽ പങ്കുവെച്ച വീഡിയോ

അതേസമയം, കഴിഞ്ഞ ഏപ്രിലിൽ മണ്ഡല പുനർനിർണ്ണയ ബില്ലിനെ പരാജയപ്പെടുത്തിയ പ്രതിപക്ഷ കക്ഷികൾ, വനിതാ സംവരണത്തെ മണ്ഡല പുനർനിർണ്ണയവുമായി കൂട്ടിക്കെട്ടുന്നതിനെ ചോദ്യം ചെയ്തിട്ടുണ്ട്. നിലവിലുള്ള 545 ലോക്‌സഭാ സീറ്റുകളിൽ തന്നെ 33 ശതമാനം വനിതാ സംവരണം ഉടൻ നടപ്പിലാക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.

എന്നാൽ, എല്ലാ സംസ്ഥാനങ്ങളിലെയും സീറ്റുകൾ 50 ശതമാനം വീതം വർദ്ധിപ്പിക്കാൻ വ്യവസ്ഥ ചെയ്യുന്ന പുതിയ ബില്ലിന് ശരദ് പവാറിന്റെ എൻസിപിയും ഡിഎംകെയും പിന്തുണ പ്രഖ്യാപിച്ചതോടെ ബിൽ പാസാക്കാൻ ആവശ്യമായ അംഗബലം ലഭിക്കുമെന്ന ആത്മവിശ്വാസത്തിലാണ് കേന്ദ്രസർക്കാർ. ഏപ്രിലിൽ ഇരുപാർട്ടികളും ബില്ലിനെ എതിർത്തിരുന്നു.

Follow Us