ഇങ്ങനെയാണോ അരി സൂക്ഷിക്കുന്നത്?; പഴയ രീതികൾ മാറ്റാം, ഈ വിദ്യ പരീക്ഷിക്കൂ | How To Storage Rice Fresh For Up To Two Years, Here are the Kitchen tips you Must try Malayalam news - Malayalam Tv9

Rice Storaging Tips: ഇങ്ങനെയാണോ അരി സൂക്ഷിക്കുന്നത്?; പഴയ രീതികൾ മാറ്റാം, ഈ വിദ്യ പരീക്ഷിക്കൂ

Published: 

19 Mar 2026 | 09:23 PM

Rice Storaging Kitchen Tips: വേണ്ട രീതിയിൽ സൂക്ഷിക്കാത്തത് തന്നെയാണ് ഇത്തരം പ്രാണികൾ കയറികൂടാനുള്ള പ്രധാന കാരണം. അരി ഇട്ട് വയ്ക്കുന്ന പാത്രം മുതൽ അത് എവിടെ സൂക്ഷിക്കുന്ന എന്നതിന് വരെ വളരെയധികം പ്രാധാന്യം നൽകേണ്ടതുണ്ട്. അരിപാത്രം എപ്പോഴും നേരിട്ട് സൂര്യപ്രകാശം ഏൽക്കാത്തതും ഈർപ്പമില്ലാത്തതുമായ സ്ഥലത്തുനിന്നും മാറ്റി വേണം സൂക്ഷിക്കാൻ.

1 / 5
അടുക്കളയിൽ സൂക്ഷിച്ചുവച്ചിരിക്കുന്ന അരിയിൽ പുഴുവും വണ്ടും തുടങ്ങിയ പ്രാണികൾ കയറുന്നത്  ചിലരെങ്കിലും നേരിടുന്ന പ്രശ്നമാണ്. എത്ര ശ്രമിച്ചാലും ഇവയെ അടുക്കളയിൽ നിന്ന് അകറ്റി നിർത്താൻ വലിയ പ്രയാസമാണ്. എന്നാൽ ചില സാഹചര്യങ്ങളിൽ ഇതിന് കാരണം നിങ്ങൾ തന്നെയാണ്. വേണ്ട രീതിയിൽ സൂക്ഷിക്കാത്തത് തന്നെയാണ് ഇത്തരം പ്രാണികൾ കയറികൂടാനുള്ള പ്രധാന കാരണം. (Image Credits: Getty Images)

2 / 5
അരി ഇട്ട് വയ്ക്കുന്ന പാത്രം മുതൽ അത് എവിടെ സൂക്ഷിക്കുന്ന എന്നതിന് വരെ വളരെയധികം പ്രാധാന്യം നൽകേണ്ടതുണ്ട്. അരിപാത്രം എപ്പോഴും നേരിട്ട് സൂര്യപ്രകാശം ഏൽക്കാത്തതും ഈർപ്പമില്ലാത്തതുമായ സ്ഥലത്തുനിന്നും മാറ്റി വേണം സൂക്ഷിക്കാൻ. ഇത്തരം സ്ഥലത്ത് അരിപ്പാത്രം വെച്ചാൽ പെട്ടെന്ന് പൂപ്പൽ പിടിക്കാനും പുഴുക്കളും വണ്ടുകളും വരാനുള്ള സാധ്യത കൂടുകയും ചെയ്യും.

3 / 5
നിങ്ങൾ ആദ്യം അറിഞ്ഞിരിക്കേണ്ട കാര്യം എല്ലാ അരിയും ഒരുപോലെയല്ല എന്ന വസ്തുതയാണ്. ശരിയായി സൂക്ഷിച്ചാൽ രണ്ട് വർഷം വരെ വെളുത്ത അരി കേടുകൂടാതെ ഇരിക്കും. എന്നാൽ തവിട് ചേർന്ന അരി ആറ് മാസം വരെ മാത്രമെ സൂക്ഷിക്കാനാകൂ. അതുകൊണ്ട് തന്നെ അരി വാങ്ങുമ്പോൾ ഇത് മനസ്സിൽ ഓർത്തുവയ്ക്കുക.

4 / 5
കേട്ടാൽ അത്ഭുതം തോന്നിയേക്കാം, എന്നാൽ അരി ശരിയായ രീതിയിൽ പാക്ക് ചെയ്ത് ഫ്രീസ് ചെയ്താൽ അതിൻ്റെ അയുസ് വർദ്ധിക്കുന്നു. അരി ഒരു സിപ് ലോക് കവറിലേക്ക് മാറ്റുക, അതിനുള്ളിൽ ഒരല്പം പോലും വായുവില്ലെന്ന് ഉറപ്പാക്കണം. ശേഷം ഫ്രീസ് ചെയ്യാം. ഇങ്ങനെ ചെയ്താൽ രുചിയോ അതിൻ്റെ ഘടനയോ മാറുകയുമില്ല, പ്രാണികളെ പേടിക്കുകയും വേണ്ട.

5 / 5
പ്രാണികളെ ഒഴിവാക്കാനായി അരി പാത്രത്തിൽ വേപ്പിലയോ ​ഗ്രാമ്പുവോ ഇട്ടുവയ്ക്കുക. അരിയുടെ ഗുണനിലവാരത്തെ ബാധിക്കാതെ തന്നെ വണ്ടുകളെയും പുഴുക്കളെയും അകറ്റി നിർത്താൻ സഹായിക്കുന്നു. അതുപോലെ തന്നെ സുഗന്ധവ്യഞ്ജനങ്ങൾക്ക് സമീപം അരി ഒരിക്കലും സൂക്ഷിക്കരുത്. കാരണം അവയ്ക്ക് ചുറ്റുപാടുകളിൽ നിന്നുള്ള സുഗന്ധങ്ങളെ ആഗിരണം ചെയ്യാനുള്ള പ്രവണതയുണ്ട്.

Follow Us
Related Photo Gallery
Shukra Nakshatra Parivartan: കുടുംബ കലഹം, ആരോഗ്യത്തിൽ പ്രശ്നം, ഓഫീസിൽ ചതി;മിഥുനം ഉൾപ്പെടെ രാശിക്കാർക്ക് ഇനി സങ്കടങ്ങളുടെ വരവ്! ശുക്രൻ രാശി മാറുന്നു
Reading Day 2026: വായന തുടങ്ങണം എന്നുണ്ടോ? കട്ടിപ്പേജുകളില്ലാതെ, ബോറടിക്കാതെ വായിക്കാൻ ഈ പുസ്തകങ്ങൾ തിരഞ്ഞെടുക്കാം….
Neem Leaf Benefits: കാശും കളയേണ്ട, കെമിക്കലും വേണ്ട, മുടിയുടെ സകല പ്രശ്നങ്ങൾക്കും ഒരൊറ്റ മൂലി; വേപ്പില ഇങ്ങനെ ഉപയോഗിക്കൂ
Cristiano Ronaldo: റൊണാൾഡോയെ മാറ്റുന്നതിൽ എന്ത് യുക്തി? വിമർശകരുടെ വായടപ്പിച്ച് മാർട്ടിനസ്
Health Tips: രുചിക്ക് മാത്രമല്ല, തടി കുറയ്ക്കാനും കറിവേപ്പില, അറിയാം ഈ അത്ഭുത ഗുണങ്ങൾ
Kerala Budget 2026: ‘മുഖ്യ’ബജറ്റിലെ അപൂർവ്വ റെക്കോർഡ്! കേരള ചരിത്രത്തിൽ ബജറ്റ് അവതരിപ്പിച്ച ആ മുഖ്യമന്ത്രിമാർ ആരെല്ലാം?
ചിലന്തിവല തൂത്ത് നടുവൊടിഞ്ഞോ? പരിഹാരമുണ്ട്!
മഴക്കാലമല്ലേ! ശർദ്ദിയും വയറിളക്കവും മാറാൻ ഇതാ നാട്ടുവിദ്യ
ഇത്രയും കോടികളോ? നെയ്മറുടെ ആസ്തി എത്ര?
പാറ്റ ശല്യമാണോ പ്രശ്നം? പരിഹാരം വീട്ടിൽ തന്നെ!
വയനാട്ടിലെ തെയിലത്തോട്ടത്തിൽ നിന്നും പിടികൂടി മലമ്പാമ്പ്
വയനാട്ടിൽ പിടികൂടിയ രാജവെമ്പാല
Viral Video: ജഴ്സിയിൽ വൈറലായ ലക്ഷ്മി അമ്മാൾ
കാട്ടാന ഗേറ്റ് തകർക്കുന്നത് കണ്ടോ?