വീടുകളിലെ ചൂടിന് വിട; നിർമ്മാണ സമയത്ത് ഇത്രയും ശ്രദ്ധിച്ചാൽ മതി | Home Construction Tips to Reduce House Heat Naturally Malayalam news - Malayalam Tv9

Home Construction: വീടുകളിലെ ചൂടിന് വിട; നിർമ്മാണ സമയത്ത് ഇത്രയും ശ്രദ്ധിച്ചാൽ മതി

Updated On: 

27 Jun 2026 | 03:03 PM

Construction Tips to Reduce House Heat Naturally: കടുത്ത വേനൽക്കാലത്തും മറ്റും ചില വീടിനുള്ളിൽ സഹിക്കാൻ പറ്റാത്ത വിധം ചൂട് ഉയരാറുണ്ട്. എന്നാൽ, ഇത്തരം സാഹചര്യങ്ങളിൽ എയർകണ്ടീഷണറുകൾ വാങ്ങി കറന്റ് ബില്ല് കൂട്ടുന്നതിനേക്കാൾ ഏറ്റവും ബുദ്ധിപൂർവമായ മാർഗ്ഗം വീട് പണിയുന്ന സമയത്തുതന്നെ ചൂട് കുറയ്ക്കാനുള്ള സാങ്കേതികവിദ്യകൾ ഉപയോഗിക്കുക എന്നതാണ്.

1 / 5
സാധാരണ ചെങ്കല്ല് അല്ലെങ്കിൽ സിമന്റ് കട്ടകൾ പകൽ മുഴുവൻ ചൂട് ആഗിരണം ചെയ്യുകയും രാത്രി അത് വീടിനുള്ളിലേക്ക് പുറന്തള്ളുകയും ചെയ്യും. അതിനാൽ വീട് പണിയുമ്പോൾ സുഷിരങ്ങളുള്ള കട്ടകളോ ഇന്റർലോക്കിങ് കട്ടകളോ ഉപയോഗിക്കാവുന്നതാണ്. (Image Credit source: Getty Images)

2 / 5
വീടിനുള്ളിലേക്ക് ഏറ്റവും കൂടുതൽ ചൂട് ഇറങ്ങുന്നത് കോൺക്രീറ്റ് റൂഫിലൂടെയാണ്. കോൺക്രീറ്റ് ടെറസിന് മുകളിൽ ജി.ഐ പൈപ്പുകൾ അടിച്ച് അതിനു മുകളിൽ ഓടുകൾ മേയുന്നത് കോൺക്രീറ്റിലേക്ക് നേരിട്ട് വെയിൽ അടിക്കുന്നത് തടയും. കൂൾ റൂഫ് പെയിന്റുകളും ടെറസിലെ കൃഷിയും മികച്ച ഓപ്ഷനുകളാണ്.

3 / 5
മുറികളുടെ ലിവിങ് റൂമും ഹാളും പണിയുമ്പോൾ മേൽക്കൂരയ്ക്ക് 10 അല്ലെങ്കിൽ 11 അടി ഉയരം നൽകുക. ഉയരം കൂടുമ്പോൾ ചൂടുള്ള വായു മുകളിലേക്ക് ഉയരുകയും തറനിരപ്പിൽ തണുത്ത വായു നിൽക്കുകയും ചെയ്യും. ഒരു മുറിയിൽ നേർക്കുനേർ രണ്ട് ജനലുകൾ നൽകിയാൽ വായു സഞ്ചാരം സുഗമമാകും.

4 / 5
കിഴക്ക്, പടിഞ്ഞാറ് ദിശകളിൽ നിന്നാണ് പകൽ സമയത്ത് ഏറ്റവും കൂടുതൽ ചൂട് ഭിത്തികളിൽ അടിക്കുന്നത്. അതുകൊണ്ട് കിടപ്പുമുറികളും ഹാൾ ഏരിയയും പരമാവധി വടക്ക് അല്ലെങ്കിൽ തെക്ക് ദിശകളിൽ വരാൻ പ്ലാൻ ചെയ്യാം. ഇതും വീടിനുള്ളിലെ ചൂട് കുറയ്ക്കാൻ സഹായിക്കും.

5 / 5
വിറ്റ്രിഫൈഡ് ടൈലുകൾ അന്തരീക്ഷത്തിലെ ചൂട് നിലനിർത്തുന്നവയാണ്. അതിനു പകരം എപ്പോഴും കാലിന് തണുപ്പ് നൽകുന്ന കോട്ടക്കല്ല്, ഗ്രാനൈറ്റ്, മാർബിൾ തുടങ്ങിയവ ഫ്ലോറിങ്ങിനായി ഉപയോഗിക്കാം. പഴയ തറവാടുകളിലെപ്പോലെ വീടിന് ചുറ്റും വരാന്തകൾ നൽകിയാൽ സൂര്യപ്രകാശം നേരിട്ട് പ്രധാന ഭിത്തികളിൽ അടിക്കുന്നത് തടയാം.

Loading...
Unable to load recommendations.
Follow Us
6000mAh ബാറ്ററിയോടെ ഒരു എൻട്രിലെവൽ സ്മാർട്ട്ഫോൺ
താമര ബാൽക്കണിയിലും വളർത്താം! ഇതാ ശരിയായ രീതി
ദുബായിലെ പുതിയ വാടക നിയമം പ്രവാസികൾക്ക് ലോട്ടറി
പാറ്റയും ഉറുമ്പും പമ്പകടക്കും! അടുക്കള വൃത്തിയായി സൂക്ഷിക്കാൻ
റെയിൽവേ ഗേറ്റിൽ കുടുങ്ങിയ ജിംനി
നെയ്യുമായി പോയ ലോറി മറിഞ്ഞു, ഒടുവിൽ
മുഖ്യമന്ത്രിയും മന്ത്രിമാരും എംഎൽഎമാരും ട്രെയിനിൽ യാത്ര ചെയ്യുന്നു
പത്തനാപുരത്ത് കോൺഗ്രസ് പ്രവർത്തകും കേരള കോൺഗ്രസ് ബി പ്രവർത്തകരും തമ്മിൽ സംഘർഷം