AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

റിയാദിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാനങ്ങൾ സർവീസ് തുടങ്ങി; ഹെൽപ്പ് ലൈൻ നമ്പറുകൾ പുറത്തുവിട്ട് ഇന്ത്യൻ എംബസി

Important Update for Umrah Pilgrims: Flights from Saudi to India Resume: മിസൈൽ ആക്രമണങ്ങൾ തടയുന്നതിൻ്റെയോ അവ പതിക്കുന്ന സ്ഥലങ്ങളുടെയോ ചിത്രങ്ങളും വീഡിയോകളും പകർത്തുന്നതിനും സമൂഹമാധ്യമങ്ങളിൽ പങ്കുവെയ്ക്കുന്നതിനും സൗദിയിൽ കർശന വിലക്കുണ്ട്. ഇത്തരം നിയമവിരുദ്ധമായ കാര്യങ്ങൾ ചെയ്യുന്നവർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് സൗദി സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്

റിയാദിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാനങ്ങൾ സർവീസ് തുടങ്ങി; ഹെൽപ്പ് ലൈൻ നമ്പറുകൾ പുറത്തുവിട്ട് ഇന്ത്യൻ എംബസി
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Sumeesh T Unneen
Sumeesh T Unneen | Published: 28 Oct 2026 | 03:03 PM

സൗദി അറേബ്യയിലെ റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഇന്ത്യയിലേക്കുള്ള സർവീസ് ഭാഗികമായി പുനരാരംഭിച്ചു. ദമ്മാം, ജിദ്ദ, മദീന എന്നിവിടങ്ങളിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന സർവീസുകൾ സൗദി എയർലൈനുകൾ സാധാരണ നിലയിൽ തുടരുന്നുണ്ടെന്നും സൗദിയിലെ ഇന്ത്യൻ എംബസി പുറത്തിറക്കിയ പ്രത്യേക വാർത്താക്കുറിപ്പിൽ അറിയിച്ചു. വിമാന സർവീസുകളിൽ പലപ്പോഴും മാറ്റങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ യാത്രക്കാർ അതീവ ജാഗ്രത പാലിക്കണം. എയർപോർട്ടിലേക്ക് പുറപ്പെടുന്നതിന് മുൻപായി വിമാനങ്ങളുടെ സമയക്രമം, ടിക്കറ്റ് ബുക്കിംഗ് എന്നിവയെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങൾ അതത് എയർലൈനുകളുമായി ബന്ധപ്പെട്ട് യാത്രക്കാർ ഉറപ്പുവരുത്തണമെന്ന് എംബസി കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

മിസൈൽ ആക്രമണങ്ങൾ തടയുന്നതിൻ്റെയോ അവ പതിക്കുന്ന സ്ഥലങ്ങളുടെയോ ചിത്രങ്ങളും വീഡിയോകളും പകർത്തുന്നതിനും സമൂഹമാധ്യമങ്ങളിൽ പങ്കുവെയ്ക്കുന്നതിനും സൗദിയിൽ കർശന വിലക്കുണ്ട്. ഇത്തരം നിയമവിരുദ്ധമായ കാര്യങ്ങൾ ചെയ്യുന്നവർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് സൗദി സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതിനാൽ രാജ്യത്തെ നിയമങ്ങൾ പാലിക്കാൻ ഇന്ത്യക്കാർ പ്രത്യേകം ശ്രദ്ധിക്കണം. അടിയന്തര സാഹചര്യങ്ങളിൽ സൗദി അറേബ്യയുടെ നാഷണൽ ഏർലി വാണിംഗ് പ്ലാറ്റ്‌ഫോമിൽ നിന്നുള്ള മുന്നറിയിപ്പുകൾ ലഭിക്കുന്നവർ പരിഭ്രാന്തരാകാതെ ഔദ്യോഗികമായി നൽകുന്ന സുരക്ഷാ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുകയും, അപകടസാധ്യതകൾ പൂർണ്ണമായും ഒഴിയുന്നത് വരെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറിനിൽക്കുകയും വേണമെന്നും അധികൃതർ അറിയിച്ചു.

Also Read: UAE November 2026 Updates: നവംബർ മുതൽ യു.എ.ഇ മാറുന്നു; ദുബായിലെ വേഗപരിധി ഉൾപ്പെടെയുള്ള പ്രധാന മാറ്റങ്ങളറിയാം

ഉംറ തീർത്ഥാടകർക്ക് താമസവും മറ്റ് സേവനങ്ങളുമായി ബന്ധപ്പെട്ട് എന്തെങ്കിലും ബുദ്ധിമുട്ടുകൾ നേരിട്ടാൽ സൗദി ഹജ്ജ്-ഉംറ മന്ത്രാലയത്തിൻ്റെ ഹെൽപ്പ് ലൈൻ നമ്പറായ 1966-ൽ ബന്ധപ്പെടാവുന്നതാണ്. പരാതികൾ രജിസ്റ്റർ ചെയ്യുമ്പോൾ ലഭിക്കുന്ന റഫറൻസ് നമ്പർ ഇന്ത്യൻ കോൺസുലേറ്റിൻ്റെ കൺട്രോൾ റൂമുകളിൽ അറിയിച്ചാൽ കൂടുതൽ സഹായങ്ങൾ ലഭിക്കും. ഇതിനായി ജിദ്ദയിലും മക്കയിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കോൺസുലേറ്റ് കൺട്രോൾ റൂമുകൾ സജ്ജമാക്കിയിട്ടുണ്ട്.

നിലവിൽ സർവീസ് നടത്തുന്ന വിമാന കമ്പനികളുമായി ഉംറ ടൂർ ഓപ്പറേറ്റർമാരെ ബന്ധിപ്പിക്കാൻ കോൺസുലേറ്റ് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നുണ്ട്. ടിക്കറ്റ് റദ്ദാക്കൽ, റീഫണ്ട്, പുതിയ ടിക്കറ്റ് ബുക്കിംഗ് എന്നിവയുമായി ബന്ധപ്പെട്ട് യാത്രക്കാർ എയർലൈനുകളുമായും ട്രാവൽ ഏജൻ്റുമാരുമായും നിരന്തരം ബന്ധപ്പെടണം. പ്രതിസന്ധിയിലായ ഇന്ത്യക്കാരെ സുരക്ഷിതരായി നാട്ടിലെത്തിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായും സന്നദ്ധപ്രവർത്തകരുമായും ചേർന്ന് എംബസി പൂർണ്ണ പിന്തുണ നൽകുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

English Summary

The Indian Embassy in Saudi Arabia announced the partial resumption of India-bound flights from Riyadh. It urged citizens to verify flight details and warned against filming missile interceptions to avoid legal action.

Follow Us