വണ്ണം കുറയ്ക്കാനും കൊളസ്ട്രോൾ അകറ്റാനും സോയ ബീൻ; ആർക്കൊക്കെ കഴിക്കാം, ആരെല്ലാം ഒഴിവാക്കണം? | Is Soya Chunks Good For All, Check the Benefits and who avoid this protein rich food Malayalam news - Malayalam Tv9

Soya Chunks Benefits: വണ്ണം കുറയ്ക്കാനും കൊളസ്ട്രോൾ അകറ്റാനും സോയ ബീൻ; ആർക്കൊക്കെ കഴിക്കാം, ആരെല്ലാം ഒഴിവാക്കണം?

Published: 

27 Jun 2026 | 11:25 AM

Soya Chunks Health Benefits: സോയ ബീനിൽ അടങ്ങിയിരിക്കുന്ന ഐസോഫ്ലേവോണുകളും നാരുകളും രക്തത്തിലെ ചീത്ത കൊളസ്ട്രോളിൻ്റെ അളവ് കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു. ഇത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തും. ഉയർന്ന അളവിൽ പ്രോട്ടീനും നാരുകളും അടങ്ങിയതിനാൽ സോയ ബീൻ കഴിക്കുമ്പോൾ പെട്ടെന്ന് വിശക്കില്ല. ഇത് അനാവശ്യമായി ഭക്ഷണം കഴിക്കുന്നത് തടയുകയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.

1 / 5
മാംസാഹാരത്തോട് കിടപിടിക്കുന്ന പ്രോട്ടീൻ അടങ്ങിയതു കൊണ്ട് തന്നെ ‘സസ്യഭുക്കുകളുടെ ഇറച്ചി’ എന്നാണ് സോയ ബീൻ അറിയപ്പെടുന്നത്. വണ്ണം കുറയ്ക്കാനും കൊളസ്ട്രോൾ നിയന്ത്രിക്കാനും ആഗ്രഹിക്കുന്നവർക്ക് തങ്ങളുടെ ഡയറ്റിൽ ഉൾപ്പെടുത്താൻ പറ്റിയ ഏറ്റവും മികച്ച ഭക്ഷണങ്ങളിലൊന്നാണിത്. എന്നാൽ, ഇതിനെക്കുറിച്ച് ഒട്ടനവധി തെറ്റിദ്ധാരണകളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സോയ ബീനിൻ്റെ യഥാർത്ഥ ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയാണെന്നും, ഇത് ആർക്കൊക്കെ കഴിക്കാം, ആരെല്ലാം ഒഴിവാക്കണമെന്നും നോക്കാം. (Image Credits Source: Getty Images)

2 / 5
സോയ ബീനിൽ അടങ്ങിയിരിക്കുന്ന ഐസോഫ്ലേവോണുകളും നാരുകളും രക്തത്തിലെ ചീത്ത കൊളസ്ട്രോളിൻ്റെ അളവ് കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു. ഇത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തും. ഉയർന്ന അളവിൽ പ്രോട്ടീനും നാരുകളും അടങ്ങിയതിനാൽ സോയ ബീൻ കഴിക്കുമ്പോൾ പെട്ടെന്ന് വിശക്കില്ല. ഇത് അനാവശ്യമായി ഭക്ഷണം കഴിക്കുന്നത് തടയുകയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.

3 / 5
ശരീരത്തിലെ കൊഴുപ്പ് വേഗത്തിൽ എരിച്ചുകളയാൻ സഹായിക്കുന്ന ഘടകങ്ങൾ സോയ ബീനിൽ അടങ്ങിയിട്ടുണ്ട്. പേശികളുടെ വളർച്ചയ്ക്ക് ആവശ്യമായ സസ്യപ്രോട്ടീൻ ഇതിൽ നിന്ന് സമൃദ്ധമായി ലഭിക്കും. അതിനാൽ വ്യായാമം ചെയ്യുന്നവർക്കും ബോഡിബിൽഡർമാർക്കും ഇത് വളരെയധികം ​ഗുണം ചെയ്യും.  ആർത്തവവിരാമത്തിന് ശേഷം സ്ത്രീകളിൽ ഈസ്ട്രജൻ ഹോർമോണിന്റെ കുറവ് കാരണം ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ കുറയ്ക്കാൻ സോയ ബീനിലെ ഫൈറ്റോഈസ്ട്രജനുകൾ സഹായിക്കും.

4 / 5
കുറഞ്ഞ ഗ്ലൈസെമിക് ഇൻഡക്സ് ഉള്ള ഭക്ഷണമായതിനാൽ ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കൂട്ടില്ല. എന്നാൽ സോയ ബീനിൽ ഗോയിട്രോജനുകൾ അടങ്ങിയിട്ടുണ്ട്. ഇത് ശരീരം അയോഡിൻ ആഗിരണം ചെയ്യുന്നത് തടസ്സപ്പെടുത്താം. തൈറോയ്ഡ് മരുന്ന് കഴിക്കുന്നവർ ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം ഇത് മിതമായ അളവിൽ ഉപയോഗിക്കുക.

5 / 5
സോയ ബീനിൽ പ്യൂരിൻ അടങ്ങിയിരിക്കുന്നതിനാൽ യൂറിക് ആസിഡ് സംബന്ധമായ പ്രശ്നങ്ങളോ ഗൗട്ട്  രോഗമോ ഉള്ളവർ ഇത് അമിതമായി കഴിക്കുന്നത് ഒഴിവാക്കണം. അതുപോലെ ചില കുട്ടികളിലും മുതിർന്നവരിലും സോയ ഉൽപ്പന്നങ്ങൾ കഴിക്കുമ്പോൾ ചർമ്മത്തിൽ ചൊറിച്ചിൽ, ദഹനക്കേട് തുടങ്ങിയ അലർജി ലക്ഷണങ്ങൾ കാണാറുണ്ട്. ഇങ്ങനെയുള്ളവർ ഇത് പൂർണ്ണമായും ഒഴിവാക്കണം.

Follow Us
ഇത്തിരി സ്ഥലം മതി, മല്ലിയില കാടുപോലെ വളർത്താം
കോഴിക്കോട് നിന്നൊരു KSRTC ഉല്ലാസയാത്ര; ജൂലൈയിലെ ഷെഡ്യൂളിതാ
വണ്ണം കുറയ്ക്കാം! ട്രെൻഡായി റാഗി ബനാന സ്മൂത്തി; തയ്യാറാക്കാം
വീട് ചെറുതാണോ? എങ്കിൽ ലുക്കും കൂടും, പോക്കറ്റും ചോരില്ല
കാളപ്പുറത്തെത്തി പ്രതിഷേധിക്കുന്ന കർഷകൻ, വ്യത്യസ്തം
ശക്തമായ തിര, 33 വയസ്സുകാരൻ മുങ്ങി, ദൃശ്യങ്ങൾ
Viral Video: പത്തി വിടർത്തി രാജവെമ്പാല, പൂച്ച സർ മുൻപിൽ
ഇഷ്ടം ചക്കയോട് മാത്രം! വഴി അരികിൽ നിൽക്കുന്ന കൊമ്പൻ ചെയ്യുന്നത് കണ്ടോ