AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

New Year 2027 Astrology: 2027 ൽ ഏഴരശനിയുടെ ദോഷഫലങ്ങൾ ഏറ്റവും കൂടുതൽ അനുഭവിക്കേണ്ടി വരിക ഈ 4 രാശികൾ! നിങ്ങളും ഉണ്ടോ?

New Year 2027 Astrology: ഈ 9 ഗ്രഹങ്ങളിൽ ശനിദേവനെ നീതിമാനായ ദേവനായാണ് അറിയപ്പെടുന്നത്. അതായത് ഒരാളുടെ പ്രവർത്തികൾക്ക് അനുസരിച്ച് ആ വ്യക്തിക്ക് നല്ല ഫലങ്ങളും മോശം ഫലങ്ങളും നൽകും. മകരം, കുംഭം രാശികളുടെ അതിപനാണ് ശനിദേവൻ. ഇത് രണ്ടര വർഷം വരെ ഒരു രാശിയിൽ നിൽക്കും. നിലവിൽ ശനിദേവൻ മീനം രാശിയിൽ സഞ്ചരിക്കുന്നു...........

New Year 2027 Astrology: 2027 ൽ ഏഴരശനിയുടെ ദോഷഫലങ്ങൾ ഏറ്റവും കൂടുതൽ അനുഭവിക്കേണ്ടി വരിക ഈ 4 രാശികൾ! നിങ്ങളും ഉണ്ടോ?
Saturn Negative ZodiacsImage Credit source: Tv9 Network
Ashli C
Ashli C | Published: 26 Oct 2026 | 08:41 PM

ജ്യോതിഷപ്രകാരം 9 ഗ്രഹങ്ങളുടെ സ്ഥാനങ്ങളും മനുഷ്യ ജീവിതത്തിൽ വലിയ രീതിയിലുള്ള സ്വാധീനം ചെലുത്തുന്നു. ഈ 9 ഗ്രഹങ്ങളിൽ ശനിദേവനെ നീതിമാനായ ദേവനായാണ് അറിയപ്പെടുന്നത്. അതായത് ഒരാളുടെ പ്രവർത്തികൾക്ക് അനുസരിച്ച് ആ വ്യക്തിക്ക് നല്ല ഫലങ്ങളും മോശം ഫലങ്ങളും നൽകും. മകരം, കുംഭം രാശികളുടെ അതിപനാണ് ശനിദേവൻ. ഇത് രണ്ടര വർഷം വരെ ഒരു രാശിയിൽ നിൽക്കും.

നിലവിൽ ശനിദേവൻ മീനം രാശിയിൽ സഞ്ചരിക്കുന്നു. ഈ രാശിയിൽ ശനി വരുന്നതിനാൽ 2027ൽ ചില രാശിക്കാരെ ശനിയുടെ ദോഷഫലങ്ങൾ ബാധിക്കേണ്ടതായി വരും. ഇതിന്റെ ഫലമായി അവർക്ക് ആരോഗ്യത്തിലും തൊഴിൽ മേഖലയിലും കൂടുതൽ പ്രശ്നങ്ങൾ നേരിടേണ്ടതായി വരും. അത്തരത്തിൽ 2027 ശനിദേവൻ രാശി മാറുന്നു ഇനി ആ സമയത്ത് ജനിതകന്റെ സ്ഥാനം മാറുന്നത് ചില രാശിക്കാരെ സംബന്ധിച്ച് ദോഷഫലങ്ങൾ കൊണ്ടുവരും. ആ രാശികൾ ആരൊക്കെ നോക്കാം.

ALSO READ:കാർത്തിക മാസത്തിലെ കറുത്തവാവ് എന്തുകൊണ്ട് ദീപാവലിയായി ആഘോഷിക്കുന്നു? ഐതിഹ്യം അറിയാം

ജ്യോതിഷപ്രകാരം 2027 തുടക്കത്തിൽ ശനി മീനം രാശിയിൽ സഞ്ചരിക്കുന്നതിനാൽ കുംഭം, മീനം, മേടം നക്ഷത്രക്കാർക്ക് ശനിയുടെ വ്യത്യസ്ത ദശകൾ ബാധിക്കപ്പെടും എന്നാൽ ജൂൺ എട്ടിന് ശനി മേടത്തിലേക്ക് പ്രവേശിക്കും.

മേടം

2027 മേടം രാശിക്കാർക്ക് അവരുടെ പെരുമാറ്റത്തിലും തീരുമാനങ്ങളിലും പ്രത്യേക ശ്രദ്ധ ചെലുത്തുക. പ്രത്യേകിച്ച് സാമ്പത്തിക കാര്യങ്ങൾ അവർ ഏതെങ്കിലും തരത്തിലുള്ള അപകട സാധ്യതകൾ ഒഴിവാക്കുക. ചിന്തിച്ചു തീരുമാനങ്ങൾ എടുക്കുക. കൂടാതെ പുതിയ നിക്ഷേപങ്ങൾ നടത്തുന്നതിന് മുമ്പ് ശ്രദ്ധാപൂർവ്വം ചിന്തിക്കുക. തിടുക്കത്തിൽ ഒന്നും ചെയ്യരുത്. അല്ലെങ്കിൽ നിങ്ങൾക്ക് നഷ്ടം മാത്രമേ ഉണ്ടാവുകയുള്ളൂ.

ഇടവം

2027 ശനിയുടെ കാലയളവിന്റെ ആദ്യഘട്ടം ആരംഭിക്കുന്നു. അതിനാൽ ഈ രാശിക്കാർ കുടുംബത്തിലെ പ്രശ്നങ്ങൾ ഒഴിവാക്കണം. നിങ്ങളുടെ ഉത്തരവാദിത്തങ്ങൾ ഗൗരവമായി എടുത്ത് വ്യക്തിപരവും തൊഴിൽപരവുമായ ജീവിതത്തിൽ ധൈര്യത്തോടെ മുന്നേറുകയാണ് എങ്കിൽ നിങ്ങൾക്ക് നല്ല ഫലങ്ങൾ ലഭിക്കും.

കുംഭം

2027 ശനിയുടെ സ്വാധീനമുള്ളതിനാൽ കുംഭം രാശിക്കാർക്ക് ജോലിസ്ഥലത്ത് അച്ചടക്കം പാലിക്കണം. പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കുമ്പോൾ എല്ലാ ഘടകങ്ങളും പരിഗണിക്കണം. പ്രത്യേകിച്ച് ആരോഗ്യത്തിന്റെ കാര്യത്തിൽ അശ്രദ്ധ ഒഴിവാക്കുക.

മീനം

മീനം രാശിക്കാർക്കും 2027 ശനിയുടെ അപഹാരം ഉണ്ടാകും. അതിനാൽ ക്ഷമയും ഉത്തരവാദിത്വവും പുലർത്തണം. കുടുംബവുമായി ഇടപെടുമ്പോൾ അവർ പ്രസന്നമായി പെരുമാറണം. തിടുക്കത്തിൽ ഒരു തീരുമാനവും എടുക്കരുത്. ക്ഷമയോടെ ചിന്തിച്ചു തീരുമാനമെടുക്കുക നല്ല ഫലങ്ങൾ നൽകും. എന്നാൽ ഒരിക്കലും ശ്രദ്ധയില്ലാതെ ഒരു തീരുമാനങ്ങളും എടുക്കരുത്.

ENGLISH SUMMARY

Currently, Shani Dev (Saturn) is transiting through the zodiac sign of Pisces (Meenam Rashi). Due to this transit, individuals born under certain zodiac signs may experience the adverse effects of Saturn in 2027. Consequently, they could face increased challenges regarding their health and professional lives. As Shani Dev shifts signs in 2027, this change in his position will bring unfavorable outcomes for those belonging to specific zodiac signs.

Follow Us