AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Mohammed Shami: ‘പേപ്പട്ടികളെ പേടിയാണെങ്കിൽ പണ്ടേ ഞാൻ ഭയന്നേനെ’; ഷമിയെ ലക്ഷ്യമിട്ട് ഇൻസ്റ്റഗ്രാം പോസ്റ്റുമായി മുൻ ഭാര്യ

Hasin Jahan Against Mohammed Shami: മുഹമ്മദ് ഷമിയ്ക്കെതിരെ മുൻ ഭാര്യ ഹസിൻ ജഹാൻ്റെ ഇൻസ്റ്റഗ്രാം പോസ്റ്റ്. അടുത്തിടെ നൽകിയ അഭിമുഖത്തിൽ ഷമി നടത്തിയ പരാമർശങ്ങൾക്കെതിരെയാണ് ഹസിൻ രംഗത്തുവന്നത്.

abdul-basith
Abdul Basith | Updated On: 30 Aug 2025 08:18 AM
മുഹമ്മദ് ഷമിയ്ക്കെതിരെ ഒളിയമ്പുമായി മുൻ ഭാര്യ ഹസിൻ ജഹാൻ. തൻ്റെ ഇൻസ്റ്റഗ്രാം ഹാൻഡിലിലൂടെയാണ് ഹസിൻ ജഹാൻ ഷമിക്കെതിരെ രംഗത്തുവന്നത്. ന്യൂസ്24ന് നൽകിയ അഭിമുഖത്തിൽ ഷമി നടത്തിയ പരാമർശങ്ങൾക്കെതിരെയാണ് ഹസിൻ്റെ ഇൻസ്റ്റഗ്രാം പോസ്റ്റ്. (Image Courtesy- Hasin Jahan Instagram)

1 / 5
"എനിക്ക് പേപ്പട്ടികളെ പേടിയാൺകിൽ 2018ൽ തന്നെ ഞാൻ ഭയന്നേനെ. എന്നെ ഭയപ്പെടുത്താൻ കഴിവിൻ്റെ പരമാവധി ശ്രമിച്ചോളൂ. നശിപ്പിക്കാൻ ശ്രമിച്ചോളൂ. പക്ഷേ, അള്ളാഹുവിൻ്റെ അനുഗ്രഹത്താൽ ഞാൻ ഇനിയും കരുത്തയാവും."- ഹസിൻ ജഹാൻ തൻ്റെ ഇൻസ്റ്റഗ്രാം ഹാൻഡിലിൽ കുറിച്ചു.

2 / 5
കഴിഞ്ഞ ദിവസം നൽകിയ അഭിമുഖത്തിൽ ഹസിൻ ജഹാനുമായ വിവാഹത്തെപ്പറ്റിയും വിവാഹമോചനത്തെപ്പറ്റിയും ഷമി പ്രതികരിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് ഹസിൻ ജഹാൻ്റെ ഇൻസ്റ്റഗ്രാം പോസ്റ്റ്. പോസ്റ്റിൽ പേര് സൂചിപ്പിച്ചിട്ടില്ലെങ്കിലും ഹസിൻ്റെ ഉദ്ദേശ്യം ഷമി തന്നെയാണെന്ന് വ്യക്തം.

3 / 5
"അത് വിട്. ഞാൻ ഭൂതകാലത്തെയോർത്ത് പശ്ചാത്തപിക്കാറില്ല. കഴിഞ്ഞത് കഴിഞ്ഞു. ഞാൻ ഉൾപ്പെടെ ആരെയും കുറ്റപ്പെടുത്താനില്ല. എനിക്ക് ക്രിക്കറ്റിൽ ശ്രദ്ധിച്ചാൽ മതി. വിവാദങ്ങൾ ആവശ്യമില്ല" എന്നായിരുന്നു വിവാഹത്തെപ്പറ്റിയുള്ള ചോദ്യത്തോട് മുഹമ്മദ് ഷമി നൽകിയ മറുപടി.

4 / 5
ശിഖർ ധവാൻ, യുസ്‌വേന്ദ്ര ചഹാൽ തുടങ്ങിയവരുടെ വിവാഹമോചനവുമായി ബന്ധപ്പെട്ട് പ്രതികരിക്കാനില്ലെന്നും ഷമി പറഞ്ഞു. അതന്വേഷിക്കേണ്ടത് നിങ്ങളാണ്. മറ്റേ ഭാഗത്തേക്ക് കൂടി നോക്കൂ. താൻ ക്രിക്കറ്റിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്, വിവാദങ്ങളിലല്ല എന്നും ഷമി കൂട്ടിച്ചേർത്തു.

5 / 5