വെളിച്ചെണ്ണ, തേങ്ങ വില കുതിപ്പിൽ; എട്ട് കടന്ന് മുട്ട വിലയും! | Kerala Commodity Price Hike, Coconut Oil, Coconut, and Egg Prices Skyrocket Across State Malayalam news - Malayalam Tv9

Price Hike: വെളിച്ചെണ്ണ, തേങ്ങ വില കുതിപ്പിൽ; എട്ട് കടന്ന് മുട്ട വിലയും!

Updated On: 

25 Jun 2026 | 08:44 PM

Kerala Commodity Price Hike: മലയാളികൾക്ക് തേങ്ങയും വെളിച്ചെണ്ണയും ഇല്ലാത്ത ഒരു ദിവസത്തെ കുറിച്ച് ആലോചിക്കാനേ കഴിയില്ല. നമ്മുടെ ഭക്ഷണങ്ങളിലെ പ്രധാനിയാണ് ഇരുവരും. കഴിഞ്ഞ വ‍‍ർഷം ജൂൺ, ജൂലൈ മാസങ്ങളിലെല്ലാം വെളിച്ചെണ്ണ വിലയിൽ വലിയ കുതിപ്പാണ് ഉണ്ടായത്. എന്നാൽ വീണ്ടും തേങ്ങ വില ഉയരുന്നുണ്ട്. കൂടാതെ മുട്ട വിലയും കൂടി.

1 / 5
സംസ്ഥാനത്ത് തേങ്ങ വില ഉയരുന്നു. ഇടവേളയ്ക്ക് ശേഷം തേങ്ങ വില വീണ്ടും 40 രൂപയ്ക്ക് മുകളിലെത്തി.  40 - 42 രൂപയാണ് വിവിധ വിപണികളിൽ കിലോയ്ക്ക് വില. തമിഴ്നാട്ടിൽ കൊപ്ര വില ഉയർന്നതാണ് കേരളത്തിലും വില കൂടാൻ കാരണമായതെന്ന് വ്യാപാരികൾ പറയുന്നു. കിലോയ്ക്ക് 110 രൂപയിൽ നിന്ന് 139 രൂപയായാണ് കൊപ്ര വില കൂടിയത്. (Image Credit source: Getty Images)

2 / 5
കൊപ്ര വില ഉയരുന്നത് വെളിച്ചെണ്ണ വിലയേയും ബാധിക്കും. തേങ്ങ വില ഉയരുന്നത് തമിഴ്നാട്ടിലെ കർഷകർക്ക് ഗുണകരമാണ്. തമിഴ്നാട്ടിലെ അവിനാശി, പൊള്ളാച്ചി ഭാഗത്തു നിന്നാണു പാലക്കാട്ടേക്ക് കൂടുതലായി നാളികേരം എത്തുന്നത്. ഓണം അടുക്കാറായതോടെ വില ഇനിയും ഉയരുമോ എന്ന ആശങ്കയിലാണ് മലയാളികൾ.

3 / 5
സംസ്ഥാനത്ത് മുട്ട വില കുതിച്ചുയരുന്നതും മലയാളികളെ ആശങ്കയിലാഴ്ത്തുന്നുണ്ട്. തമിഴ്നാട്ടിലെ നാമക്കലിൽ മൊത്തവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കായ 6.45 രൂപയാണ്. ഇതിന് പിന്നാലെ കേരളത്തിലും വില കൂടി. കേരളത്തിലേക്ക് പ്രധാനമായും മുട്ട എത്തുന്നത് നാമക്കലിൽ നിന്നാണ്. നാമക്കലിൽ ദിവസേന ഉൽപാദിപ്പിക്കുന്ന അഞ്ചരക്കോടി മുട്ടകളിൽ മൂന്നരക്കോടിയും കേരളത്തിലേക്കാണ് എത്തുന്നത്.

4 / 5
സംസ്ഥാനത്ത് 8 - 10 രൂപ വരെയാണ് ഒരു മുട്ടയുടെ വില. മുട്ടയുടെ ഡിമാൻഡ് കൂടിയതും വിലയെ സ്വാധീനിച്ചു. മത്സ്യവില വർധനവിനെ തുടർന്നാണ് മുട്ടയ്ക്ക് ആവശ്യക്കാരേറിയത്. മുട്ടയുടെ ലഭ്യതക്കുറവും കോഴി വളർത്തലിലെ ചെലവേറിയതും വില കൂടാൻ കാരണമായിട്ടുണ്ട്.

5 / 5
കോഴിത്തീറ്റയുടെ വില കൂടിയതും പ്രതിസന്ധിയായി. 50 കിലോയുടെ ഒരു ചാക്ക് തീറ്റയ്ക്ക് ഇപ്പോൾ 2,300 രൂപവരെയാണ് വില. അതുപോലെ, ഏപ്രിൽ, മെയ് മാസങ്ങളിലെ കടുത്ത ചൂടുകാരണം ഫാമുകളിൽ കൂട്ടമായി കോഴികൾ ചത്തത് മുട്ട ഉൽപാദനം കുറയാൻ കാരണമായി എന്ന് വ്യാപാരികളും കർഷകരും പറയുന്നു. വില വർധനവ് സാധാരണക്കാരെ ആശങ്കയിലാഴ്ത്തുന്നുണ്ട്.

Loading...
Unable to load recommendations.
Follow Us
മാറ്റങ്ങൾ ഇവയൊക്കെ, പുതിയ ഥാർ വിപണിയിൽ
40 കഴിഞ്ഞ സ്ത്രീകൾ ഈ വ്യായാമങ്ങൾ ശീലമാക്കൂ; മാറ്റം ഉറപ്പാണ്
ചീത്ത കൊഴുപ്പ് കത്തിക്കാൻ ഈ ഭക്ഷണങ്ങൾ കഴിച്ചാൽ മതി
7500mAh ബാറ്ററിയും നാല് 50MP ക്യാമറകളും ഉണ്ട്!
നെയ്യുമായി പോയ ലോറി മറിഞ്ഞു, ഒടുവിൽ
മുഖ്യമന്ത്രിയും മന്ത്രിമാരും എംഎൽഎമാരും ട്രെയിനിൽ യാത്ര ചെയ്യുന്നു
പത്തനാപുരത്ത് കോൺഗ്രസ് പ്രവർത്തകും കേരള കോൺഗ്രസ് ബി പ്രവർത്തകരും തമ്മിൽ സംഘർഷം
റോഡ് മോഷ്ടിക്കുന്ന ഗ്രാമീണർ | Video