മുട്ടത്തോടും തണ്ണിമത്തൻ തൊലിയും പൂച്ചട്ടിയും; ഈ വസ്‌തുക്കൾ രോഗങ്ങളെ ക്ഷണിച്ചുവരുത്തും | From Egg shells To flower pots, how backyard items invite Infections, disease prevention tips Malayalam news - Malayalam Tv9

Home Remedies: മുട്ടത്തോടും തണ്ണിമത്തൻ തൊലിയും പൂച്ചട്ടിയും; ഈ വസ്‌തുക്കൾ രോഗങ്ങളെ ക്ഷണിച്ചുവരുത്തും

Published: 

24 Jun 2026 | 10:40 AM

Disease Prevention Tips : നമ്മൾ ഒട്ടും പ്രതീക്ഷിക്കാത്ത ചില വസ്തുക്കൾ വീട്ടുമുറ്റത്ത് കിടക്കുന്നത് വഴി മാരകമായ പകർച്ചവ്യാധികളാണ് നമ്മെ കാത്തിരിക്കുന്നത്. ചെടികൾക്ക് ചുവട്ടിലിടുന്ന മുട്ടത്തോടുകൾ, തണ്ണിമത്തൻ തൊലികൾ, ചിരട്ടകൾ, പൂച്ചട്ടികൾ എന്നിവ എങ്ങനെയാണ് വലിയ രോഗങ്ങളെ ക്ഷണിച്ചുവരുത്തുന്നതെന്ന് നമുക്ക് പലർക്കും അറിയില്ല. അറിയാം വിശദമായി. ഡെങ്കിപ്പനി, ചിക്കുൻഗുനിയ തുടങ്ങിയ മാരക രോഗങ്ങൾ പരത്തുന്ന ഈഡിസ് കൊതുകുകൾ വളരുന്നത് ശുദ്ധമായ വെള്ളത്തിലാണ്.

1 / 5
നമ്മുടെ വീടും പരിസരവും എപ്പോഴും വൃത്തിയായി സൂക്ഷിക്കാൻ നമ്മൾ ശ്രദ്ധിക്കാറുണ്ട്. എന്നാൽ, നമ്മൾ ഒട്ടും പ്രതീക്ഷിക്കാത്ത ചില വസ്തുക്കൾ വീട്ടുമുറ്റത്ത് കിടക്കുന്നത് വഴി മാരകമായ പകർച്ചവ്യാധികളാണ് നമ്മെ കാത്തിരിക്കുന്നത്. ചെടികൾക്ക് ചുവട്ടിലിടുന്ന മുട്ടത്തോടുകൾ, തണ്ണിമത്തൻ തൊലികൾ, ചിരട്ടകൾ, പൂച്ചട്ടികൾ എന്നിവ എങ്ങനെയാണ് വലിയ രോഗങ്ങളെ ക്ഷണിച്ചുവരുത്തുന്നതെന്ന് നമുക്ക് പലർക്കും അറിയില്ല. അറിയാം വിശദമായി. (Image Credit Source: Getty Images)

2 / 5
ഡെങ്കിപ്പനി, ചിക്കുൻഗുനിയ തുടങ്ങിയ മാരക രോഗങ്ങൾ പരത്തുന്ന ഈഡിസ് കൊതുകുകൾ വളരുന്നത് ശുദ്ധമായ വെള്ളത്തിലാണ്. കനത്ത മഴ പെയ്യുമ്പോഴോ ചെടികൾ നനയ്ക്കുമ്പോഴോ മുറ്റത്ത് കിടക്കുന്ന ചെറിയ വസ്തുക്കളിൽ വെള്ളം കെട്ടിക്കിടക്കാൻ സാധ്യതയുണ്ട്. പലരും മുട്ടത്തോട് ചെടികൾക്ക് വളമാകാൻ നേരിട്ട് പൂച്ചട്ടികളിലോ മുറ്റത്തോ കൊണ്ടുപോയി ഇടാറുണ്ട്. മലർന്ന് കിടക്കുന്ന മുട്ടത്തോടുകളിൽ മഴവെള്ളം വീണ് കെട്ടിക്കിടക്കും. ഇതിനുള്ളിൽ വളരെ വേഗത്തിൽ കൊതുകുകൾ മുട്ടയിട്ട് വളരും.

3 / 5
വേനൽക്കാലത്തും മഴക്കാലത്തും ഒരുപോലെ ഉപയോഗിക്കുന്ന ഒന്നാണ് തണ്ണിമത്തൻ. ഇതിന്റെ തൊലി മുറ്റത്തേക്ക് അലക്ഷ്യമായി വലിച്ചെറിയുന്നത് സാധാരണ ശീലമാണ്. തണ്ണിമത്തൻ തൊലിയുടെ ഉൾഭാഗം കുഴിഞ്ഞിരിക്കുന്നതിനാൽ അതിൽ എളുപ്പത്തിൽ വെള്ളം കെട്ടിനിൽക്കാൻ സാധ്യതയുണ്ട്. പഴത്തിന്റെ മധുരമുള്ള അംശം ഉള്ളതിനാൽ കൊതുകുകൾക്കും ഈച്ചകൾക്കും ഇത് പ്രിയപ്പെട്ട താവളമായി മാറും.

4 / 5
വീട് മനോഹരമാക്കാൻ വെക്കുന്ന പൂച്ചട്ടികൾ തന്നെയാണ് പലപ്പോഴും ഡെങ്കിപ്പനിയുടെ പ്രധാന ഉറവിടം. പൂച്ചട്ടികൾക്ക് താഴെ വെള്ളം ഒലിച്ചുപോകാൻ വെക്കുന്ന ട്രേകളിൽ ദിവസങ്ങളോളം വെള്ളം കെട്ടിക്കിടക്കുന്നത് മിക്ക വീടുകളിലും കാണാറുണ്ട്. ഇൻഡോർ ചെടികളുടെ ചട്ടികളിലും ഇത് സംഭവിക്കാം. ആരും ശ്രദ്ധിക്കാത്ത ഈ വെള്ളത്തിലാണ് കൊതുകുകൾ ഏറ്റവും കൂടുതൽ മുട്ടയിടുന്നത്. അതിനാൽ ഇടയ്ക്കിടെ ഇവ വൃത്തിയാക്കുക.

5 / 5
മുട്ടത്തോട്, തണ്ണിമത്തൻ തൊലി, ചിരട്ടകൾ, പ്ലാസ്റ്റിക് കപ്പുകൾ എന്നിവ മുറ്റത്ത് അലക്ഷ്യമായി ഇടാതെ കൃത്യമായി സംസ്കരിക്കുകയോ കുഴിച്ചിടുകയോ ചെയ്യുക. വീട്ടിലെ ഫ്രിഡ്ജിന് പുറകിലെ ട്രേ, എയർ കൂളറുകൾ എന്നിവടങ്ങളിലെ വെള്ളം കൃത്യമായ ഇടവേളകളിൽ മാറ്റാൻ മറക്കരുത്. മുട്ടത്തോട് ചെടികൾക്ക് ചുവട്ടിലിടുമ്പോൾ അവ നന്നായി പൊടിച്ച് ഇടുക. അതുപോലെ തണ്ണിമത്തൻ തോട് നന്നായി അരിഞ്ഞ് ഇടുകയോ കുഴിച്ചിടുകയോ ചെയ്യുക.

Follow Us
വെറും 100 രൂപ മുതല്‍ സ്വർണം, ഇത് ജെൻ സി മോഡൽ
KSFE-യില്‍ നിന്ന് കൂടുതല്‍ ലാഭം നേടാന്‍ CSDT മാസ്റ്റര്‍ സ്ട്രാറ്റജി
ഫ്രീഡം സെയിലിൽ വാങ്ങാൻ 5 ഐക്യൂ ഫോണുകൾ
മഴക്കാലത്ത് ബൈക്ക് മെയിന്റനൻസ് എങ്ങനെ വേണം?
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്
മലപ്പുറം പാണക്കാട് ഉണ്ടായ മണ്ണിടിച്ചിലിൻ്റെ ഭയാനകമായ ദൃശ്യങ്ങൾ
മാവേലിക്കരയിൽ അച്ചൻകോവിൽ നദി കരകവിഞ്ഞ് ഒഴുകുന്നു
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു