Swasika Vijay: 40 കഴിഞ്ഞ പ്രണയങ്ങൾക്ക് സൗന്ദര്യം കൂടുതലാണ്; പ്രണയ സങ്കൽപ്പത്തെക്കുറിച്ച് സ്വാസിക
സിനിമയിൽ എന്നോണം സോഷ്യൽ മീഡിയയിൽ സജീവമായ താരം ഇപ്പോൾ പ്രണയത്തെ കുറിച്ചുള്ള തന്റെ സങ്കൽപ്പങ്ങളെ കുറിച്ച് പറഞ്ഞതാണ് ശ്രദ്ധേയമാകുന്നത്.അതിനിടയിലുള്ള പ്രണയങ്ങൾ ഒരുപക്ഷേ സാഹചര്യങ്ങൾക്ക് അനുസരിച്ച് അല്ലെങ്കിൽ അപ്പോൾ തോന്നുന്ന ഒരു വികാരങ്ങൾക്ക് പുറത്തൊക്കെ ഉണ്ടാവുന്നതായിരിക്കാം. എന്നാൽ 40 വയസ്സിന് ശേഷമുള്ള പ്രണയം വളരെ സൗന്ദര്യമുള്ളതും നിഷ്കളങ്കവും ആയിരിക്കുമെന്നാണ്.....
വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ ചുരുങ്ങിയ കാലം കൊണ്ട് സിനിമ രംഗത്ത് തന്റെ സ്ഥാനം ഉറപ്പിച്ച നടിയാണ് സ്വാസിക വിജയ്. ടെലിവിഷൻ സീരിയലുകളിലൂടെയാണ് മലയാളികളെ സംബന്ധിച്ച് സ്വാസിക സുപരിചിതയായി മാറുന്നത്. പിന്നീട് മലയാളം സിനിമയിലേക്ക് കടന്നു വന്ന സ്വാസിക വളരെ പെട്ടെന്നായിരുന്നു ഒരു അഭിനേത്രി എന്ന നിലയിൽ തന്റെ ചുവട് ഉറപ്പിച്ചത്. മലയാളത്തിൽ മാത്രമല്ല ഇപ്പോൾ തമിഴിലും തെലുങ്കിലും എല്ലാം നടി സജീവമാവുകയാണ്. സിനിമയിൽ എന്നോണം സോഷ്യൽ മീഡിയയിൽ സജീവമായ താരം ഇപ്പോൾ പ്രണയത്തെ കുറിച്ചുള്ള തന്റെ സങ്കൽപ്പങ്ങളെ കുറിച്ച് പറഞ്ഞതാണ് ശ്രദ്ധേയമാകുന്നത്.
സൗന്ദര്യമുള്ളതും നിഷ്കളങ്കവും ആയിരിക്കു…
40 വയസ്സിനുശേഷം ഉണ്ടാകുന്ന പ്രണയങ്ങൾക്ക് സൗന്ദര്യം കൂടുതലാണ് എന്നാണ് നടി പറയുന്നത്. ആ പ്രണയം വളരെ നിഷ്കളങ്കം ആയിരിക്കുമെന്നും താരം പറയുന്നു. അതിനിടയിലുള്ള പ്രണയങ്ങൾ ഒരുപക്ഷേ സാഹചര്യങ്ങൾക്ക് അനുസരിച്ച് അല്ലെങ്കിൽ അപ്പോൾ തോന്നുന്ന ഒരു വികാരങ്ങൾക്ക് പുറത്തൊക്കെ ഉണ്ടാവുന്നതായിരിക്കാം. എന്നാൽ 40 വയസ്സിന് ശേഷമുള്ള പ്രണയം വളരെ സൗന്ദര്യമുള്ളതും നിഷ്കളങ്കവും ആയിരിക്കുമെന്നാണ് നടി പറയുന്നത്.
ALSO READ:കുലസ്ത്രീയുടെ അർത്ഥം ആളുകൾക്ക് അറിയില്ല; വ്യക്തമാക്കി സ്വാസിക വിജയ്
അതേസമയം മറ്റൊരു അഭിമുഖത്തിൽ തനിക്ക് ആളുകൾ തന്ന കുലസ്ത്രീ പട്ടത്തെക്കുറിച്ചും നടി പറയുന്നുണ്ട്. ആളുകൾക്ക് അതിന്റെ യഥാർത്ഥ അർത്ഥം മനസ്സിലാകാത്തത് കൊണ്ടാണ് ഇങ്ങനെ തന്നെ വിളിക്കുന്നത് എന്നാണ് സ്വാസിക പറയുന്നത്. ഒരു കുലത്തിന്റെ അധിയും ശക്തിയും ഉള്ളവളാണ് കുലസ്ത്രീ എന്നതുകൊണ്ട് അർത്ഥമാക്കുന്നത് എന്നും എന്നാൽ ആ വിശേഷണത്തിന് താൻ ഒരിക്കലും അർഹതയില്ലെന്നും നടി പറയുന്നു. എന്നിരുന്നാലും ആളുകൾ ഈ പട്ടം തനിക്ക് നൽകുമ്പോൾ താനത് സ്നേഹത്തോടെയാണ് സ്വീകരിക്കാറുള്ളത്.
മാത്രമല്ല സിന്ദൂരം തൊടുന്നതും താലി ധരിക്കുന്നതും മറ്റുള്ളവരെ ബോധ്യപ്പെടുത്താനോ നിർബന്ധത്തിനു വഴങ്ങിയോ അല്ല. മറിച്ച് തന്റെ സ്വന്തം ഇഷ്ടപ്രകാരമാണ് അങ്ങനെയൊക്കെ ചെയ്യുന്നത് കുടുംബജീവിതവും മാനസികാരോഗവുമാണ് ജീവിതത്തിലെ ഏറ്റവും വലുത് എന്നും അത് ഇല്ലാതാകുന്ന ഒരു സാഹചര്യം വരികയാണെങ്കിൽ അഭിനയം പോലും ഉപേക്ഷിക്കാൻ തയ്യാറാണ് എന്നും നടി പറയുന്നു.
ENGLISH SUMMARY