5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Gavi tourism: കോടയും ആനയും പച്ചപ്പുമായി ​ഗവി കാത്തിരിക്കുന്നു…

Gavi tourism: ഓർഡിനറി എന്ന ചിത്രത്തിലൂടെ സഞ്ചാരികളുടെ മനം കവർന്ന ​ഗവി. മൃ​ഗങ്ങളും മനുഷ്യരും സമാധാനത്തിൽ കഴിയുന്ന പച്ചപ്പിന്റെ പറുദീസ. ​ഗവി എന്നും കാഴ്ചയുടെ വിരുന്നൊരുക്കി സഞ്ചാരികളെ കാത്ത് ഇരിക്കുകയാണ്.

aswathy-balachandran
Aswathy Balachandran | Published: 11 May 2024 09:04 AM
സഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്ന ഒരു പ്രകൃതി സൗഹൃദ വിനോദ സഞ്ചാര പദ്ധതിയാണ് ഗവിയിലേത്. ഇവിടെ എത്തുന്ന സന്ദര്‍ശകരില്‍ ഭൂരിപക്ഷവും പ്രകൃതി സ്‌നേഹികളാണ് അല്ലെങ്കില്‍ സാഹസപ്രിയര്‍. (ഫോട്ടോ കടപ്പാട് - gavi.kfdcecotourism.com)

1 / 7
കെ.എസ്.ആർ.ടി.സിയിൽ ആയാലും മറ്റ് വാഹനങ്ങളിലായാലും പോകുന്ന വഴികളിൽ ആനക്കൂട്ടങ്ങൾ സാധാരണയാണ്. ഉപദ്രവിക്കാതെ വഴിയരികിൽ ഇതെത്ര കണ്ടിരിക്കുന്നു എന്ന മട്ടിലുള്ള നിൽപ്പാകും അവർ. (ഫോട്ടോ കടപ്പാട് - gavi.kfdcecotourism.com)

2 / 7
വിനോദ സഞ്ചാര സ്ഥാപനമായ അലിസ്റ്റെയര്‍ ഇന്റര്‍നാഷണല്‍ ലോകത്തിലെ തന്നെ മുന്‍നിര പ്രകൃതി സൗഹൃദ വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായി ഗവിയെ ഉള്‍പ്പെടുത്തിയതോടെ സന്ദര്‍ശകരുടെ വരവും വര്‍ദ്ധിക്കുന്നുണ്ട്. (ഫോട്ടോ കടപ്പാട് - gavi.kfdcecotourism.com)

3 / 7
ഇന്ത്യയില്‍ ഉറപ്പായും കാണേണ്ട പ്രദേശങ്ങളിലൊന്ന് എന്ന പദവിയും ഗവിക്കു ലഭിച്ചിട്ടുണ്ട്. (ഫോട്ടോ കടപ്പാട് - gavi.kfdcecotourism.com)

4 / 7
ഗവി പ്രകൃതി സൗഹൃദ പദ്ധതിയിലെ പ്രമുഖ സവിശേഷത അവിടത്തെ നാട്ടുകാര്‍ക്ക് തൊഴില്‍ നല്‍കുന്നു എന്നതാണ്. (ഫോട്ടോ കടപ്പാട് - gavi.kfdcecotourism.com)

5 / 7
ട്രെക്കിംഗ്, വന്യജീവി നിരീക്ഷണം, പ്രത്യേകം തയ്യാറാക്കിയ ടെന്റുകളില്‍ ഔട്ട് ഡോര്‍ ക്യാമ്പിംഗ് , രാത്രി വനയാത്രകള്‍ എന്നിവയാണ് ഇവിടത്തെ സവിശേഷതകള്‍. (ഫോട്ടോ കടപ്പാട് - gavi.kfdcecotourism.com)

6 / 7
ഗവിയിലേക്കുള്ള പാതക്കിരുവശവും തേയില തോട്ടങ്ങളാണ്. മുണ്ടക്കയം, കുട്ടിക്കാനം, പീരുമേട്, വണ്ടിപ്പെരിയാര്‍ എന്നിങ്ങനെ ഗവിയിലേക്കുള്ള വഴിയിലും ആകര്‍ഷണീയമായ സ്ഥലങ്ങളുണ്ട്. (ഫോട്ടോ കടപ്പാട് - gavi.kfdcecotourism.com)

7 / 7
Follow Us
Latest Stories