ഈ രീതി ഒന്ന് പരീക്ഷിക്കൂ... പ്രൊഫഷണലായി വീട്ടില്‍ തന്നെ കാറ് കഴുകാം | How to Wash Your Car at Home, Know the Simple Steps Malayalam news - Malayalam Tv9

ഈ രീതി ഒന്ന് പരീക്ഷിക്കൂ… പ്രൊഫഷണലായി വീട്ടില്‍ തന്നെ കാറ് കഴുകാം

Edited By: 

Jenish Thomas | Updated On: 04 Jul 2026 | 08:55 AM

Home Car Washing Tips: കാറ് വൃത്തിയായി കൊണ്ടു നടക്കുക എന്നത് അല്‍പം പണിയുള്ള കാര്യമാണ്. വൃത്തിയായി കൊണ്ടു നടക്കണം എങ്കില്‍ കൃത്യമായ ഇടവേളകളില്‍ വാഹനം കഴുകണം. കുറച്ച് കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ വളരെ പ്രൊഫഷണലായി വീട്ടില്‍ തന്നെ നിങ്ങളുടെ കാറുകള്‍ കഴുകാം. സര്‍വീസ് സെന്ററില്‍ കൊടുക്കുന്ന പണം ഇതുവഴി ലാഭിക്കുകുയും ചെയ്യാം. എങ്ങനെയാണ് വൃത്തിയായി വീട്ടില്‍ തന്നെ കാറ് കഴുകേണ്ടതെന്ന് നോക്കാം.

1 / 5
കാര്‍ കഴുകുമ്പോള്‍ ആദ്യമായി ശ്രദ്ധിക്കേണ്ട കാര്യം, ഓടി വന്ന് നിന്ന ഉടനെ തന്നെ വാഷ് ചെയ്യാന്‍ ശ്രമിക്കരുത്. ബോണറ്റ് ഉള്‍പ്പെടെയുള്ള ഭാഗങ്ങള്‍ ചൂടായിരിക്കുമ്പോള്‍ അതിനു മുകളിലേക്ക് വെള്ളം വീഴുന്നത് ശരിയല്ല. ടയറിലെ ചെളിയും ബ്രേക്ക് ഡസ്റ്റും കാറിന്റെ ബോഡിയിലേക്ക് തെറിക്കാതിരിക്കാന്‍ ആദ്യം തന്നെ ടയര്‍ കഴുകി തീര്‍ക്കുക. മഡ്ഫ്‌ളാപ്പും വീല്‍ ആര്‍ച്ചുകളുടെ ഉള്‍വശവും വൃത്തിയാക്കാന്‍ നീളമുള്ള ഒരു ബ്രഷ് ഉപയോഗിക്കുക. പലപ്പോഴും ഏറ്റവും അവസാനമാണ് നമ്മള്‍ ടയര്‍ കഴുകുക, അത് തെറ്റായ രീതിയാണ് (Image Credit Source: Getty Images).

2 / 5
അടുത്തഘട്ടം വാഹനം മുഴുവനായും നനയ്ക്കുക എന്നുള്ളതാണ്. മുകള്‍ ഭാഗത്തുനിന്ന് താഴേക്ക് വേണം നനയ്ക്കാന്‍. റൂഫില്‍ നിന്ന് തുടങ്ങി താഴേക്ക് വെള്ളമൊഴിക്കുക. ഇത് മുകളിലെ അഴുക്ക് താഴേക്ക് ഒലിച്ചുപോകാന്‍ സഹായിക്കും.വാഹനം കഴുകുമ്പോള്‍ രണ്ട് ബക്കറ്റുകളില്‍ ആയി ഷാംപുവും  സാധാരണ വെള്ളവും എടുത്തു വയ്ക്കുക. സോഫ്റ്റ് ആയുള്ള തുണിയോ മൈക്രോ ഫൈബ്രോ ഉപയോഗിച്ച് മാത്രമേ കാറില്‍ ഉരയ്ക്കാവൂ. പരമാവധി നേര്‍രേഖയില്‍ മാത്രം ഇങ്ങനെ ചെയ്യുക.

3 / 5
ആദ്യം റൂഫ്, പിന്നെ ഗ്ലാസുകള്‍, ബോണറ്റ്, ഡോറുകള്‍ എന്നിങ്ങനെ ഓരോ ഭാഗമായി കഴുകുക. താഴ്ഭാഗങ്ങളിലാണ് ചെളി കൂടുതല്‍ ഉണ്ടാകുക എന്നതിനാല്‍ ഡോറുകളുടെ അടിഭാഗം ഏറ്റവും ഒടുവില്‍ മാത്രം ചെയ്യുക. ഓരോ പാനലുകളും തുടച്ച ശേഷം തുണി  രണ്ടാമത്തെ ബക്കറ്റിലെ വെറും വെള്ളത്തില്‍ മുക്കി നന്നായി പിഴിഞ്ഞ് അതിലെ അഴുക്കും ചെളിയും   കളഞ്ഞ ശേഷം മാത്രം വീണ്ടും ഷാംപൂ ബക്കറ്റിലേക്ക് മുക്കുക.

4 / 5
കാര്‍ മുഴുവന്‍  ഷാംപൂ  തേച്ച് പൂര്‍ത്തിയാകുന്നത് വരെ   കാത്തുനില്‍ക്കരുത്. പ്രത്യേകിച്ച് ചൂടുള്ള കാലാവസ്ഥയാണെങ്കില്‍ ഓരോ ഭാഗത്തും  ഷാംപൂ തേച്ച ഉടനെ തന്നെ വെള്ളമടിച്ച് കഴുകിക്കളയുക.ഇതിനായി പ്രഷര്‍ പൈപ്പ് തന്നെ വേണമെന്നില്ല. സാധാരണ പൈപ്പ് ഉപയോഗിച്ച് വെള്ളം ഒഴിച്ചാലും മതി.

5 / 5
 ഇതുകൊണ്ട് തീര്‍ന്നില്ല ഇനിയാണ് ശ്രദ്ധിക്കേണ്ട മറ്റൊരു പ്രധാന ഘട്ടം. വെള്ളം ഒഴിച്ച് കഴുകി കഴിഞ്ഞതിനുശേഷം   മൈക്രോ ഫൈബര്‍ കൊണ്ടോ ടൗവ്വല്‍ കൊണ്ടോ  വാഹനത്തിന്റെ ബോഡിയില്‍ പറ്റിപ്പിടിച്ചിരിക്കുന്ന ജലാംശങ്ങള്‍ ഒപ്പി ഒഴിവാക്കുക.  അല്ലാത്തപക്ഷം  അത് ഇരുന്ന് ഉണങ്ങുമ്പോള്‍ അവിടെ പാടുകള്‍ വരാം. വിന്‍ഡ്ഷീല്‍ഡും മിററുകളും തുടയ്ക്കാന്‍  ഉണങ്ങിയ മൈക്രോഫൈബര്‍ തുണി ഉപയോഗിക്കുക.

Loading...
Unable to load recommendations.
Follow Us
എന്തുകൊണ്ട് ഹോണ്ട ആക്ടീവ
8,699 രൂപയുടെ ഐടെൽ സ്മാർട്ട്ഫോൺ!
ഭാരം കുറയ്ക്കാൻ പേരക്ക എപ്പോൾ എങ്ങനെ കഴിക്കണം?
കിച്ചണ്‍ സ്‌പോഞ്ചില്‍ നിന്ന് എളുപ്പത്തില്‍ അണുക്കളെ നീക്കം ചെയ്യാം
കൊല്ലത്ത് SFI മാർച്ചിനിടെ കോടിയേരിയുടെ ഫ്ലെക്സ് വലിച്ചു കീറി പ്രവർർത്തകൻ
ട്രെയിനിൽ കയറിയ വിഷപ്പാമ്പ്
ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയ വിദർഷയും അർജുനും മുഖ്യമന്ത്രിക്കൊപ്പം
ഇതാണോ കുഞ്ഞൂട്ടൻ? പത്തി വിടർത്തിയ ചെറിയ മൂർഖൻ