അർഷ്ദീപ് സിംഗ് പരിക്കേറ്റ് പുറത്ത്; ചെന്നൈ സൂപ്പർ കിംഗ്സ് താരത്തെ ടീമിലെത്തിച്ചു എന്ന് റിപ്പോർട്ടുകൾ | IND vs ENG Arshdeep Singh Ruled Out Due To Injuy From Test Series CSKs Haryana Pacer Anshul Kamboj To be Included In The Team Malayalam news - Malayalam Tv9

India vs England: അർഷ്ദീപ് സിംഗ് പരിക്കേറ്റ് പുറത്ത്; ചെന്നൈ സൂപ്പർ കിംഗ്സ് താരത്തെ ടീമിലെത്തിച്ചു എന്ന് റിപ്പോർട്ടുകൾ

Published: 

20 Jul 2025 12:39 PM

CSK Pacer Instead Of Arshdeep Singh: പരിക്കേറ്റ് പുറത്തായ അർഷ്ദീപ് സിംഗിന് പകരം ചെന്നൈ സൂപ്പർ കിംഗ്സ് താരം കളിക്കുമെന്ന് റിപ്പോർട്ടുകൾ. ഈ മാസം 23നാണ് നാലാം ടെസ്റ്റ് ആരംഭിക്കുക.

1 / 5ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് പരമ്പരയിൽ ഇന്ത്യ സമ്മർദ്ദത്തിലാണ്. ആദ്യ മൂന്ന് മത്സരങ്ങളിൽ ഇംഗ്ലണ്ട് രണ്ടെണ്ണത്തിൽ വിജയിച്ചപ്പോൾ ഇന്ത്യയ്ക്ക് ഒരെണ്ണത്തിലേ വിജയിക്കാനായുള്ളൂ. പരമ്പരയിലെ നാലാം ടെസ്റ്റ് ഈ മാസം 23നാണ് ആരംഭിക്കുക. മാഞ്ചസ്റ്ററിലെ ഓൾഡ് ട്രാഫോർഡ് ആണ് വേദി. (Image Credits - PTI)

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് പരമ്പരയിൽ ഇന്ത്യ സമ്മർദ്ദത്തിലാണ്. ആദ്യ മൂന്ന് മത്സരങ്ങളിൽ ഇംഗ്ലണ്ട് രണ്ടെണ്ണത്തിൽ വിജയിച്ചപ്പോൾ ഇന്ത്യയ്ക്ക് ഒരെണ്ണത്തിലേ വിജയിക്കാനായുള്ളൂ. പരമ്പരയിലെ നാലാം ടെസ്റ്റ് ഈ മാസം 23നാണ് ആരംഭിക്കുക. മാഞ്ചസ്റ്ററിലെ ഓൾഡ് ട്രാഫോർഡ് ആണ് വേദി. (Image Credits - PTI)

2 / 5

ഇതിനിടെയാണ് ഇന്ത്യൻ ക്യാമ്പിലെ പരിക്കുകൾ. കൈവിരലിന് പരിക്കേറ്റ ഋഷഭ് പന്ത് നാലാം ടെസ്റ്റിൽ കളിക്കുമോ എന്ന് സംശയമാണ്. ആദ്യമായി ടെസ്റ്റ് ടീമിൽ ഇടം നേടിയ അർഷ്ദീപ് സിംഗിനും പരിക്കാണ്. കൈവിരലിന് തന്നെ പരിക്കേറ്റ അർഷ്ദീപ് ഇതുവരെ ഒരു മത്സരത്തിലും കളിച്ചിട്ടില്ല.

3 / 5

അർഷ്ദീപ് സിംഗ് ഇനി ഈ പരമ്പരയിൽ കളിച്ചേക്കില്ലെന്നാണ് റിപ്പോർട്ടുകൾ. അർഷ്ദീപിന് പകരം ചെന്നൈ സൂപ്പർ കിംഗ്സിൻ്റെ ഹരിയാന പേസർ അൻഷുൽ കംബോജിനെ ടീമിലേക്ക് വിളിച്ചിട്ടുണ്ടെന്നും സൂചനയുണ്ട്. ഇംഗ്ലണ്ട് ലയൺസിനെതിരെ അൻഷുൽ കംബോജ് മികച്ച പ്രകടനം നടത്തിയിരുന്നു.

4 / 5

ഇന്ത്യ - ഇംഗ്ലണ്ട് പരമ്പരയ്ക്ക് മുൻപ്, ഇന്ത്യ എ ടീമും ഇംഗ്ലണ്ട് ലയൺസും തമ്മിൽ രണ്ട് ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ കളിച്ചിരുന്നു. പരമ്പരയിൽ മികച്ച പ്രകടനം നടത്തിയ കംബോജിനെ തഴഞ്ഞ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരം ഹർഷിത് റാണയെ സീനിയർ ടീമിൽ ഉൾപ്പെടുത്തിയത് വിവാദമായിരുന്നു.

5 / 5

പിന്നാലെ ഹർഷിത് റാണയെ നാട്ടിലേക്ക് തിരിച്ചയച്ചു. ഇപ്പോൾ, അർഷ്ദീപിന് പരിക്കേറ്റ സാഹചര്യത്തിൽ കംബോജിന് വീണ്ടും അവസരം ലഭിക്കുമെന്നാണ് സൂചനകൾ. പരമ്പര നേടാൻ അടുത്ത ആകെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ അടുത്ത രണ്ട് മത്സരങ്ങളിലും ഇന്ത്യക്ക് വിജയിക്കേണ്ടതുണ്ട്.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ