കഫം തുപ്പികളയാതെ വീണ്ടും ഇറക്കാറുണ്ടോ? ഈ ശീലം ഉണ്ടാക്കുന്ന വിപത്തുകൾ അറിയാമോ | Side Effects not spitting phlegm, Stomach infections and Home remedies for cough and cold Malayalam news - Malayalam Tv9

Health Tips: കഫം തുപ്പികളയാതെ വീണ്ടും ഇറക്കാറുണ്ടോ? ഈ ശീലം ഉണ്ടാക്കുന്ന വിപത്തുകൾ അറിയാമോ

Published: 

21 Jun 2026 | 04:20 PM

Side Effects Of Not Spitting Phlegm: കഫം വീണ്ടും ഇറക്കുന്നതിൻ്റെ ദോഷഫലങ്ങളും, അത് ശരീരത്തിൽ എന്തെല്ലാം മാറ്റങ്ങൾ ഉണ്ടാക്കും എന്നതിനെക്കുറിച്ചും അറിഞ്ഞിരിക്കേണ്ടത് വളരെ പ്രധാനമാണ്. നമ്മുടെ ശ്വാസകോശത്തിലും ശ്വാസനാളത്തിലും ഉണ്ടാകുന്ന അണുബാധകൾ, പൊടിപടലങ്ങൾ, ബാക്ടീരിയകൾ, വൈറസുകൾ എന്നിവയെ പുറന്തള്ളാൻ ശരീരം ഉല്പാദിപ്പിക്കുന്ന ഒന്നാണ് കഫം. പലരും വിചാരിക്കുന്നത് കഫം വിഴുങ്ങുമ്പോൾ അത് വീണ്ടും ശ്വാസകോശത്തിലേക്ക് തന്നെ ഈസിയായി പോകുമെന്നാണ്.

1 / 5
ചുമയോ കഫക്കെട്ടോ വരുമ്പോൾ കഫം (Phlegm/Mucus) തുപ്പികളയാൻ മടിച്ച്, കിടക്കയിലോ ഇരിക്കുന്നിടത്തോ അങ്ങനെതന്നെ ഇരിക്കുന്നവരാണ് നമ്മളിൽ പലരും. ചിലർ പൊതുസ്ഥലങ്ങളിൽ വെച്ച് തുപ്പാനുള്ള ബുദ്ധിമുട്ട് വിചാരിച്ച് അത് വീണ്ടും വിഴുങ്ങുന്നത് സാധാരണ ശീലമാണ്. എന്നാൽ, ശരീരം പുറന്തള്ളാൻ ശ്രമിക്കുന്ന ഈ മാലിന്യത്തെ വീണ്ടും ഉള്ളിലേക്ക് തന്നെ വിട്ടാൽ അത് ശരീരത്തെ എങ്ങനെ ബാധിക്കുമെന്ന് എപ്പോഴെങ്കിലും നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? (Image Credit Source: Getty Images)

2 / 5
കഫം വീണ്ടും ഇറക്കുന്നതിൻ്റെ ദോഷഫലങ്ങളും, അത് ശരീരത്തിൽ എന്തെല്ലാം മാറ്റങ്ങൾ ഉണ്ടാക്കും എന്നതിനെക്കുറിച്ചും അറിഞ്ഞിരിക്കേണ്ടത് വളരെ പ്രധാനമാണ്. നമ്മുടെ ശ്വാസകോശത്തിലും ശ്വാസനാളത്തിലും ഉണ്ടാകുന്ന അണുബാധകൾ, പൊടിപടലങ്ങൾ, ബാക്ടീരിയകൾ, വൈറസുകൾ എന്നിവയെ പുറന്തള്ളാൻ ശരീരം ഉല്പാദിപ്പിക്കുന്ന ഒന്നാണ് കഫം. ലളിതമായി പറഞ്ഞാൽ, ശരീരത്തിലെ മോശം കോശങ്ങളും അണുക്കളും അടങ്ങിയ ഒരു മാലിന്യമാണിത്.

3 / 5
പലരും വിചാരിക്കുന്നത് കഫം വിഴുങ്ങുമ്പോൾ അത് വീണ്ടും ശ്വാസകോശത്തിലേക്ക് തന്നെ ഈസിയായി പോകുമെന്നാണ്. എന്നാൽ അത് തെറ്റായ ധാരണയാണ്. നമ്മൾ വിഴുങ്ങുന്ന കഫം നേരെ പോകുന്നത് നമ്മുടെ ദഹനവ്യവസ്ഥയിലേക്കാണ്. നമ്മുടെ വയറ്റിൽ ഭക്ഷണത്തെ ദഹിപ്പിക്കാൻ സഹായിക്കുന്ന ശക്തമായ ഹൈഡ്രോക്ലോറിക് ആസിഡ് ഉണ്ട്. കഫം വിഴുങ്ങുമ്പോൾ അതിലെ ഭൂരിഭാഗം ബാക്ടീരിയകളെയും ഈ ആസിഡ് നശിപ്പിച്ചു കളയുന്നു.

4 / 5
ഇത്തരത്തിൽ കഫം വലിയ തോതിൽ ഉള്ളിലേക്ക് പോകുന്നത് വയറിൻ്റെ സ്വാഭാവിക ദഹനപ്രക്രിയയെ ദോഷകരമായി ബാധിക്കുന്നു. ഇത് ചിലരിൽ വയറ്റിൽ അസ്വസ്ഥത, ഓക്കാനം, ഛർദ്ദിക്കാൻ തോന്നുക, വിശപ്പില്ലായ്മ, ഗ്യാസ് കെട്ടുക തുടങ്ങിയവയ്ക്ക് കാരണമാകും. മുതിർന്നവരെ അപേക്ഷിച്ച് കുട്ടികൾക്കാണ് കഫം തുപ്പികളയാൻ കൂടുതൽ മടിയും അറിയാൻ പാടില്ലാത്തതും. കുട്ടികൾ കഫം വിഴുങ്ങുമ്പോൾ അവരുടെ സെൻസിറ്റീവ് ആയ ദഹനവ്യവസ്ഥയെ അത് ബാധിക്കുന്നു, ഇത് പെട്ടെന്ന് ഛർദ്ദിക്ക് കാരണമാകും.

5 / 5
കഫത്തിന്റെ നിറം മാറ്റം ശരീരത്തിന്റെ അവസ്ഥ വ്യക്തമാക്കുന്നു. വെളുത്തതോ സുതാര്യമോ ആയ കഫം സാധാരണമാണ്. എന്നാൽ കഫത്തിന് മഞ്ഞയോ പച്ചയോ നിറം വരുന്നത് കടുത്ത ബാക്ടീരിയൽ അണുബാധയുടെ ലക്ഷണമാണ്. കഫത്തിൽ രക്തത്തിൻ്റെ അംശം കണ്ടാൽ അത് ഗുരുതരമായേക്കാം. കഫം ഉള്ളിൽ വെച്ചുകൊണ്ടിരിക്കുന്നത് ശ്വാസകോശത്തിലെ അസ്വസ്ഥതയും ചുമയും നീണ്ടുനിൽക്കാൻ കാരണമാകും. അതിനാൽ കൃത്യസമയത്ത് തന്നെ അവയെ പുറത്തേക്ക് കളയാൻ ശ്രമിക്കുക.

Loading...
Unable to load recommendations.
Follow Us
ചപ്പാത്തി വൈകിട്ട് വരെ സോഫ്റ്റായിരിക്കും! ചെയ്യേണ്ടത് അറിയാമോ
ഉറങ്ങുന്നതിന് എത്ര സമയം മുമ്പ് മൊബൈൽ ഫോൺ മാറ്റിവെക്കണം?
ഐസ്ക്രീം പോലെ കഴിക്കാം; ഇതാ ഒരു സിംപിൾ പ്രോട്ടീൻ!
കറിയിൽ എരിവ് കൂടിയോ? ഈ ട്രിക്ക് ചെയ്താൽ മതി!
ഗണേഷ് കുമാറിൻ്റെ മകൻ്റെ വിവാഹത്തിന് പ്രതിപക്ഷ നേതാവെത്തിയപ്പോൾ
ബാഡ്മിൻ്റൺ കളിച്ച് വിശ്രമിക്കുന്നതിനിടെ കുഴഞ്ഞു വീണു മരിച്ചു
8 ലക്ഷം രൂപ കൈക്കൂലി വാങ്ങി ക്യാമറയിൽ കുടുങ്ങി
ഓവർബ്രിഡ്ജിലൂടെ ചാടി ട്രെയിന് മുകളിലൂടെ ഓടി നടന്ന് യുവാവ്