Mushrooms: കൂൺ കേടാകാതെ എങ്ങനെ സൂക്ഷിക്കാം? കഴുകുമ്പോഴും ശ്രദ്ധിക്കണം!
Way to Store Fresh Mushrooms: വിപണിയിൽ നിന്ന് വാങ്ങുന്ന കൂൺ പലപ്പോഴും 1-2 ദിവസത്തിനകം കറുത്തുപോകാനോ വഴുവഴുപ്പുള്ളതായി മാറാനോ സാധ്യത കൂടുതലാണ്. ഉയർന്ന അളവിൽ ഈർപ്പം അടങ്ങിയിരിക്കുന്നതാണ് ഇതിന് പ്രധാന കാരണം. ദിവസങ്ങളോളം കൂൺ ഫ്രഷായി സൂക്ഷിക്കാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ അറിഞ്ഞാലോ...

ധാരാളം പോഷകഗുണങ്ങളടങ്ങിയ കൂൺ കഴിക്കുന്നത് ആരോഗ്യത്തിനേറെ ഗുണകരമാണ്. വിപണിയിൽ നിന്ന് വാങ്ങുന്ന കൂൺ പലപ്പോഴും 1-2 ദിവസത്തിനകം കറുത്തുപോകാനോ വഴുവഴുപ്പുള്ളതായി മാറാനോ സാധ്യത കൂടുതലാണ്. ഉയർന്ന അളവിൽ ഈർപ്പം അടങ്ങിയിരിക്കുന്നതാണ് ഇതിന് പ്രധാന കാരണം. ദിവസങ്ങളോളം കൂൺ ഫ്രഷായി സൂക്ഷിക്കാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ അറിഞ്ഞാലോ... (Image Credit source: Getty Images)

കൂൺ വാങ്ങി വീട്ടിൽ കൊണ്ടുവന്ന ഉടൻ കഴുകി വെക്കരുത്. പാകം ചെയ്യുന്നതിന് തൊട്ടുമുമ്പ് മാത്രം കഴുകുക. കൂൺ വെള്ളം വേഗത്തിൽ വലിച്ചെടുക്കുന്ന സ്വഭാവമുള്ളതാണ്. അതുകൊണ്ട് വെള്ളത്തിൽ അധികനേരം ഇട്ടുവെച്ചാൽ ഇത് പെട്ടെന്ന് ചീത്തയാകും.

ചെറിയ അഴുക്കുകൾ മാത്രമാണെങ്കിൽ നനഞ്ഞ പേപ്പർ ടവലോ തുണിയോ ഉപയോഗിച്ച് മെല്ലെ തുടച്ചെടുക്കുന്നതാണ് ഏറ്റവും നല്ലത്. കഴുകുകയാണെങ്കിൽ തണുത്ത വെള്ളത്തിൽ പെട്ടെന്ന് കഴുകിയെടുത്ത ശേഷം ഉടൻ തന്നെ പേപ്പർ ടവൽ ഉപയോഗിച്ച് ഈർപ്പം പൂർണ്ണമായും തുടച്ചു മാറ്റണം

കടയിൽ നിന്ന് വാങ്ങുന്ന പ്ലാസ്റ്റിക് കവറിലോ എയർടൈറ്റ് പ്ലാസ്റ്റിക് ബോക്സുകളിലോ കൂൺ സൂക്ഷിക്കരുത്. ഇത് ഈർപ്പം കെട്ടിക്കിടന്ന് കൂൺ അഴുകാൻ കാരണമാകും. കൂൺ ഒരു പേപ്പർ ബാഗിൽ സൂക്ഷിക്കുന്നതാണ് ഏറ്റവും അനുയോജ്യം.

പേപ്പർ ബാഗ് ലഭ്യമല്ലെങ്കിൽ ഒരു പാത്രത്തിന്റെ അടിയിൽ പേപ്പർ ടവൽ വിരിച്ച ശേഷം അതിൽ കൂൺ അടുക്കി വെക്കാം. മുകളിലും ഒരു പേപ്പർ ടവൽ വെച്ച് മൂടുക. കൂൺ ഫ്രിഡ്ജിന്റെ പ്രധാന ഷെൽഫിൽ വെക്കുക. പച്ചക്കറികൾ സൂക്ഷിക്കുന്ന പ്രൊഡ്യൂസ് ഡ്രോയറിൽ വെക്കാതിരിക്കാൻ ശ്രദ്ധിക്കുക, കാരണം അവിടെ ഈർപ്പം കൂടുതലായിരിക്കും.