നമ്മ മെട്രോ കാര്‍ഡ് നഷ്ടപ്പെട്ടോ? ചെയ്യേണ്ടത് ഇത്രമാത്രം, പണവും തിരികെ കിട്ടും | Lost Your Bengaluru Namma Metro Card Here is How to Block It and Recover Your Balance Malayalam news - Malayalam Tv9

Namma Metro: നമ്മ മെട്രോ കാര്‍ഡ് നഷ്ടപ്പെട്ടോ? ചെയ്യേണ്ടത് ഇത്രമാത്രം, പണവും തിരികെ കിട്ടും

Published: 

23 Jun 2026 | 09:55 AM

Bengaluru Namma Metro Card Lost: How to Report, Block and Claim Refund: മെട്രോ കാര്‍ഡ് നഷ്ടപ്പെട്ടാല്‍ നിങ്ങള്‍ ഒരിക്കലും പരിഭ്രാന്തരാകരുത്. പുതിയ കാര്‍ഡ് നേടാനും, പഴയതില്‍ ശേഷിക്കുന്ന ബാലന്‍സ് തിരികെ ലഭിക്കാനും വലിയ ബുദ്ധിമുട്ട് ഇല്ലെന്ന് മനസിലാക്കൂ. കാര്‍ഡ് നഷ്ടപ്പെട്ട ഉടന്‍ തന്നെ മെട്രോ സേവന ദാതാവിന്റെ ഉപഭോക്തൃ സേവന വിഭാഗത്തില്‍ ഒരു പരാതി സമര്‍പ്പിക്കുക.

1 / 5
ബെംഗളൂരു യാത്രക്കാര്‍ക്ക് ഗതാഗതക്കുരുക്കില്‍ പെടാതെ അതിവേഗം യാത്ര ചെയ്യാന്‍ അനുവദിക്കുന്ന യാത്രാ മാര്‍ഗങ്ങളില്‍ ഒന്നാണ് നമ്മ മെട്രോ. ബെംഗളൂരുവിലുള്ള കൂടുതലാളുകളും മെട്രോയിലാണ് യാത്ര ചെയ്യുന്നത്. എന്നാല്‍ പ്രതിദിനം ടിക്കറ്റെടുത്ത് യാത്ര ചെയ്യുന്നത് ഒഴിവാക്കാന്‍, മെട്രോ അധികൃതര്‍ യാത്രക്കാര്‍ക്കായി മെട്രോ കാര്‍ഡുകള്‍ നല്‍കാറുണ്ട്. വലിയൊരു തുക ഒരുമിച്ച് ഈ കാര്‍ഡില്‍ റീചാര്‍ജ് ചെയ്താല്‍ അത് കഴിയുന്നതുവരെ ടിക്കറ്റെടുക്കാതെ ആളുകള്‍ക്ക് യാത്ര ചെയ്യാന്‍ സാധിക്കും. എന്നാല്‍ ഈ മെട്രോ കാര്‍ഡുകള്‍ പലപ്പോഴും യാത്രക്കാരില്‍ നിന്ന് നഷ്ടപ്പെട്ട് പോകാറുണ്ട്, ഇത്തരം സന്ദര്‍ഭങ്ങളില്‍ എന്ത് ചെയ്യണമെന്ന് അറിയാമോ? (Image Credit Source: Getty Images and PTI)

2 / 5
മെട്രോ കാര്‍ഡ് നഷ്ടപ്പെട്ടാല്‍ നിങ്ങള്‍ ഒരിക്കലും പരിഭ്രാന്തരാകരുത്. പുതിയ കാര്‍ഡ് നേടാനും, പഴയതില്‍ ശേഷിക്കുന്ന ബാലന്‍സ് തിരികെ ലഭിക്കാനും വലിയ ബുദ്ധിമുട്ട് ഇല്ലെന്ന് മനസിലാക്കൂ. കാര്‍ഡ് നഷ്ടപ്പെട്ട ഉടന്‍ തന്നെ മെട്രോ സേവന ദാതാവിന്റെ ഉപഭോക്തൃ സേവന വിഭാഗത്തില്‍ ഒരു പരാതി സമര്‍പ്പിക്കുക. അടുത്തുള്ള മെട്രോ സ്‌റ്റേഷനിലെ ഹെല്‍പ്പ് ഡെസ്‌കിലും കാര്‍ഡ് നഷ്ടപ്പെട്ട വിവരം അറിയിക്കാവുന്നതാണ്.

3 / 5
പരാതി നല്‍കിയാല്‍ മെട്രോ അധികൃതര്‍ ആ കാര്‍ഡ് റദ്ദാക്കും. ഇതിന് ശേഷം നിങ്ങള്‍ക്ക് പുതിയ കാര്‍ഡിന് അപേക്ഷ നല്‍കാവുന്നതാണ്. തിരിച്ചറിയല്‍ രേഖയും കാര്‍ഡുമായി ബന്ധപ്പെട്ട വിവരങ്ങളും ഈ ഘട്ടത്തില്‍ നിങ്ങളോട് ആവശ്യപ്പെട്ടേക്കാം. പുതിയ മെട്രോ കാര്‍ഡിന് വളരെ കുറവ് ഫീസാകും ചിലപ്പോള്‍ നിങ്ങളില്‍ നിന്ന് ഈടാക്കുക. ബാലന്‍സ് തുകയ്ക്കായി എന്ത് ചെയ്യണമെന്ന് നോക്കാം.

4 / 5
കാര്‍ഡ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ ഇല്ലയോ എന്നതിനെ ആശ്രയിച്ചാകും നിങ്ങളുടെ കാര്‍ഡിലുള്ള ബാലന്‍സ് തുക ലഭിക്കുക. കാര്‍ഡ് നിങ്ങളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കില്‍ ബാലന്‍സ് പരിശോധിച്ചുറപ്പിച്ചതിന് ശേഷം പുതിയ കാര്‍ഡിലേക്ക് അത് മാറ്റാന്‍ കഴിയും. ചില മെട്രോ നെറ്റ്‌വര്‍ക്കുകളില്‍ ഈ പ്രക്രിയ പൂര്‍ത്തിയാക്കാന്‍ ചിലപ്പോള്‍ നിയമങ്ങളും സമയപരിധിയും കൂടുതലായിരിക്കും. കാര്‍ഡ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെങ്കില്‍ ബാലന്‍സ് വീണ്ടെടുക്കല്‍ പ്രയാസമായിരിക്കും. ഇത്തരം സാഹചര്യങ്ങളില്‍ കാര്‍ഡ് ഉടമയെ തിരിച്ചറിയാനും പ്രയാസമായിരിക്കും.

5 / 5
മെട്രോയില്‍ യാത്ര ചെയ്യുമ്പോഴാണ് നിങ്ങളുടെ കാര്‍ഡ് നഷ്ടപ്പെടുന്നതെങ്കില്‍, പുറത്തേക്ക് കടക്കാന്‍ പ്രയാസമായിരിക്കും. ട്രെയിന്‍ ഇറങ്ങിയ ശേഷം ആ സ്റ്റേഷനിലുള്ള ഉപഭോക്തൃ സേവന കൗണ്ടറുമായി ബന്ധപ്പെടുക. സാധാരണയായി ഇത്തരം ഘട്ടങ്ങളില്‍ നിങ്ങള്‍ പിഴയും എക്‌സിറ്റ് ഫീസും നല്‍കേണ്ടതായി വരും. അധിക ഫീസെല്ലാം ഒഴിവാക്കാന്‍ മെട്രോ കാര്‍ഡുകള്‍ സുരക്ഷിതമായി കൊണ്ടുനടന്നോളൂ.

Loading...
Unable to load recommendations.
Follow Us
ഒരു ദിവസം 5000 മുതൽ 1 ലക്ഷം വരെ, ബിഗ് ബോസ് താരങ്ങളുടെ പ്രതിഫലം
6510mAh ബാറ്ററി, നാല് 50MP ക്യാമറകൾ, 6.36 ഇഞ്ച് ഡിസ്പ്ലേ!
ഈ സ്നാക്സ് വെറുതെ കൊറിച്ചാൽ മതി; പ്രോട്ടീൻ ഗോൾ കംപ്ലീറ്റ് ചെയ്യാം!
പ്രമേഹമുള്ളവർക്ക് ഉരുളക്കിഴങ്ങ് കഴിക്കാമോ?
വിവാദമായ ബഹ്‌റൈൻ കേരള സമാജത്തിൻ്റെ ചരടുപിന്നിക്കളി
ഓടുന്ന ട്രെയിനില്‍ പാമ്പ് കയറിയാൽ
വാഹനാപകടം, സംഭവ സ്ഥലത്ത് മുഖ്യമന്ത്രി
Landslide Vagamon | വാഗമൺ മേഖലയിൽ ശക്തമായ ഉരുൾപൊട്ടൽ