Coconut Oil Price: വെളിച്ചെണ്ണ വില ഉയരുമോ, തമിഴ്നാടിന്റെ ആ നീക്കം പണിയാകും!
Kerala Commodity Price: കഴിഞ്ഞ വർഷം വെളിച്ചെണ്ണ വിലയിൽ വൻ വർദ്ധനവാണ് രേഖപ്പെടുത്തിയത്. ലിറ്ററിന് 500 രൂപയ്ക്ക് മുകളിൽ പോയിരുന്നു. ഇതോടെ വെളിച്ചെണ്ണ അടുക്കളയിൽ നിന്ന് പുറത്തായി. എന്നാൽ ഓണത്തിന് പിന്നാലെ വില കുറഞ്ഞിരുന്നു. തമിഴ്നാട്ടിൽ നിന്നുള്ള പച്ചത്തേങ്ങയുടെ വരവ് വർദ്ധിച്ചതോടെ സംഭരണതോത് കുറഞ്ഞിട്ടുണ്ട്.

മലയാളികളുടെ അടുക്കളയിലെ പ്രധാനിയാണ് വെളിച്ചെണ്ണ. കഴിഞ്ഞ വർഷം വെളിച്ചെണ്ണ വിലയിൽ വൻ വർദ്ധനവാണ് രേഖപ്പെടുത്തിയത്. ലിറ്ററിന് 500 രൂപയ്ക്ക് മുകളിൽ പോയിരുന്നു. ഇതോടെ വെളിച്ചെണ്ണ അടുക്കളയിൽ നിന്ന് പുറത്തായി, മറ്റ് പകരമാർഗങ്ങൾ മലയാളികൾ തേടിയിരുന്നു. എന്നാൽ ഓണത്തിന് പിന്നാലെ വില കുറഞ്ഞിരുന്നു. (Image Credit source: Getty Images)

നിലവിൽ ഒരു കിലോ വെളിച്ചെണ്ണയ്ക്ക് ഏകദേശം 200 - 300 രൂപയോളമാണ് നൽകേണ്ടത്. കമ്മോഡിറ്റി ഓൺലൈൻ പ്രകാരം നീലേശ്വരത്ത് വെളിച്ചെണ്ണ ക്വിറ്റലിന് ഏകദേശം 31000 രൂപയാണ് വില. തലശ്ശേരി മാർക്കറ്റിൽ 27200 രൂപയും കണ്ണൂരിൽ 29700 രൂപയുമാണ് വില. വെളിച്ചെണ്ണ വില താഴുന്നത് ഏറെ ആശ്വാസമാണ്.

എന്നാൽ, കഴിഞ്ഞ വർഷത്തെ പോലെ വില ഉയർന്നേക്കുമോ എന്ന ആശങ്കയുമുണ്ട്. തമിഴ്നാട്ടിൽ നിന്നുള്ള പച്ചത്തേങ്ങയുടെ വരവ് വർദ്ധിച്ചതോടെ സംഭരണതോത് കുറഞ്ഞിട്ടുണ്ട്. ഇതോടെ വെളിച്ചെണ്ണ വില കൂട്ടാനായി തമിഴ്നാട്ടിലെ മില്ലുടമകൾ സംഘടിത നീക്കം നടത്തിയിരുന്നു. എന്നാൽ കേരളത്തിലെ വിപണികളിൽ വില കുറയുകയാണ് ചെയ്തത്.

കൊച്ചി, തൃശൂർ, കോഴിക്കോട് വിപണികളിൽ വെളിച്ചെണ്ണ വില താഴ്ന്നു. തമിഴ്നാട് കാങ്കയത്ത് കൊപ്രയുടെ വ്യാപാരം അവസാനിച്ചത്. കാലാവസ്ഥ വ്യത്യായാനം നാളികേര ഉൽപാദനത്തെ ബാധിച്ചാൽ വില വീണ്ടും ഉയരാൻ സാധ്യതയുണ്ട്. അതേസമയം, ഏലക്ക വിപണിയിൽ വൻ മുന്നേറ്റമാണ്. ഏകദേശം ഒന്നര ലക്ഷം കിലോ ഏലക്കയാണ് ഇന്ന് ലേലത്തിന് എത്തിയതായാണ് കണക്ക്. കിലോയ്ക്ക് 3,787 രൂപ വരെ ലഭിച്ചു.

കേരളത്തിൽ റബർ വിലയിൽ വർദ്ധനവുണ്ടായിട്ടപണ്ട്. പ്രതികൂല കാലാവസ്ഥ കാരണം ഉൽപാദനം കുറഞ്ഞതാണ് വില ഉയരാൻ ഇടയാക്കിയത്. നാലാം ഗ്രേഡ് (RSS-4) ക്വിന്റലിന് 23,500 രൂപയും ഒട്ടുപാലിന് കിലോയ്ക്ക് 150 രൂപയുമായിരുന്നു വില. രാജ്യാന്തര വിപണിയിലെ മാറ്റങ്ങൾ ആഭ്യന്തര വിപണിയെയും ബാധിക്കുന്നുണ്ട്.