ജൂൺ മാസത്തെ പെൻഷൻ വിതരണം ഇന്ന് മുതൽ; 1080 കോടി രൂപ അനുവദിച്ചു | Kerala Welfare Pension Distribution Begins Today, Rs 1,080 Crore Sanctioned Malayalam news - Malayalam Tv9

Kerala Welfare Pension: ജൂൺ മാസത്തെ പെൻഷൻ വിതരണം ഇന്ന് മുതൽ; 1080 കോടി രൂപ അനുവദിച്ചു

Updated On: 

24 Jun 2026 | 08:08 AM

Kerala Welfare Pension Distribution Begins Today: ക്ഷേമനിധി അംഗങ്ങൾക്കുള്ള ക്ഷേമ പെൻഷൻ അതാത് ബോർഡുകൾ വഴി വിതരണം ചെയ്യുന്നതാണ്. ക്ഷേമ പെൻഷൻ 3000 രൂപയാക്കി ഉയർത്തും എന്നത് യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നായിരുന്നു. ഇത് ഉടനെ നിറവേറ്റുമെന്നും കാലതാമസം ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.

1 / 5
സംസ്ഥാനത്ത് ജൂൺ മാസത്തെ ക്ഷേമ പെൻഷൻ ഇന്ന് മുതൽ വിതരണം ചെയ്യും. 2000 രൂപയാണ് പ്രതിമാസം പെൻഷൻ തുകയായി ലഭിക്കുന്നത്. വിവിധ ക്ഷേമ നിധി ബോർഡുകളിലെ പെൻഷനും ഇന്ന് മുതൽ നൽകുന്നതാണ്. പെൻഷൻ നൽകുന്നതിനായി 1080 കോടി രൂപ അനുവദിച്ചതായി ധനവകുപ്പ് ഉത്തരവ് പുറത്തിറക്കി. (Image Credit source: Getty Images)

2 / 5
കര്‍ഷക തൊഴിലാളി പെന്‍ഷന്‍, ഇന്ദിരാഗാന്ധി ദേശീയ വാർധക്യകാല പെൻഷൻ, ഭിന്നശേഷി പെൻഷൻ, അവിവാഹിതകൾക്കുള്ള പെൻഷൻ, വിവിധ പെൻഷൻ തുടങ്ങിയ കൈപ്പറ്റുന്നവരുടെ കൈകളിലേക്ക് തുക എത്രയും വേഗം എത്തിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും  ഉത്തരവിൽ പറയുന്നു.

3 / 5
സംസ്ഥാനത്തെ 62 ലക്ഷത്തോളം പേരാണ് ക്ഷേമപെൻഷൻ വാങ്ങുന്നത്. ഇതിൽ 26.62 ലക്ഷം പേരുടെ അക്കൗണ്ടുകളിൽ തുക എത്തും. ബാക്കിയുള്ളവരുടെ വീടുകളിൽ എത്തി നേരിട്ട് തുക കൈമാറും. ക്ഷേമനിധി അംഗങ്ങൾക്കുള്ള ക്ഷേമ പെൻഷൻ അതാത് ബോർഡുകൾ വഴി വിതരണം ചെയ്യുന്നതാണ്.

4 / 5
ക്ഷേമ പെൻഷൻ 3000 രൂപയാക്കി ഉയർത്തും എന്നത് യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നായിരുന്നു. ഇത് ഉടനെ നിറവേറ്റുമെന്നും കാലതാമസം ഉണ്ടാകില്ലെന്നും കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വിഡി സതീശൻ നിയമസഭയിൽ അറിയിച്ചു.

5 / 5
നിലവിലെ പെൻഷൻ മാനദണ്ഡങ്ങളെ സംബന്ധിച്ച് നിരവധി പരാതികൾ ഉയരുന്നുണ്ട്. അർഹരായവർക്ക് ക്ഷേമ പെൻഷൻ ഉറപ്പാക്കുന്നതിൻ്റെ ഭാഗമായി ഈ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തുന്നതിനെ കുറിച്ച് സർക്കാർ ഗൗരവമായി പരിശോധിച്ചുവരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Follow Us
KSFE-യില്‍ നിന്ന് കൂടുതല്‍ ലാഭം നേടാന്‍ CSDT മാസ്റ്റര്‍ സ്ട്രാറ്റജി
ഫ്രീഡം സെയിലിൽ വാങ്ങാൻ 5 ഐക്യൂ ഫോണുകൾ
മഴക്കാലത്ത് ബൈക്ക് മെയിന്റനൻസ് എങ്ങനെ വേണം?
മുടി തഴച്ചു വളരാൻ പുളിപ്പിച്ച കഞ്ഞിവെള്ളം മാത്രം മതി
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്
മലപ്പുറം പാണക്കാട് ഉണ്ടായ മണ്ണിടിച്ചിലിൻ്റെ ഭയാനകമായ ദൃശ്യങ്ങൾ
മാവേലിക്കരയിൽ അച്ചൻകോവിൽ നദി കരകവിഞ്ഞ് ഒഴുകുന്നു
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു