5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Jio Roaming Packs : ഇൻ്റർനാഷണൽ റോമിങ് പാക്കുകൾ അവതരിപ്പിച്ച് ജിയോ; പട്ടികയിൽ യുഎഇയും തായ്‌ലൻഡും അടക്കമുള്ള രാജ്യങ്ങൾ

Reliance Jio International Roaming Packs : വിവിധ രാജ്യങ്ങളിലേക്കുള്ള ഇൻ്റർനാഷണൽ റോമിങ് പാക്കുകൾ അവതരിപ്പിച്ച് റിലയൻസ് ജിയോ. തായ്‌ലൻഡ്, യുഎഇ, കാനഡ, സൗദി അറേബ്യ എന്നീ രാജ്യങ്ങൾക്കും യൂറോപ്പ്, കരീബിയൻ എന്നീ മേഖലകൾക്കുമുള്ള പാക്കുകളാണ് അവതരിപ്പിച്ചത്.

abdul-basithtv9-com
Abdul Basith | Published: 23 Aug 2024 22:35 PM
ഇൻ്റർനാഷണൽ റോമിങ് പാക്കുകൾ അവതരിപ്പിച്ച് റിലയൻസ് ജിയോ. മലയാളികൾ ഏറെ യാത്ര ചെയ്യുന്ന യുഎഇയും തായ്‌ലൻഡും അടക്കമുള്ള രാജ്യങ്ങൾ പട്ടികയിലുണ്ട്. കാനഡ, സൗദി അറേബ്യ എന്നിവയാണ് പട്ടികയിലെ മറ്റ് രാജ്യങ്ങൾ. ഈ രാജ്യങ്ങൾക്കൊപ്പം യൂറോപ്പിലെയും കരീബിയനിലെയും രാജ്യങ്ങൾക്കുള്ള റോമിങ് പാക്കുകളും ജിയോ അവതരിപ്പിച്ചു.  (Image Courtesy - Social Media)

1 / 5
ഈ രാജ്യങ്ങളിലേക്ക് പോകുന്ന യാത്രക്കാർക്ക് റോമിങ് പാക്കുകൾ ചെയ്ത് ജിയോ സേവനങ്ങൾ ആസ്വദിക്കാം. ഇന്ത്യയിലേക്കുള്ള കോൾ, എസ്എംഎസ് എന്നിവർ കൂടാതെ ഇൻ്റർനെറ്റ് സേവനവും ഉപയോഗിക്കാം. ഇൻ്റർനെറ്റ് പരിധി കഴിഞ്ഞാൽ വേഗത സെക്കൻഡിൽ 64 കെബി ആയി കുറയും. ലോക്കൽ ഔട്ട്ഗോയിങ് കോളുകളും മറ്റ് രാജ്യങ്ങളിലേക്കുള്ള കോളുകളും ഈ പാക്കുകളിൽ ഉൾപ്പെടില്ല. (Image Courtesy - Social Media)

2 / 5
യുഎഇ റോമിങ് പാക്കുകൾ 898 രൂപയിലാണ് ആരംഭിക്കുക. 100 മിനിട്ട് ഇൻകമിങ് ഔട്ട്ഗോയിങ് കോളുകൾക്കൊപ്പം ഒരു ജിബി ഡേറ്റയും 100 എസ്എംഎസും ആണ് ഈ പാക്കിലുള്ളത്. ഏഴ് ദിവസമാണ് കാലാവധി. കാനഡ, തായ്‌ലൻഡ്, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലെ റോമിങ് പാക്കുകൾ യഥാക്രമം 1,691, 1,551, 891 എന്നീ തുകകളിൽ ആരംഭിക്കും.  (Image Courtesy - Social Media)

3 / 5
യൂറോപ്പ് രാജ്യങ്ങൾക്കായി ഒരു പാക്കേജുള്ളൂ. 30 ദിവസത്തെ വാലിഡിറ്റിയുള്ള പാക്ക് 2899 രൂപയ്ക്ക് ലഭിക്കും. 100 മിനിട്ട് വീതം ഇൻകമിങ്, ഔട്ട്ഗോയിങ് കോളുകൾ, അഞ്ച് ജിബി ഡേറ്റ, 100 എസ്എംഎസ് എന്നീ സേവനങ്ങൾ ഈ പാക്കിൽ ലഭിക്കും. 32 യൂറോപ്യൻ രാജ്യങ്ങളിൽ ഈ പാക്ക് ലഭിക്കും. (Image Courtesy - Social Media)

4 / 5
24 രാജ്യങ്ങളിൽ ലഭിക്കുന്ന കരീബിയൻ റോമിങ് പാക്ക് ആരംഭിക്കുന്നത് 1671 രൂപയിലാണ്. 14 ദിവസ കാലാവധിയുള്ള ഈ പാക്കിൽ 150 മിനിട്ട് ഔട്ട്ഗോയിങ് കോളും 50 മിനിട്ട് ഇൻകമിങ് കോളും ലഭിക്കും. ഔട്ട്ഗോയിങ് കോൾ മറ്റ് രാജ്യങ്ങളിലേക്ക് ചെയ്യാനും സാധിക്കും. ഒരു ജിബി ഡേറ്റയും 50 എസ്എംഎസും ഈ പാക്കിലുണ്ട്.  (Image Courtesy - Getty Images)

5 / 5
Follow Us
Latest Stories