AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

സുപ്രീംകോടതി ഉത്തരവ് നടപ്പായി; തിരുപ്പരന്‍കുണ്ഡ്രത്ത് കാര്‍ത്തിക ദീപം തെളിഞ്ഞു

Thiruparankundram Hill Karthigai Deepam Lighting: സുപ്രീം കോടതി ഉത്തരവ് പ്രകാരം ജഡ്ജിമാരുടെ സാന്നിധ്യത്തിൽ തിരുപ്പരന്‍കുണ്ഡ്രം മലയിലെ കല്‍ത്തൂണില്‍ കാര്‍ത്തിക ദീപം തെളിയിച്ചു. ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെയാണ് സുപ്രീംകോടതി നിയോഗിച്ച റിസീവര്‍മാരുടെ മേല്‍നോട്ടത്തില്‍ ദീപം തെളിയിച്ചത്. അനുമതി വാങ്ങിയ 50 ഭക്തർക്ക് മാത്രമാണ് പ്രവേശനം അനുവദിച്ചിരുന്നത്.

സുപ്രീംകോടതി ഉത്തരവ് നടപ്പായി; തിരുപ്പരന്‍കുണ്ഡ്രത്ത് കാര്‍ത്തിക ദീപം തെളിഞ്ഞു
തിരുപ്പരന്‍കുണ്ഡ്രം മലമുകളിലെ ദീപസ്തംഭം Image Credit source: PTI
Jayadevan AM
Jayadevan AM | Published: 28 Nov 2026 | 05:44 PM

സുപ്രീം കോടതി ഉത്തരവ് പ്രകാരം ജഡ്ജിമാരുടെ സാന്നിധ്യത്തിൽ തിരുപ്പരന്‍കുണ്ഡ്രം മലയിലെ കല്‍ത്തൂണില്‍ കാര്‍ത്തിക ദീപം തെളിയിച്ചു. ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെയാണ് സുപ്രീംകോടതി നിയോഗിച്ച റിസീവര്‍മാരുടെ മേല്‍നോട്ടത്തില്‍ ദീപം തെളിയിച്ചത്. സുരക്ഷ മുൻനിർത്തി മുൻകൂട്ടി അനുമതി വാങ്ങിയ 50 ഭക്തർക്ക് മാത്രമാണ് പ്രവേശനം അനുവദിച്ചിരുന്നത്. വിരമിച്ച ജഡ്ജിമാരായ വൈദ്യനാഥൻ, പാർത്ഥിപൻ എന്നിവരുടെ സാന്നിധ്യത്തിലാണ് ദീപം തെളിയിച്ചത്. ചടങ്ങിനിടെ മുരുകഭക്തർ ‘വെട്രിവേൽ മുരുകനുക്ക് അരോഹര’ എന്ന് ഭക്തിനിർഭരമായി ചൊല്ലി.

ക്ഷേത്രത്തിന്റെ ഭരണം ഏറ്റെടുക്കുന്നതിനായി സംയുക്ത റിസീവർമാരായി നിയമിതരായ രണ്ട് വിരമിച്ച ജഡ്ജിമാരും ദീപം തെളിയിക്കുന്ന ചടങ്ങിന് മേൽനോട്ടം വഹിക്കാനായി കുന്നിൻ മുകളിൽ എത്തിയിരുന്നു. നേരത്തെ ഇവർ അരുൾമിഗു സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി.

അതേസമയം, കനത്ത സുരക്ഷാ ക്രമീകരണങ്ങളെ മറികടന്ന് തിരുപ്പരന്‍കുണ്ഡ്രം മലയിലെ തൂണിൽ ദീപം തെളിയിക്കുന്നത് കാണാൻ മലമുകളിലേക്ക് കയറിയ ഭക്തരോട് താഴേക്ക് ഇറങ്ങാൻ സിആർപിഎഫ് നിർദ്ദേശം നൽകി. മലയിലേക്ക് കയറാൻ 50 പേർക്ക് മാത്രമാണ് അനുമതി നൽകിയിട്ടുള്ളതെന്നും, അതിനാൽ മറ്റുള്ള ഭക്തരെല്ലാം ഉടൻ താഴേക്ക് ഇറങ്ങണമെന്നും സിആർപിഎഫ് ആവശ്യപ്പെട്ടു.

കര്‍ശന സുരക്ഷ

പ്രദേശത്ത് സിആര്‍പിഎഫ് കര്‍ശന സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. കഴിഞ്ഞ ദിവസം ക്ഷേത്ര ബോര്‍ഡ് ട്രസ്റ്റിനെ കോടതി സസ്‌പെന്‍ഡ് ചെയ്തിരുന്നു. കാര്‍ത്തിക നാളില്‍ ദീപത്തൂണില്‍ ദീപം തെളിയിക്കണമെന്ന് ഉത്തരവ് നടപ്പാക്കാത്തതില്‍ കോടതിയലക്ഷ്യ ഹര്‍ജി പരിഗണിച്ച സുപ്രീം കോടതി വീണ്ടും ദീപം തെളിയിക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.

Also Read: തിരുപ്പറംകുണ്‍ട്രത്തെ ദീപത്തൂണില്‍ ഇന്ന് കാര്‍ത്തിക ദീപം തെളിയിക്കും;പൊതുജനങ്ങൾക്കും ദർശനം, മലയിൽ കേന്ദ്ര സേനയെ വിന്യസിച്ചു!

നേരത്തെ നിര്‍ദ്ദേശിച്ച സമയപരിധിയില്‍ ദീപം തെളിയിക്കാത്തതിന് സംസ്ഥാന സര്‍ക്കാരും, ക്ഷേത്ര ഭരണസമിതിയും നല്‍കിയ വിശദീകരണങ്ങളില്‍ കോടതി അതൃപ്തി രേഖപ്പെടുത്തിയിരുന്നു. തുടര്‍ന്നാണ് ക്ഷേത്രഭരണ സമിതിയെ സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചതും, ഇന്ന് ദീപം തെളിയിക്കണമെന്ന് ഉത്തരവിട്ടതും. ജഡ്ജിമാരായ അരവിന്ദ് കുമാര്‍, വിപുല്‍ പഞ്ചോളി എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

ദീപത്തൂൺ കൽത്തൂണിൽ ആചാരപരമായ ദീപം തെളിയിക്കണമെന്ന് സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ് ഉണ്ടായിരുന്നിട്ടും അവിടെ കാർത്തിക ദീപം തെളിയിക്കാത്തതിനെ ചുറ്റിപ്പറ്റിയാണ് വിവാദം ഉടലെടുത്തത്. പകരം, നവംബർ 24-ന് നടന്ന വാർഷിക കാർത്തിക ദീപം ഉത്സവത്തിന്റെ ഭാഗമായി ഉച്ചിപ്പിള്ളയാർ ക്ഷേത്രത്തിന് സമീപമാണ് മഹാദീപം തെളിയിച്ചത്.

English Summary

Following a Supreme Court order, the ceremonial lamp was lit at the Thiruparankundram hill pillar at 5 PM today. The event took place in the presence of retired judges Vaidyanathan and Parthiban amid devotional chants.

Follow Us