എസ്എ20യിലെ ഏറ്റവും വിലപിടിച്ച താരമായി ഡെവാൾഡ് ബ്രെവിസ്; ടീമിലെത്തിച്ചത് പഴ്സിയിലെ പകുതിയിലധികം തുക ചിലവഴിച്ച് | Dewald Brevis Becomes The Most Expensive Player In SA20 As Pretoria Capitals Signed Him For 16.5 Million Rands Malayalam news - Malayalam Tv9

Dewald Brevis: എസ്എ20യിലെ ഏറ്റവും വിലപിടിച്ച താരമായി ഡെവാൾഡ് ബ്രെവിസ്; ടീമിലെത്തിച്ചത് പഴ്സിയിലെ പകുതിയിലധികം തുക ചിലവഴിച്ച്

Published: 

10 Sep 2025 | 09:13 AM

Dewald Brevis Is The Most Expensive Player In SA20: സൗത്ത് ആഫ്രിക്ക ടി20 ലീഗിലെ ഏറ്റവും വിലപിടിച്ച താരമെന്ന റെക്കോർഡ് ഡെവാൾഡ് ബ്രെവിസിന്. താരത്തിനായി 16.5 മില്ല്യൺ റൻഡാണ് പ്രിട്ടോറിയ ക്യാപിറ്റൽസ് ചിലവഴിച്ചത്.

1 / 5
സൗത്ത് ആഫ്രിക്ക ടി20 ലീഗിലെ ഏറ്റവും വിലപിടിച്ച താരമായി ഡെവാൾഡ് ബ്രെവിസ്. 16.5 മില്ല്യൺ റൻഡിനാണ് പ്രിട്ടോറിയ ക്യാപിറ്റൽസ് ബ്രെവിസിനെ ടീമിലെത്തിച്ചത്. 22 വയസുകാരനായ താരം ഐപിഎലിൽ ചെന്നൈ സൂപ്പർ കിംഗ്സിലാണ് കളിക്കുന്നത്. (Image Credits- PTI)

2 / 5
32.5 മില്ല്യൺ റൻഡുമായാണ് പ്രിട്ടോറിയ ക്യാപിറ്റൽസ് ലേലത്തിലെത്തിയത്. ഇതിൽ 50 ശതമാനത്തിലധികം ഇവർ ബ്രെവിസിനായി ചിലവഴിച്ചു. ജോബർഗ് സൂപ്പർ കിംഗ്സും പാൾ റോയൽസും ആണ് ആദ്യ ഘട്ടത്തിൽ ലേലത്തിലുണ്ടായിരുന്നത്. 10 മില്ല്യൺ റൻഡിൽ പാൾ റോയൽസ് എത്തുകയായിരുന്നു.

3 / 5
സൺറൈസേഴ്സ് ഈസ്റ്റേൺ കേപ്പിനെ രണ്ട് കിരീടങ്ങളിലേക്ക് നയിച്ച എയ്ഡൻ മാർക്രം 14 മില്ല്യൺ റൻഡിന് ഡർബൻ സൂപ്പർ ജയൻ്റ്സിലെത്തി. 12.4 മില്ല്യണിൽ ലേലം ഉറപ്പിച്ച സമയത്ത് ഈസ്റ്റേൺ കേപ്പ് ആർടിഎം ഉപയോഗിച്ചു. ഇതോടെ 14 മില്ല്യണിൻ്റെ ഓഫർ സൂപ്പർ ജയൻ്റ്സ് വെക്കുകയായിരുന്നു.

4 / 5
9 മില്ല്യൺ റൻഡിന് ജോബർഗ് സൂപ്പർ കിംഗ്സിലെത്തിയ ഓൾ റൗണ്ടർ വ്യാൻ മുൾഡറാണ് ലേലത്തിലെ ഏറ്റവും വിലപിടിച്ച മൂന്നാമത്തെ താരം. ജെറാൾഡ് കോട്ട്സിയ (ഡിഎസ്ജി-7.4 മില്ല്യൺ), നാന്ദ്രേ ബർഗർ (ജെഎസ്കെ- 6.3 മില്ല്യൺ), മാത്യു ബ്രീറ്റ്സ്കെ (എസ്ഇസി- 6.1 മില്ല്യൺ) എന്നിങ്ങനെയാണ് മറ്റ് പർച്ചേസുകൾ.

5 / 5
റസ്സി വാൻ ഡർ ഡസ്സൻ (എംഐസിറ്റി- 5.2 മില്ല്യൺ), ഓറ്റ്നീൽ ബാർട്മാൻ (പിആർ- 5.1 മില്ല്യൺ), ആൻറിച് നോർക്കിയ (എസ്ഇസി- അഞ്ച് മില്ല്യൺ) എന്നീ പർച്ചേസുകളും ശ്രദ്ധേയമായി. ദക്ഷിണാഫ്രിക്ക ടെസ്റ്റ് ക്യാപ്റ്റൻ തെംബ ബവുമ, ഇംഗ്ലണ്ട് പേസർ ജെയിംസ് ആൻഡേഴ്സൺ എന്നിവരെ ആരും ടീമിലെടുത്തില്ല.

കോളിഫ്‌ളവറില്‍ നിന്നും പുഴുവിനെ തുരത്താനുള്ള വഴിയിതാ
ഈ ഭക്ഷണങ്ങൾ പ്ലാസ്റ്റിക് പാത്രത്തിൽ ഫ്രിഡ്ജിൽ വയ്ക്കരുത്
സൈന നെഹ്‌വാളിന്റെ ആസ്തിയെത്ര?
ദിവസങ്ങളോളം ചെറുനാരങ്ങ കേടുകൂടാതിരിക്കാൻ ഇങ്ങനെ ചെയ്യൂ
ഇന്ത്യന്‍ ആര്‍മിയുടെ റൈഫിള്‍ ഘടിപ്പിച്ച റോബോട്ടിനെ കണ്ടിട്ടുണ്ടോ? റിപ്പബ്ലിക് പരേഡിന്റെ റിഹേഴ്‌സലിനിടയിലെ കാഴ്ച
പ്രയാഗ്‌രാജിൽ വ്യോമസേനയുടെ പരിശീലന വിമാനം കുളത്തിൽ തകർന്നുവീണു
അമിത ലോഡ് ആപത്ത്
Bullet Train Video: ഇന്ത്യയിൽ ഉടൻ, ഇതാണ് ആ ബുള്ളറ്റ് ട്രെയിൻ