തിമിരവും കൺവരൾച്ചയും പമ്പകടക്കും; കാഴ്ച ശക്തി കൂട്ടാൻ സഹായിക്കുന്ന സൂപ്പർ ഫ്രൂട്ടുകൾ ഇതാ.... | Eye Health Tips, Fruits to Improve Vision and Prevent Cataracts Malayalam news - Malayalam Tv9

Eye Health: തിമിരവും കൺവരൾച്ചയും പമ്പകടക്കും; കാഴ്ച ശക്തി കൂട്ടാൻ സഹായിക്കുന്ന സൂപ്പർ ഫ്രൂട്ടുകൾ ഇതാ….

Updated On: 

29 Jun 2026 | 02:34 PM

Eye Health Tips: പ്രായമാകുമ്പോൾ ഉണ്ടാകുന്ന തിമിരം, മാക്യുലാർ ഡീജനറേഷൻ എന്നിവയെ ഒരു പരിധി വരെ ചെറുക്കാൻ നമ്മുടെ ഭക്ഷണശീലത്തിന് സാധിക്കും. കണ്ണിന്റെ ആരോഗ്യത്തിന് ആവശ്യമായ ആന്റിഓക്‌സിഡന്റുകളും വിറ്റാമിനുകളും അടങ്ങിയ ധാരാളം പഴവ‍ർ​ഗങ്ങളുണ്ട്. അവയിൽ നിങ്ങളുടെ ഡയറ്റിൽ ഉൾപ്പെടുത്താൻ സാധിക്കുന്ന നാല് ഫ്രൂട്ടുകളെ പരിചയപ്പെട്ടാലോ...

1 / 5
ഇന്നത്തെ കാലത്ത് ഡിജിറ്റൽ സ്ക്രീനുകളുടെ അമിത ഉപയോഗം കൊണ്ടും പ്രായമാകൽ കൊണ്ടും മിക്ക ആളുകളും നേരിടുന്ന പ്രധാന പ്രശ്നമാണ് കാഴ്ചശക്തിക്കുറവും കൺവരൾച്ചയും. പ്രായമാകുമ്പോൾ ഉണ്ടാകുന്ന തിമിരം, മാക്യുലാർ ഡീജനറേഷൻ എന്നിവയെ ഒരു പരിധി വരെ ചെറുക്കാൻ നമ്മുടെ ഭക്ഷണശീലത്തിന് സാധിക്കും. (Image Credit source: Getty Images)

2 / 5
ആന്റിഓക്‌സിഡന്റുകളുടെ രാജാവ് എന്നാണ് ബ്ലൂബെറി അറിയപ്പെടുന്നത്. ഇതിലടങ്ങിയിരിക്കുന്ന 'ആന്തോസയാനിൻ' എന്ന സംയുക്തം, ഫോണുകളിൽ നിന്നും കമ്പ്യൂട്ടറുകളിൽ നിന്നും വരുന്ന നീല വെളിച്ചം മൂലമുണ്ടാകുന്ന ഓക്സിഡേറ്റീവ് സ്ട്രെസ്സിൽ നിന്ന് റെറ്റിനയെ സംരക്ഷിക്കുന്നു.

3 / 5
സിട്രസ് ഫലങ്ങളായ ഓറഞ്ചിൽ ഉയർന്ന അളവിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. കണ്ണിനുള്ളിലെ രക്തക്കുഴലുകളുടെ ആരോഗ്യത്തിന് വിറ്റാമിൻ സി അത്യാവശ്യമാണ്. ഇത് തിമിരം വരാനുള്ള സാധ്യതയെയും പ്രായമാകുമ്പോൾ ഉണ്ടാകുന്ന കാഴ്ച മങ്ങലിനെയും ഗണ്യമായി കുറയ്ക്കുന്നു.

4 / 5
കണ്ണുകളുടെ ആരോഗ്യത്തിന് ആവശ്യമായ മറ്റൊരു മികച്ച ഫലമാണ് കിവി. ലൂട്ടീൻ, സിയാക്സാന്തിൻ എന്നീ ശക്തമായ ആന്റിഓക്‌സിഡന്റുകൾ കിവിയും ധാരാളമായി നൽകുന്നുണ്ട്. ഇവ പ്രായമാകുമ്പോൾ കണ്ണിന്റെ കോശങ്ങൾ നശിക്കുന്നത് തടയുകയും കാഴ്ച എപ്പോഴും വ്യക്തമായി നിലനിർത്തുകയും ചെയ്യും.

5 / 5
കണ്ണുകളുടെ തിളക്കത്തിനും ഈർപ്പത്തിനും ഏറ്റവും മികച്ച ഒന്നാണ് പപ്പായ. ഇതിൽ ബീറ്റാ-കരോട്ടിൻ, ലൂട്ടീൻ, സിയാക്സാന്തിൻ എന്നിവ സമൃദ്ധമായി അടങ്ങിയിരിക്കുന്നു. ഈ ഘടകങ്ങൾ കണ്ണിന് ഒരു സ്വാഭാവിക സൺഗ്ലാസ് പോലെ പ്രവർത്തിച്ച് ദോഷകരമായ പ്രകാശരശ്മികളെ ഫിൽട്ടർ ചെയ്യുന്നു.

Follow Us
പ്രിയദര്‍ശിനിയില്‍ കക്കാടംപൊയില്‍ പോകാം; കോഴിക്കോട് നിന്നുള്ള ബസ് സമയം
ഭാഗ്യസംഖ്യ എങ്ങനെ കണ്ടെത്തും? അതിലുണ്ട് നിങ്ങളുടെ വിധി
ഇങ്ങനെയാണോ പാചകം ചെയ്യുന്നത്! ഹൃദയാഘാതം ഉറപ്പ്
മണിപ്ലാന്റ് ഇലകൾ മഞ്ഞ നിറമായോ? കാരണം ഇതായിരിക്കും
കീർത്തി സുരേഷും ഭർത്താവ് ആൻ്റണിയും തിരുപ്പതി ദർശനം നടത്തുന്നു
നായ കുറുകെ ചാടി, നിയന്ത്രണം വിട്ട ഓട്ടോ കാറിൽ ഇടിച്ച് അപകടം
കാളപ്പുറത്തെത്തി പ്രതിഷേധിക്കുന്ന കർഷകൻ, വ്യത്യസ്തം
ശക്തമായ തിര, 33 വയസ്സുകാരൻ മുങ്ങി, ദൃശ്യങ്ങൾ