മലബാര്‍ ഭാഗത്തുള്ള ചില ഇന്‍ഫ്‌ളുവന്‍സേഴ്‌സിനെ കാണുമ്പോള്‍ ദേഷ്യം വരും, ചൂലെടുത്ത് അടിക്കാന്‍ തോന്നും: റിയാസ് സലിം | Riyas Salim criticize Social Media Influencers from Malabar Malayalam news - Malayalam Tv9

Riyas Salim: മലബാര്‍ ഭാഗത്തുള്ള ചില ഇന്‍ഫ്‌ളുവന്‍സേഴ്‌സിനെ കാണുമ്പോള്‍ ദേഷ്യം വരും, ചൂലെടുത്ത് അടിക്കാന്‍ തോന്നും: റിയാസ് സലിം

Published: 

02 Feb 2025 14:30 PM

Riyas Salim About Social Media Content: ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോ വഴി ഒരുപാട് താരോദയങ്ങള്‍ ഉണ്ടായിട്ടുണ്ട്. ബിഗ് ബോസ് മലയാളം സീസണ്‍ നാലാണ് റിയാസ് സലിമിനെ പ്രശ്‌സ്തനാക്കിയത്. എന്നാല്‍ മറ്റുള്ളവര്‍ ആരാധകരുടെ സ്‌നേഹം ഏറ്റുവാങ്ങിയപ്പോള്‍ റിയാസിന് കൂടുതലും ഏറ്റുവാങ്ങേണ്ടി വന്നത് വിമര്‍ശനങ്ങളാണ്. സംസാരശൈലി കൊണ്ടും ജീവിതശൈലി കൊണ്ടും ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വരുന്നയാളാണ് റിയാസ് സലിം.

1 / 5സോഷ്യല്‍ മീഡിയയില്‍ ഒരുപാട് വിമര്‍ശനങ്ങള്‍ റിയാസ് സലിമിനെ തേടിയെത്താറുണ്ട്. റിയാസ് ധരിക്കുന്ന വസ്ത്രം, അദ്ദേഹത്തിന്റെ മേക്കപ്പ്, സംസാരശൈലി തുടങ്ങി പല കാര്യങ്ങളാണ് റിയാസിനെ വിമര്‍ശനങ്ങള്‍ക്ക് പാത്രമാക്കാറുള്ളത്. (Image Credits: Instagram)

സോഷ്യല്‍ മീഡിയയില്‍ ഒരുപാട് വിമര്‍ശനങ്ങള്‍ റിയാസ് സലിമിനെ തേടിയെത്താറുണ്ട്. റിയാസ് ധരിക്കുന്ന വസ്ത്രം, അദ്ദേഹത്തിന്റെ മേക്കപ്പ്, സംസാരശൈലി തുടങ്ങി പല കാര്യങ്ങളാണ് റിയാസിനെ വിമര്‍ശനങ്ങള്‍ക്ക് പാത്രമാക്കാറുള്ളത്. (Image Credits: Instagram)

2 / 5

ഇപ്പോഴിതാ റിയാസ് പറഞ്ഞ കാര്യങ്ങളാണ് വീണ്ടും വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുന്നത്. മലബാറിലെ ഇന്‍ഫ്‌ളുവെന്‍സേഴ്‌സിനെ കുറിച്ചാണ് റിയാസ് സംസാരിക്കുന്നത്. ജിഞ്ചര്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. (Image Credits: Instagram)

3 / 5

മലബാര്‍ ഭാഗത്തുനിന്നുള്ള ചില ഇന്‍ഫ്‌ളുവെന്‍സേഴ്‌സിനെ കാണുമ്പോള്‍ തനിക്ക് ദേഷ്യം വരുമെന്നാണ് റിയാസ് പറഞ്ഞത്. അവര്‍ നന്നായി വസ്ത്രം ധരിക്കും, ഏസ്‌തെറ്റിക് ഫോട്ടോകളെടുക്കും. സംഗീതത്തിന്റെ കാര്യത്തിലും വളരെയധികം ശ്രദ്ധ കൊടുക്കും. (Image Credits: Instagram)

4 / 5

സോഷ്യല്‍ മീഡിയയില്‍ ബാക്കിയുള്ള മനുഷ്യരെ താന്‍ കൂളാണ് ജെന്‍സി ആണെന്ന് കാണിക്കണം എന്നാണ് അവരുടെ ചിന്ത. എന്നാല്‍ അവര്‍ ഇടുന്ന കണ്ടന്റുകള്‍ കാണുമ്പോള്‍ ചൂലെടുത്ത് മുഖത്ത് അടിക്കാന്‍ തോന്നുമെന്നും റിയാസ് പറയുന്നു. (Image Credits: Instagram)

5 / 5

അതേസമയം, റിയാസിന്റെ പരാമര്‍ശത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. ഇവന്റെ സംസാരം കേട്ടാല്‍ മണ്‍വെട്ടി അടിക്കാന്‍ തോന്നുമെന്നും നിന്നെ പച്ചമടല് വെട്ടി അടിക്കണമെന്നും നീളുന്നു കമന്റുകള്‍. (Image Credits: Instagram)

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും