അഹാനയും അനിയത്തിമാരും, കാവ്യയ്ക്ക് വെല്ലുവിളിയാകുമോ? കട്ട സപ്പോർട്ടുമായി മീനാക്ഷി! | Kavya Madhavan to Face Tough Competition in Business After Ahaana Krishna and Family Launch New Venture, Meenakshi Dileep's Support Could Be Crucial Malayalam news - Malayalam Tv9

Ahaana Krishna: അഹാനയും അനിയത്തിമാരും, കാവ്യയ്ക്ക് വെല്ലുവിളിയാകുമോ? കട്ട സപ്പോർട്ടുമായി മീനാക്ഷി!

Published: 

16 Aug 2025 13:42 PM

Kavya Madhavan vs Ahaana Krishna: കാവ്യയ്ക്ക് കട്ട സപ്പോർട്ടുമായി നടി മഞ്ജു വാര്യരുടെയും ദിലീപിന്റെയും മകൾ മീനാക്ഷിയുണ്ട്. മീനാക്ഷി അടുത്തിടെ ലക്ഷ്യയുടെ വസ്ത്രങ്ങൾ ധരിച്ച് പങ്കുവെച്ച ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വെെറലായിരുന്നു.

1 / 6സോഷ്യൽ മീഡിയ പ്രേക്ഷകർക്ക് ഏറെ സുപരിചിതരാണ് നടൻ കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധു കൃഷ്ണയും മക്കളും. എല്ലാ വിശേഷങ്ങളും പങ്കുവയ്ക്കുന്ന ഇവർ കഴിഞ്ഞ ദിവസം പുതിയൊരു ബിസിനസ് ആരംഭിച്ചതിന്റെ വിശേഷവും പങ്കുവച്ച് എത്തിയിരുന്നു. (Image Credits:Instagram)

സോഷ്യൽ മീഡിയ പ്രേക്ഷകർക്ക് ഏറെ സുപരിചിതരാണ് നടൻ കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധു കൃഷ്ണയും മക്കളും. എല്ലാ വിശേഷങ്ങളും പങ്കുവയ്ക്കുന്ന ഇവർ കഴിഞ്ഞ ദിവസം പുതിയൊരു ബിസിനസ് ആരംഭിച്ചതിന്റെ വിശേഷവും പങ്കുവച്ച് എത്തിയിരുന്നു. (Image Credits:Instagram)

2 / 6

ഒരു വർഷത്തോളം നീണ്ട തയ്യാറെടുപ്പിനൊടുവിലാണ് ബിസിനസ് രം​ഗത്തേക്ക് കടന്ന് വന്നിരിക്കുന്നതെന്നാണ് ഇവർ പറഞ്ഞത്. ലിമിറ്റഡ് കലക്ഷനായി സാരികൾ ഓൺലെെനിലൂടെ വിൽക്കാനാണ് തീരുമാനം. പല നാടുകളിലും യാത്ര ചെയ്യുമ്പോൾ അവിടെ നിന്നും തെരഞ്ഞെടുക്കുന്ന സാരികളാണ് ഇവർ വിൽ‌പ്പനയ്ക്കെത്തിക്കുന്നത്.

3 / 6

എന്നാൽ ആദ്യ ദിവസം തന്നെ വലിയ വിമർശനങ്ങളാണ് ഇവർക്ക് ഏറ്റുവാങ്ങേണ്ടി വന്നിരിക്കുന്നത്. സാരികൾക്ക് വില കൂടുതലായതാണ് വിമർശനത്തിനു കാരണം. പതിനായിരവും പതിനാറായിരവും വില വരുന്നതാണ് മിക്ക സാരികളെന്നും ഇവ സാധാരണക്കാർക്ക് വാങ്ങാനാകില്ലെന്നും അഭിപ്രായങ്ങളുണ്ട്.

4 / 6

എന്നാൽ കടുത്ത മത്സരം നടക്കുന്ന രം​ഗത്തേക്കാണ് അഹാനയും കുടുംബവും വന്നതോടെ പലർക്കും ഇത് വെല്ലുവിളിയാകുമോ എന്നാണ് ആരാധകർ ചോദിക്കുന്നത്.സോഷ്യൽ മീഡിയയിൽ തന്നെ പ്രശസ്തരായ നിരവധി സംരഭകർ ഉണ്ട്. മാത്രവുമല്ല മലയാളത്തിലെ മുൻനിര നായിക നടിയായിരുന്ന കാവ്യ മാധവനും വസ്ത്രങ്ങളുടെ ബിസിനസ് നടത്തുന്നുണ്ട്.

5 / 6

ലക്ഷ്യ എന്നാണ് കാവ്യ മാധവന്റെ സ്ഥാപനത്തിന്റെ പേര്. അഹാന വന്നതോട് കൂടി സിനിമയിൽ നിന്ന് മറ്റൊരു നടി കൂടി എത്തിയിരിക്കുകയാണ്. കാവ്യയേക്കാൾ ജനശ്രദ്ധ സോഷ്യൽ മീഡിയയിൽ ലഭിക്കുന്നവരാണ് അഹാന, ഇഷാനി, ഹൻസിക എന്നിവർ.

6 / 6

എന്നാൽ കാവ്യയ്ക്ക് കട്ട സപ്പോർട്ടുമായി നടി മഞ്ജു വാര്യരുടെയും ദിലീപിന്റെയും മകൾ മീനാക്ഷിയുണ്ട്.മീനാക്ഷി അടുത്തിടെ ലക്ഷ്യയുടെ വസ്ത്രങ്ങൾ ധരിച്ച് പങ്കുവെച്ച ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വെെറലായിരുന്നു. താരപുത്രി സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ലെങ്കിലും നിരവധി ആരാധകരാണ് മീനാക്ഷിക്കുള്ളത്.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും