സൂര്യവംശിക്ക് വേണ്ടി ആരു വഴിമാറും? സഞ്ജുവോ, അഭിഷേകോ? മാനേജ്‌മെന്റിന് 'തലവേദന' | Sanju Samson vs Abhishek Sharma: Who will open for India in the T20I series vs Ireland? Malayalam news - Malayalam Tv9

India vs Ireland: സൂര്യവംശിക്ക് വേണ്ടി ആരു വഴിമാറും? സഞ്ജുവോ, അഭിഷേകോ? മാനേജ്‌മെന്റിന് ‘തലവേദന’

Published: 

25 Jun 2026 | 04:14 PM

Sanju Samson and Vaibhav Sooryavanshi: വൈഭവ് സൂര്യവംശി കളിച്ചാല്‍ സഞ്ജു സാംസണ്‍, അഭിഷേക് ശര്‍മ എന്നിവരില്‍ ഒരാള്‍ക്ക് വഴിമാറേണ്ടി വരും. വൈഭവിന് രണ്ട് മത്സരങ്ങളിലും ഓപ്പണറായി അവസരം ലഭിക്കാനാണ് സാധ്യത. സഞ്ജു സാംസണ്‍, അഭിഷേക് ശര്‍മ എന്നീ ഓപ്പണര്‍മാരില്‍ ഒരാള്‍ പുറത്തിരിക്കും.

1 / 5
അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പര നാളെ ആരംഭിക്കും. ആകെ രണ്ട് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ക്യാപ്റ്റനായി ശ്രേയസ് അയ്യര്‍ നാളെ അരങ്ങേറും. വൈഭവ് സൂര്യവംശി കളിച്ചാല്‍ സഞ്ജു സാംസണ്‍, അഭിഷേക് ശര്‍മ എന്നിവരില്‍ ഒരാള്‍ക്ക് വഴിമാറേണ്ടി വരും  (Image Credit Source: PTI).

2 / 5
നിലവില്‍ എല്ലാ കണ്ണുകളും 15-കാരന്‍ വൈഭവ് സൂര്യവംശിയിലാണ്. വൈഭവിന് രണ്ട് മത്സരങ്ങളിലും ഓപ്പണറായി അവസരം ലഭിക്കാനാണ് സാധ്യത. സഞ്ജു, അഭിഷേക് എന്നീ ഓപ്പണര്‍മാരില്‍ ഒരാള്‍ പുറത്തിരിക്കും. നാളെ പുറത്തിരിക്കേണ്ടി വരുന്ന താരത്തിന് രണ്ടാം ടി20യില്‍ അവസരം നല്‍കിയേക്കാം.

3 / 5
 ഉദാഹരണത്തിന് നാളെ സഞ്ജുവിനെ ഒഴിവാക്കിയാല്‍, രണ്ടാം ടി20യില്‍ സഞ്ജുവും വൈഭവും ഓപ്പണര്‍മാരാകും. അങ്ങനെയെങ്കില്‍ രണ്ടാം ടി20യില്‍ അഭിഷേക് കളിക്കില്ല. വൈഭവിന് അവസരം നല്‍കിയാല്‍ മാത്രമുള്ള സാധ്യതയാണിത്. വൈഭവ് പ്ലേയിങ് ഇലവനില്‍ എത്തുമോയെന്ന് ടോസ് സമയത്ത് മാത്രമേ വ്യക്തമാകൂ.

4 / 5
മറ്റ് ബാറ്റിംഗ് സ്ഥാനങ്ങളെക്കുറിച്ച് കാര്യമായ ആശയക്കുഴപ്പങ്ങൾ ഒന്നുംതന്നെയില്ല. ഇഷാൻ കിഷൻ മൂന്നാം നമ്പറിലും, ക്യാപ്റ്റൻ ശ്രേയസ് അയ്യർ നാലാം നമ്പറിലും ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. വൈസ് ക്യാപ്റ്റൻ തിലക് വർമ്മ അഞ്ചാം നമ്പറിലും കളിക്കും. തുടർന്ന് ശിവം ദുബെയും അക്സർ പട്ടേലും കളിക്കും.

5 / 5
ഹർഷിത് റാണയോടൊപ്പം അർഷ്ദീപ് സിംഗും പ്രസിദ്ധ് കൃഷ്ണയും പേസ് ആക്രമണത്തിന് നേതൃത്വം നൽകും. കുൽദീപ് യാദവിന് പകരമായി ടീമിലെത്തിയ രവി ബിഷ്‌ണോയി ഏക സ്പെഷ്യലിസ്റ്റ് സ്പിന്നറായി കളിക്കും. അദ്ദേഹത്തിന് പിന്തുണയുമായി ഇടംകൈയ്യൻ സ്പിന്നർ അക്സർ പട്ടേലോ അല്ലെങ്കിൽ ഓഫ് സ്പിന്നർ വാഷിംഗ്ടൺ സുന്ദറോ ടീമിലുണ്ടാകും. സാധ്യതാ പ്ലേയിങ് ഇലവന്‍: വൈഭവ് സൂര്യവംശി, സഞ്ജു സാംസൺ/അഭിഷേക് ശര്‍മ്മ, ഇഷാൻ കിഷൻ, ശ്രേയസ് അയ്യർ, തിലക് വർമ്മ, ശിവം ദുബെ, അക്സർ പട്ടേൽ/വാഷിംഗ്ടൺ സുന്ദർ, ഹർഷിത് റാണ, അർഷ്ദീപ് സിംഗ്, രവി ബിഷ്‌ണോയ്, പ്രസിദ്ധ് കൃഷ്ണ.

Follow Us
ഇന്ത്യന്‍ ടീമില്‍ ഫിറ്റ്‌നസ് പ്രതിസന്ധി; പരിക്കേറ്റ താരങ്ങളുടെ പട്ടിക
പിരീഡ്സ് ആവാൻ ഇങ്ങനെ ചെയ്താൽ മതി
ഉള്ളിയും ഉരുളക്കിഴങ്ങും ഒന്നിച്ച് സൂക്ഷിക്കാറുണ്ടോ? ഈ തെറ്റ് തിരുത്തൂ
100 രൂപയിൽ താഴെ വിലയുള്ള ജിയോ ഡാറ്റ പ്ലാനുകൾ
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്
മലപ്പുറം പാണക്കാട് ഉണ്ടായ മണ്ണിടിച്ചിലിൻ്റെ ഭയാനകമായ ദൃശ്യങ്ങൾ
മാവേലിക്കരയിൽ അച്ചൻകോവിൽ നദി കരകവിഞ്ഞ് ഒഴുകുന്നു
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു