Kitchen Tips And Tricks: ഇഡ്ഡലി മാവിൽ ഒരു പച്ചമുളക് ഇട്ട് വെക്കൂ; പഞ്ഞിപോലെയുള്ള ഇഡ്ഡലിക്കും ദോശയ്ക്കും വേറെന്ത് വേണം
Soft Idli Batter Making Tips: ഇഡ്ഡലി മാവ് അരച്ചുവെക്കുമ്പോൾ അതിലേക്ക് ഒന്നോ രണ്ടോ പച്ചമുളക് ഇട്ടുവെച്ചാൽ മാവ് നന്നായി പുളിച്ചു കിട്ടുമെന്നു മാത്രമല്ല, ഇഡ്ഡലി പഞ്ഞിപോലെ മൃദുവാവായി കിട്ടുകയും ചെയ്യും. കാരണം പച്ചമുളകിന്റെ ഞെട്ടിലും തൊലിയിലും ധാരാളം പ്രകൃതിദത്ത ബാക്ടീരിയകൾ അടങ്ങിയിട്ടുണ്ട്. ഇവ മാവിലേക്ക് ഇറങ്ങുമ്പോൾ നാച്ചുറൽ ഫെർമന്റേഷൻ പ്രക്രിയ വളരെ വേഗത്തിലാകുന്നതാണ് ഇതിന് കാരണം.

മലയാളികളുടെ രാവിലത്തെ പ്രധാന പ്രഭാതഭക്ഷണമാണ് ഇഡ്ഡലിയും ദോശയും. എന്നാൽ പലപ്പോഴും മാവ് തക്കസമയത്ത് പുളിച്ചുകിട്ടാത്തതും, ഉണ്ടാക്കുന്ന ഇഡ്ഡലി കട്ടിയായിപ്പോകുന്നതും പല വീട്ടമ്മമാരുടെയും സ്ഥിരം പരാതിയാണ്. പ്രത്യേകിച്ച് തണുപ്പുകാലത്തോ മഴക്കാലത്തോ മാവ് വേണ്ടത്ര പൊങ്ങി വരാറില്ല. എന്നാൽ ഇനി ഈ പ്രശ്നത്തിന് വളരെ ലളിതമായ ഒരു പൊടികൈ പ്രയോഗിച്ചാൽ മതിയാകും. (Image Credit Source: Getty Images)

ഇഡ്ഡലി മാവ് അരച്ചുവെക്കുമ്പോൾ അതിലേക്ക് ഒന്നോ രണ്ടോ പച്ചമുളക് ഇട്ടുവെച്ചാൽ മാവ് നന്നായി പുളിച്ചു കിട്ടുമെന്നു മാത്രമല്ല, ഇഡ്ഡലി പഞ്ഞിപോലെ മൃദുവാവായി കിട്ടുകയും ചെയ്യും. കാരണം പച്ചമുളകിന്റെ ഞെട്ടിലും തൊലിയിലും ധാരാളം പ്രകൃതിദത്ത ബാക്ടീരിയകൾ അടങ്ങിയിട്ടുണ്ട്. ഇവ മാവിലേക്ക് ഇറങ്ങുമ്പോൾ നാച്ചുറൽ ഫെർമന്റേഷൻ പ്രക്രിയ വളരെ വേഗത്തിലാകുന്നതാണ് ഇതിന് കാരണം.

എങ്ങനെ ഉപയോഗിക്കണം: അരിയും ഉഴുന്നും പാകത്തിന് കുതിർത്ത് നന്നായി അരച്ചെടുക്കുക. നന്നായി കഴുകിയ ഒന്നോ രണ്ടോ പച്ചമുളക് ഞെട്ടോടുകൂടിത്തന്നെ അരച്ചുവെച്ച മാവിന് മുകളിൽ വെക്കുക. മാവിനുള്ളിലേക്ക് അല്പം താഴ്ത്തി വെച്ചാലും മതി. മാവ് സാധാരണ പോലെ മൂടിവെച്ച് പുളിക്കാൻ വയ്ക്കാം. രാവിലെ മാവ് എടുക്കുമ്പോൾ പച്ചമുളക് പുറത്തെടുത്ത് കളഞ്ഞ ശേഷം മാവ് ഇളക്കി ഇഡ്ഡലിയോ ദോശയോ ഉണ്ടാക്കാം.

പച്ചമുളകിന് പകരം 2-3 കാന്താരി മുളക് ഞെട്ടോടു കൂടി ഉപയോഗിച്ചാലും ഇതേ ഫലം ലഭിക്കും. മഴയോ തണുപ്പോ ഉള്ള സമയങ്ങളിൽ മാവ് പാത്രത്തോടെ ഓവനിനുള്ളിലോ അല്ലെങ്കിൽ അടച്ചുറപ്പുള്ള ചൂടുള്ള സ്ഥലത്തോ വെക്കുന്നത് മാവ് വേഗം പൊന്തിവരാൻ സഹായിക്കും. ഇനി ഇഡ്ഡലിയും ദോശയും കട്ടിയാകുമെന്ന പേടി വേണ്ട. മാവ് അരക്കുമ്പോൾ തന്നെ ഈ കൊച്ചു സൂത്രം പരീക്ഷിച്ചു നോക്കിയാൽ മതി.

പച്ചമുളകിന്റെ ഞെട്ടിലുള്ള സൂക്ഷ്മാണുക്കൾ മാവ് വേഗത്തിൽ പുളിക്കാൻ കാരണമാകുന്നു. തണുപ്പുകാലത്ത് താപനില കുറവായതിനാൽ മാവ് പുളിക്കുന്ന പ്രക്രിയ വളരെ സാവധാനമേ നടക്കൂ. അതിനാൽ ഈ സമയത്ത് നേരിട്ട് ചൂട് ഏൽക്കാത്ത, എന്നാൽ ചൂടുള്ള ഒരിടത്ത് മാവിൻ്റെ പാത്രം സൂക്ഷിക്കാവുന്നതാണ്. പുളിക്കുമ്പോൾ മാവിന്റെ അളവ് വർദ്ധിക്കും. അതിനാൽ വക്കോളം നിറയ്ക്കാതെ പാത്രത്തിന് മുകളിൽ ആവശ്യത്തിന് സ്ഥലം ബാക്കി നിർത്തണം.