Abhishek Sharma: എന്നാലും ആ ഒരു റണ്‍സ് എവിടെപ്പോയി? അഭിഷേക് ശര്‍മയുടെ ‘അര്‍ധ സെഞ്ചുറി’ അസാധു
Leg-Bye Rule Denies Abhishek Sharma a Half-Century: 20 പന്തില്‍ 49 റണ്‍സെടുത്ത ഓപ്പണര്‍ അഭിഷേക് ശര്‍മ ഒഴികെയുള്ള ബാറ്റര്‍മാര്‍ നിരാശപ്പെടുത്തി. മത്സരത്തില്‍ അഭിഷേകിന് ഒരു റണ്‍സ് നഷ്ടപ്പെട്ടു. താരം ആദ്യം അര്‍ധ സെഞ്ചുറി പിന്നിട്ടെന്ന് കരുതിയെങ്കിലും 49 റണ്‍സ് മാത്രമാണ് ലഭിച്ചത്.

അയര്‍ലന്‍ഡിനെതിരായ ആദ്യ ടി20യില്‍ ഇന്ത്യ ഞെട്ടിക്കുന്ന തോല്‍വിയാണ് നേരിട്ടത്. 34 റണ്‍സിനാണ് ആതിഥേയര്‍ ഇന്ത്യയെ തോല്‍പിച്ചത്. ആദ്യം ബാറ്റു ചെയ്ത അയര്‍ലന്‍ഡ് 20 ഓവറില്‍ ഒമ്പത് വിക്കറ്റിന് 182 റണ്‍സെടുത്തു. ഇന്ത്യ 18.5 ഓവറില്‍ 148 റണ്‍സിന് ഓള്‍ ഔട്ടായി (Image Credit Source: Indian Cricket Team Facebook)

20 പന്തില്‍ 49 റണ്‍സെടുത്ത ഓപ്പണര്‍ അഭിഷേക് ശര്‍മ ഒഴികെയുള്ള ബാറ്റര്‍മാര്‍ നിരാശപ്പെടുത്തി. മത്സരത്തില്‍ അഭിഷേകിന് ഒരു റണ്‍സ് നഷ്ടപ്പെട്ടു. താരം ആദ്യം അര്‍ധ സെഞ്ചുറി പിന്നിട്ടെന്ന് കരുതിയെങ്കിലും 49 റണ്‍സ് മാത്രമാണ് ലഭിച്ചത്. ലിയാം മക്കാർത്തിയുടെ പന്തിൽ ബെൻ കാലിറ്റ്‌സിന് ക്യാച്ച് നൽകി അഭിഷേക് പുറത്തായതിന് തൊട്ടുപിന്നാലെ, അദ്ദേഹത്തിന്റെ ആകെ റൺസിൽ നിന്ന് ഒരു റൺ അമ്പയർമാർ കുറച്ചു.

അഭിഷേക് അടിച്ച ഒരു റൺസ് ലെഗ് ബൈ ആയിട്ടാണ് ഔദ്യോഗികമായി രേഖപ്പെടുത്തിയത് എന്നതിനാലാണ് അമ്പയർമാർ അത് കുറച്ചത്. താന്‍ അര്‍ധ സെഞ്ചുറി കടന്നെന്നാണ് ആദ്യം താരവും വിചാരിച്ചിരുന്നത്. അര്‍ഹിച്ച അര്‍ധ സെഞ്ചുറി നഷ്ടമായെങ്കിലും അഭിഷേക് തന്നെയായിരുന്നു ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ഏഴു ഫോറും രണ്ട് സിക്‌സും താരം നേടി.

സാഹചര്യങ്ങളുമായി വേഗത്തിൽ പൊരുത്തപ്പെടാൻ ഇന്ത്യയ്ക്ക് സാധിച്ചില്ലെന്ന് മത്സരശേഷം അഭിഷേക് പറഞ്ഞു. ഈ കനത്ത തോൽവിക്ക് പിന്നിലെ പ്രധാന കാരണം അതുതന്നെയാണെന്നാണ് താരത്തിന്റെ വിശദീകരണം. ഒരു ടീം എന്ന നിലയിൽ എത്ര പെട്ടെന്നാണ് നമ്മൾ സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്നത് എന്നതാണ് ഏറ്റവും പ്രധാനം. തുടർച്ചയായി മത്സരങ്ങൾ കളിക്കുമ്പോൾ ഒരു ഗ്രൂപ്പ് എന്ന നിലയിൽ മുന്നോട്ട് വരികയും സാഹചര്യങ്ങൾ കൃത്യമായി മനസിലാക്കുകയും വേണമെന്ന് അദ്ദേഹം പറഞ്ഞു.

പരിശീലന സെഷനുകൾ കിട്ടുമ്പോഴോ അല്ലെങ്കിൽ മറ്റ് അവസരങ്ങളിലോ അത് ചെയ്യേണ്ടതുണ്ട്. ഒരു മുൻനിര ടീം എന്ന നിലയിൽ വളരെ വേഗത്തിൽ നമ്മൾ പുതിയ സാഹചര്യങ്ങളുമായി പൊരുത്തപ്പെടേണ്ടതുണ്ട്. അതിനാണ് ശ്രമിച്ചത്. എന്നാൽ നിർഭാഗ്യവശാൽ അത് നടന്നില്ലെന്നും താരം വ്യക്തമാക്കി.