നിരാശരായ ആളുകൾ! സാമന്തയുമായുള്ള വിവാഹത്തിൽ രാജ് നിദിമോരുവിന്റെ മുൻ ഭാര്യയുടെ പോസ്റ്റ് | Raj Nidimoru's ex-wife's cryptic post on his marriage with Samantha Ruth Prabhu says Desperate people do desperate things Malayalam news - Malayalam Tv9

Samantha Ruth Prabhu Raj Nidimoru Marriage: നിരാശരായ ആളുകൾ! സാമന്തയുമായുള്ള വിവാഹത്തിൽ രാജ് നിദിമോരുവിന്റെ മുൻ ഭാര്യയുടെ പോസ്റ്റ്

Published: 

01 Dec 2025 13:30 PM

Samantha Ruth Prabhu Marriage:2015 ലാണ് ശ്യാമാലിയും രാജും തമ്മിലുള്ള വിവാഹം കഴിഞ്ഞത്. ഇവർ ഇവർക്കും ഒരു മകൾ ഉണ്ടെന്ന്...

1 / 5
ഏറെ നാളത്തെ അഭ്യൂഹങ്ങൾക്കൊടുവിൽ സാമന്തയും രാജ് നിദിമോരുവും തമ്മിലുള്ള വിവാഹം കഴിഞ്ഞതായി ആണ് ഇപ്പോൾ റിപ്പോർട്ടുകൾ എത്തുന്നത്. കോയമ്പത്തൂരിൽ വച്ച് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമുള്ള ലളിതമായ ചടങ്ങിലാണ് ഇരുവരും വിവാഹിതരായത്. ചുവന്ന സാരിയാണ് സാമന്ത ധരിച്ചിരുന്നത്. ഏറെ നാളുകളായി ഇരുവരും തമ്മിൽ പ്രണയത്തിലാണ് എന്ന വാർത്തകൾ എത്തുന്നുണ്ടായിരുന്നു. എന്നാൽ രണ്ടുപേരും എവിടെയും ഇതേക്കുറിച്ച് സംസാരിച്ചിരുന്നില്ല. (PHOTO: TV9 Network, Instagram)

2 / 5

ഞായറാഴ്ച മുതൽ സാമന്ത വിവാഹിതയാകാൻ പോകുന്നു എന്ന വാർത്തകളും ഉയർന്നിരുന്നു. അതിനിടയാണ് ഇന്ന് രാവിലെ കോയമ്പത്തൂർ ഉള്ള ഒരു ക്ഷേത്രത്തിൽ വച്ച് ഇരുവരും വിവാഹിതരായി എന്ന വാർത്ത എത്തുന്നത്. അതിനിടെ രാജ് നിദിമോരുവിന്റെ ഭാര്യ ശ്യാമാലി ദേ പങ്കുവെച്ച പോസ്റ്റാണ് ചർച്ചയാകുന്നത്. നിരാശരായ ആളുകൾ നിരാശാജനകമായ കാര്യങ്ങൾ ചെയ്യുന്നു എന്നാണ് ശ്യാമാലി പങ്കുവെച്ച പോസ്റ്റ്.(PHOTO: TV9 Network, Instagram)

3 / 5

അസിസ്റ്റന്റ് ഡയറക്ടറായ ശ്യാമാലി ഡേയും രാജ് നിഡിമോരുവും തമ്മിലുള്ള വിവാഹം കഴിഞ്ഞത് 2015 ൽ ആണ്. 7 വർഷത്തെ ദാമ്പത്യത്തിനൊടുവിൽ 2022 ൽ അവർ വേർപിരിഞ്ഞു എന്നാണ് റിപ്പോർട്ട്. ശ്യാമാലി ഡേയ്ക്കും രാജ് നിഡിമോരുവിനും ഒരു മകളുണ്ടെന്നും വാർത്തകൾ എത്തിയിരുന്നു. (PHOTO: TV9 Network, Instagram)

4 / 5

ശ്യാമാലിയും രാജും ഒരു പെൺകുട്ടിയെ കൈകളിൽ പിടിച്ചിരിക്കുന്നതായി ഒരു ഫോട്ടോയിൽ കണ്ടതിനെത്തുടർന്നാണ് ദമ്പതികൾക്ക് ഒരു മകളുണ്ടെന്ന് നിരവധി റിപ്പോർട്ടുകൾ എത്തിയത്. എന്നാൽ, രാജ് കൈകളിൽ കെട്ടിയിരിക്കുന്ന പെൺകുട്ടി അദ്ദേഹത്തിന്റെ സഹപ്രവർത്തകനായ ഡി കെ കൃഷ്ണയുടേതാണെന്ന് സ്ഥിരീകരിച്ചതോടെ കിംവദന്തികൾ അവസാനിച്ചു.(PHOTO: TV9 Network, Instagram)

5 / 5

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും