മുസ്തഫിസുറിന് പകരക്കാരനെ കണ്ടെത്തിയപ്പോഴേക്കും, അടുത്ത താരത്തിന് പരിക്ക്; കെകെആറിന് കഷ്ടകാലം | IPL 2026: Harshit Rana out, Matheesha Pathirana's participation uncertain, KKR suffer setback before the tournament begins Malayalam news - Malayalam Tv9

IPL 2026: മുസ്തഫിസുറിന് പകരക്കാരനെ കണ്ടെത്തിയപ്പോഴേക്കും, അടുത്ത താരത്തിന് പരിക്ക്; കെകെആറിന് കഷ്ടകാലം

Published: 

14 Mar 2026 | 01:16 PM

Big setback for Kolkata Knight Riders: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് വീണ്ടും തിരിച്ചടി. ലോകകപ്പിന് മുമ്പ് പരിക്കേറ്റ ഹര്‍ഷിത് റാണ ഐപിഎല്ലില്‍ നിന്ന് പുറത്തായി. പരിക്ക് മൂലം താരത്തിന് ലോകകപ്പും നഷ്ടമായിരുന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടന്ന സന്നാഹ മത്സരത്തിനിടെയാണ് റാണയ്ക്ക് പരിക്കേറ്റത്.

1 / 5
ഐപിഎല്‍ തുടങ്ങുന്നതിന് മുമ്പേ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് വീണ്ടും തിരിച്ചടി. ടി20 ലോകകപ്പിന് മുമ്പ് പരിക്കേറ്റ ഓള്‍ റൗണ്ടര്‍ ഹര്‍ഷിത് റാണ ഐപിഎല്ലില്‍ നിന്ന് പുറത്തായി. പരിക്ക് മൂലം താരത്തിന് ലോകകപ്പും നഷ്ടമായിരുന്നു (Image Credits: PTI).

2 / 5
ലോകകപ്പിന് മുന്നോടിയായി ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടന്ന സന്നാഹ മത്സരത്തിനിടെയാണ് റാണയ്ക്ക് പരിക്കേറ്റത്. ഫെബ്രുവരി ഒമ്പതിന് താരം മുംബൈയില്‍ ശസ്ത്രക്രിയക്ക് വിധേയനായി. എന്നാല്‍ ഐപിഎല്ലില്‍ കളിക്കാന്‍ പാകത്തിന് താരം ഫിറ്റ്‌നസ് വീണ്ടെടുത്തിട്ടില്ല (Image Credits: PTI).

3 / 5
റാണയ്ക്ക് പകരം മുഹമ്മദ് സിറാജിനെ ലോകകപ്പില്‍ ഉള്‍പ്പെടുത്തിയിരുന്നു. കൊല്‍ക്കത്തയും അനുയോജ്യനായ പകരക്കാരനെ തേടുകയാണ്. ആകാശ് ദീപ്, വൈഭവ് അറോറ, ഉമ്രാന്‍ മാലിക്, കാര്‍ത്തിക് ത്യാഗി എന്നീ പേസര്‍മാര്‍ കെകെആറിനുണ്ട് (Image Credits: PTI).

4 / 5
റാണ മാത്രമല്ല കെകെആറിനെ ആശങ്കയിലാഴ്ത്തുന്നത്. പരിക്കേറ്റ ശ്രീലങ്കന്‍ പേസര്‍ മതീഷ പതിരണ കളിക്കുമോയെന്ന കാര്യത്തിലും വ്യക്തതയില്ല. ടൂര്‍ണമെന്റില്‍ നിന്ന് ഒഴിവാക്കിയ ബംഗ്ലാദേശ് പേസര്‍ മുസ്തഫിസുര്‍ റഹ്‌മാന് പകരക്കാരനായി സിംബാബ്‌വെയുടെ ബ്ലെസിങ് മുസറബാനിയെ കെകെആര്‍ സ്‌ക്വാഡിലെത്തിച്ചിരുന്നു (Image Credits: PTI).

5 / 5
മുസറബാനിയെ പോലുള്ള പരിചയസമ്പന്നര്‍ ടീമിലെത്തിയതിനാല്‍ റാണയുടെ അഭാവം വലിയ തിരിച്ചടിയാകില്ലെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ടി20 ക്രിക്കറ്റിൽ മുസറബാനി പരിചയസമ്പത്തുള്ള താരമാണ്‌. 80-ലധികം ടി20 അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് 90-ലധികം വിക്കറ്റുകൾ നേടിയിട്ടുണ്ട് (Image Credits: PTI).

Follow Us
രാത്രിയിൽ എത്ര ചപ്പാത്തി കഴിച്ചാൽ വണ്ണം കുറയും?
ഭക്ഷണം എത്ര നേരം ചവയ്ക്കണം?
ചൂടിനെ തോൽപ്പിക്കാൻ ഒരു ഗ്ലാസ് മോര്! ഇങ്ങനെ ഉണ്ടാക്കി നോക്കൂ
ഗ്യാസ് വേണ്ട, തീ പോലും കത്തിക്കാതെ അടിപൊളി കറി ഉണ്ടാക്കാം
കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം എപ്പോള്‍? വി.ഡി. സതീശന്‍ വെളിപ്പെടുത്തുന്നു
എല്ലാവരും 'ചേട്ടാ'യെന്ന് വിളിക്കുന്നതിന്റെ കാരണം മീനാക്ഷി അനൂപിനോട് വെളിപ്പെടുത്തി മന്ത്രി വിഎന്‍ വാസവന്‍
ഭണ്ഡാരത്തിൽ നിന്നും നേരെ പോക്കറ്റിലേക്ക്, പൂജാരി കൈയ്യോടെ പിടിയിൽ
റോഹൻ കുന്നുമ്മലിനെ കാണാൻ സഞ്ജു സാംസൺ എത്തിയപ്പോൾ