പിഎസ്‌സി പരീക്ഷ തട്ടിപ്പ്: മുൻ ഉദ്യോഗസ്ഥൻ പി സതീഷ് അറസ്റ്റിൽ
ആസൂത്രണ ബോർഡ് നിയമന തട്ടിപ്പുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. കഴിഞ്ഞ ദിവസമാണ് കേസിൽ സതീഷിനെ പ്രതിചേർത്തിരുന്നത്. ഇദ്ദേഹത്തിന് പരീക്ഷാ വിഭാഗത്തിന് ചുമതല ഉണ്ടായിരുന്നതായി റിപ്പോർട്ട്.കോഴിക്കോട് നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്നാണ് റിപ്പോർട്ട്. ഇദ്ദേഹം കഴിഞ്ഞവർഷം വിരമിക്കുകയും ചെയ്തിരുന്നു...ചെയർമാൻ എം ആർ ബൈജുവിന് ക്രൈം ബ്രാഞ്ച് നോട്ടീസ് അയച്ചിരുന്നു.. ബുധനാഴ്ച ചോദ്യം ചെയ്യാൻ ഹാജരാകണമെന്ന് ചൂണ്ടിക്കാട്ടി.....
തിരുവനന്തപുരം: കേരള പി എസ് സി പരീക്ഷ തട്ടിപ്പുമായി ബന്ധപ്പെട്ട ആദ്യത്തെ അറസ്റ്റ് രേഖപ്പെടുത്തി. ഉദ്യോഗസ്ഥൻ പി സതീശാണ് അറസ്റ്റിലായത്. ആസൂത്രണ ബോർഡ് നിയമന തട്ടിപ്പുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. ഇദ്ദേഹത്തിന് പരീക്ഷാ വിഭാഗത്തിന് ചുമതല ഉണ്ടായിരുന്നതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസമാണ് കേസിൽ സതീഷിനെ പ്രതിചേർത്തിരുന്നത്. കോഴിക്കോട് നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്നാണ് റിപ്പോർട്ട്. ഇദ്ദേഹം കഴിഞ്ഞവർഷം വിരമിക്കുകയും ചെയ്തിരുന്നു.
വിവാദ പരീക്ഷയുടെ മൂല്യനിർണയം ചുമതല വഹിച്ച ആളാണ് സതീഷ്.അതേസമയം പി എസ് സി പരീക്ഷ ആക്രമകേടുമായി ബന്ധപ്പെട്ട ചെയർമാൻ എം ആർ ബൈജുവിന് ക്രൈം ബ്രാഞ്ച് നോട്ടീസ് അയച്ചിരുന്നു.. ബുധനാഴ്ച ചോദ്യം ചെയ്യാൻ ഹാജരാകണമെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് അയച്ചിരുന്നത്. ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് എത്താനാണ് നിർദ്ദേശം നൽകിയത് എന്നായിരുന്നു റിപ്പോർട്ട്.
ALSO READ:കോഴിക്കോട്ട് യുവാക്കൾ തമ്മിൽ സംഘർഷം, കത്തിക്കുത്ത്: ഒരാൾ കൊല്ലപ്പെട്ടു
രാഷ്ട്രപതിയുടെ നിലപാട് അറിഞ്ഞതിനുശേഷം മാത്രം…
ഇതിനിടെ പി എസ് സി ചെയർമാനെയും അംഗങ്ങളെയും നീക്കം ചെയ്യണമെന്ന മുൻ ഗവർണറുടെ ശുപാർശയിൽ നിലവിൽ നടപടി സ്വീകരിക്കേണ്ട എന്ന നിലപാടാണ് പി എസ് സി യുടെത്. ഈ വിഷയത്തിൽ പിന്നീട് തീരുമാനങ്ങൾ എടുക്കാമെന്നാണ് നിലവിൽ എടുത്തിരിക്കുന്ന തീരുമാനം എന്നാണ് റിപ്പോർട്ട്. വിഷയത്തിൽ രാഷ്ട്രപതിയുടെ നിലപാട് അറിഞ്ഞതിനുശേഷം മാത്രം ചർച്ച ചെയ്താൽ മതിയെന്നാണ് കമ്മീഷൻ സ്വീകരിച്ചിരിക്കുന്ന തീരുമാനം. എന്നാൽ ഗവർണർ ഈ വിഷയവുമായി ബന്ധപ്പെട്ട് രാഷ്ട്രപതിക്ക് നൽകിയ ശുപാർശയുടെ മറ്റു വിവരങ്ങൾ ഒന്നും കമ്മീഷൻ ലഭിച്ചിട്ടില്ല.
ഇത്തരമൊരു സാഹചര്യത്തിൽ ഏതെങ്കിലും വിധേനെ തീരുമാനമെടുക്കുന്നത് ഉചിതമാകില്ല എന്നതാണ് പി എസ് സിയുടെ നിരീക്ഷണം. മാത്രമല്ല ഗവർണറുടെ നടപടി നിയമപരമായി നിലനിൽക്കുമോ എന്ന കാര്യത്തിലും കമ്മീഷനും അതുപോലെ സർക്കാറിനും നിയമ വിദഗ്ധർക്കിടയിലും വിവിധ അഭിപ്രായങ്ങളാണ് നിലനിൽക്കുന്നത്.
അതേസമയം പിഎസ്‌സിയുടെ ചെയർമാനായി മറ്റ് അംഗങ്ങളെയും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് മുൻ ഗവർണർ രാജേന്ദ്ര ആലേക്കർ ആണ് രാഷ്ട്രപതിക്ക് ശുപാർശ നൽകിയിരുന്നത്. പി എസ് സിയുടെ ചെയർമാനായ ആർ ബൈജുവിനെയും മറ്റ് അംഗങ്ങളെയും പുറത്താക്കണമെന്നാണ് കത്തിൽ പ്രധാനമായും ആവശ്യപ്പെട്ടിരിക്കുന്നത്.
ENGLISH SUMMARY
The first arrest has been recorded in connection with the Kerala PSC examination fraud. An official named P. Satheesh has been arrested. The arrest relates to a recruitment scam involving the Planning Board. Reports indicate that he was in charge of the examination section. Satheesh was named as an accused in the case just recently.