Vegetables Buying Tips: നല്ല ഫ്രഷ് പച്ചക്കറികൾ എങ്ങനെ നോക്കി വാങ്ങണം; അറിഞ്ഞിരിക്കേണ്ട വഴികൾ
How To Buy Fresh Vegetables: പച്ചക്കറികൾ വാങ്ങുമ്പോൾ പുറമെ കാണുന്ന ഭംഗി കണ്ട് മാത്രം തിരഞ്ഞെടുക്കുന്നത് പലപ്പോഴും അബദ്ധമാകാറുണ്ട്. പലപ്പോഴും വാങ്ങികൊണ്ടുവരുന്ന പച്ചക്കറികൾ രണ്ടോ മൂന്നോ ദിവസത്തിനകം ചീഞ്ഞുപോകുന്നതും പലരെയും ബുദ്ധിമുട്ടിലാക്കാറുണ്ട്. കീടനാശിനികൾ കുറഞ്ഞതും പോഷകഗുണം നഷ്ടപ്പെടാത്തതുമായ നല്ല ഫ്രഷ് പച്ചക്കറികൾ കൃത്യമായി നോക്കി വാങ്ങാൻ സഹായിക്കുന്ന പ്രായോഗിക വഴികൾ താഴെ നൽകുന്നു.
മാർക്കറ്റിൽ നിന്നും സൂപ്പർമാർക്കറ്റുകളിൽ നിന്നും പച്ചക്കറികൾ വാങ്ങുമ്പോൾ പുറമെ കാണുന്ന ഭംഗി കണ്ട് മാത്രം തിരഞ്ഞെടുക്കുന്നത് പലപ്പോഴും അബദ്ധമാകാറുണ്ട്. പലപ്പോഴും വാങ്ങികൊണ്ടുവരുന്ന പച്ചക്കറികൾ രണ്ടോ മൂന്നോ ദിവസത്തിനകം ചീഞ്ഞുപോകുന്നതും പലരെയും ബുദ്ധിമുട്ടിലാക്കാറുണ്ട്. കീടനാശിനികൾ കുറഞ്ഞതും പോഷകഗുണം നഷ്ടപ്പെടാത്തതുമായ നല്ല ഫ്രഷ് പച്ചക്കറികൾ കൃത്യമായി നോക്കി വാങ്ങാൻ സഹായിക്കുന്ന പ്രായോഗിക വഴികൾ താഴെ നൽകുന്നു.
ALSO READ: നാരങ്ങയിലെ നീര് ഒട്ടും കുറയാതെ എങ്ങനെ സൂക്ഷിക്കാം?
പച്ചക്കറികൾ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ടത്
നിറവും തിളക്കവും: സ്വാഭാവികമായ തിളക്കമുള്ള പച്ചക്കറികൾ ഫ്രഷ് ആയിരിക്കും. എന്നാൽ അമിതമായ കൃത്രിമ തിളക്കം കാണുന്നുണ്ടെങ്കിൽ അവയിൽ വാക്സ് അതവ മെഴുക് അല്ലെങ്കിൽ രാസവസ്തുക്കൾ പുരട്ടിയിട്ടുണ്ടോ എന്ന് ശ്രദ്ധിക്കുക.
ഭാരം നോക്കുക: ഒരേ വലിപ്പമുള്ള രണ്ട് പച്ചക്കറികൾ എടുക്കുമ്പോൾ കൂടുതൽ ഭാരമുള്ളത് തിരഞ്ഞെടുക്കുക. എന്നാൽ എല്ലാത്തിലും ഈ വിദ്യ നടക്കണമെന്നില്ല. കാരണം ജലാംശം നഷ്ടപ്പെടാത്ത ഫ്രഷ് പച്ചക്കറികൾക്ക് ഭാരം കൂടുതലായിരിക്കും.
മണം പരിശോധിക്കുക: നല്ല പച്ചക്കറികൾക്ക് അവയുടേതായ സ്വാഭാവിക മണമുണ്ടാകും. പുളിച്ച മണമോ, പൂപ്പൽ മണമോ, രാസവസ്തുക്കളുടെ രൂക്ഷഗന്ധമോ ഉണ്ടെങ്കിൽ അവ വാങ്ങാതിരിക്കുക.
ഇലക്കറികൾ തിരഞ്ഞെടുക്കുമ്പോൾ: ചീര, മല്ലിയില, പുതിന എന്നിവ വാങ്ങുമ്പോൾ ഇലകൾക്ക് നല്ല പച്ചനിറമുണ്ടെന്നും മഞ്ഞളിപ്പോ വാട്ടമോ ഇല്ലെന്നും ഉറപ്പാക്കുക. തണ്ടുകൾ ഒടിച്ചു നോക്കിയാൽ ഫ്രഷ് ആണോ എന്ന് പെട്ടെന്ന് അറിയാം.
സീസണൽ പച്ചക്കറികൾക്ക് മുൻഗണന: അതത് സീസണിൽ പ്രാദേശികമായി വിളയുന്ന പച്ചക്കറികൾ വാങ്ങുന്നത് കൂടുതൽ ഫ്രഷ് ആയിരിക്കാനും കീടനാശിനികളുടെ അളവ് കുറയ്ക്കാനും സഹായിക്കും.
വീട്ടിലെത്തിയാൽ ചെയ്യേണ്ടത്
പച്ചക്കറികൾ വാങ്ങിയ ശേഷം ഉപ്പ് അല്ലെങ്കിൽ വിനാഗിരി കലർത്തിയ വെള്ളത്തിൽ 15–20 മിനിറ്റ് മുക്കിവെച്ച് ശുദ്ധജലത്തിൽ കഴുകിയെടുക്കുന്നത് ഉപരിതലത്തിലെ കീടനാശിനികളും അഴുക്കും നീക്കം ചെയ്യാൻ സഹായിക്കും.
സവാള / ഉള്ളി വാങ്ങുമ്പോൾ: ഉണങ്ങിയതും തിളക്കമുള്ളതുമായ പുറംതൊലിയാണോ എന്ന് ശ്രദ്ധിക്കണം. അതുപോലെ നല്ല ഉറപ്പുളതും, മുള വരാത്തവയുമാണോ എന്നും ശ്രദ്ധിക്കണം.
തക്കാളി: നല്ല ചുവപ്പ് നിറം, തൊടുമ്പോൾ നേരിയ ഉറപ്പ്, ഞെട്ടിന് പച്ച നിറം എന്നിവയാണെങ്കിൽ തക്കാളി വാങ്ങാം. അമിതമായി പഴുത്ത് ഞെങ്ങുന്നവ, കറുത്ത പാടുകളുള്ളവ വാങ്ങരുത്.
വെണ്ടയ്ക്ക: ചെറിയ വലിപ്പം, നല്ല പച്ച നിറം, അറ്റം ഒടിച്ചു നോക്കുമ്പോൾ എളുപ്പത്തിൽ പൊട്ടുന്നത് എന്നിവ വാങ്ങിക്കേണ്ടതാണ്. അറ്റം വളഞ്ഞുപോകുന്നത് മൂത്തതാകും.
ഉരുളക്കിഴങ്ങ്: മിനുസമുള്ള തൊലി, നല്ല ഉറപ്പ്, മുളകൾ ഇല്ലാത്തവ നോക്കി വേണം വാങ്ങാൻ.
English Summary:
Learn smart kitchen tips and tricks on how to buy fresh vegetables from vendors. Spot freshness fast, avoid stale produce, and shop smarter every time.