Skin Care Routine: പാർലറിൽ പോകേണ്ട;, കാപ്പിപ്പൊടി തരും ഇൻസ്റ്റൻ്റ് ഗ്ലോ; വെറും 10 മിനിറ്റ് മതി
Coffee Powder Packs: നമ്മുടെ അടുക്കളയിലുള്ള കാപ്പിപ്പൊടി മാത്രം മതി ചർമ്മത്തിന് ഇൻസ്റ്റൻ്റ് തിളക്കവും മൃദുത്വവും നൽകാൻ. വെറും 10 മിനിറ്റ് കൊണ്ട് മുഖത്തെ കരിവാളിപ്പും ക്ഷീണവും മാറ്റി ഇൻസ്റ്റൻ്റ് ഗ്ലോ നൽകുന്ന ഒരു അടിപൊളി ഹോം മെയ്ഡ് ഫേസ് പാക്ക് നമുക്ക് പരീക്ഷിച്ചാലോ. ഉറപ്പായും റിസൾട്ട് ഉണ്ടാവും. കാപ്പിയിലടങ്ങിയിരിക്കുന്ന കഫീൻ മുഖത്തെ രക്തയോട്ടം വർദ്ധിപ്പിക്കുകയും തൽക്ഷണം നല്ല തിളക്കവും ഉന്മേഷവും നൽകുകയും ചെയ്യുന്നു.

ബ്യൂട്ടി പാർലറുകളിൽ പോയി വലിയ തുക കൊടുത്ത് ഫേഷ്യൽ ചെയ്യാൻ ഇനി സമയവും പണവും കളയേണ്ടതില്ല. നമ്മുടെ അടുക്കളയിലുള്ള കാപ്പിപ്പൊടി (Coffee Powder Pack) മാത്രം മതി ചർമ്മത്തിന് ഇൻസ്റ്റൻ്റ് തിളക്കവും മൃദുത്വവും നൽകാൻ. വെറും 10 മിനിറ്റ് കൊണ്ട് മുഖത്തെ കരിവാളിപ്പും ക്ഷീണവും മാറ്റി ഇൻസ്റ്റൻ്റ് ഗ്ലോ നൽകുന്ന ഒരു അടിപൊളി ഹോം മെയ്ഡ് ഫേസ് പാക്ക് നമുക്ക് പരീക്ഷിച്ചാലോ. ഉറപ്പായും റിസൾട്ട് ഉണ്ടാവും. (Image Credit Source: Getty Images)

ആവശ്യമായ സാധനങ്ങൾ: 1 ടേബിൾ സ്പൂൺ ഇൻസ്റ്റൻ്റ് കാപ്പിപ്പൊടിയോ ഫിൽട്ടർ കോഫിയോ ഉപയോഗിക്കാം. 1 ടേബിൾ സ്പൂൺ തേൻ. ഇത് ചർമ്മത്തിന് ഈർപ്പം നൽകാൻ സഹായിക്കും. തൈര് അല്ലെങ്കിൽ പാൽ 1 ടേബിൾ സ്പൂൺ. കരിവാളിപ്പ് മാറാൻ വളരെ നല്ലതാണ്. ഇവയാണ് ഈ പാക്കിന് ആവശ്യമായ ചേരുവകൾ. വീട്ടിൽ ലഭ്യമായ വസ്തുക്കളായതിനാൽ ഈ ഫേസ് പാക്ക് തയ്യാറാക്കാനും ഉപയോഗിക്കാനും വളരെ എളുപ്പമാണ്.

ഒരു ചെറിയ ബൗളിൽ കാപ്പിപ്പൊടി, തേൻ, തൈര് അല്ലെങ്കിൽ പാൽ എന്നിവ എടുത്ത് നന്നായി യോജിപ്പിച്ച് നല്ലൊരു പേസ്റ്റ് രൂപത്തിലാക്കുക. നിങ്ങൾ സ്ഥിരമായി ഉപയോഗിക്കുന്ന ഫേസ് വാഷ് ഉപയോഗിച്ച് മുഖം നന്നായി കഴുകി തുടച്ച ശേഷം ഈ ഫേസ് പാക്ക് മുഖത്തും കഴുത്തിലും ഒരേപോലെ പുരട്ടുക. വിരലുകൾ ഉപയോഗിച്ച് 1-2 മിനിറ്റ് വട്ടത്തിൽ പതുക്കെ സ്ക്രബ് ചെയ്യുന്നത് ചീത്ത കോശങ്ങളെ നീക്കാൻ സഹായിക്കും.

പാക്ക് മുഖത്ത് പുരട്ടി വെറും 10 മിനിറ്റ് ഉണങ്ങാൻ അനുവദിക്കുക. അതിനുശേഷം സാധാരണ വെള്ളത്തിലോ തണുത്ത വെള്ളത്തിലോ മുഖം നന്നായി കഴുകി വൃത്തിയാക്കാം. കാപ്പിയിലടങ്ങിയിരിക്കുന്ന കഫീൻ മുഖത്തെ രക്തയോട്ടം വർദ്ധിപ്പിക്കുകയും തൽക്ഷണം നല്ല തിളക്കവും ഉന്മേഷവും നൽകുകയും ചെയ്യുന്നു. വെയിൽ കൊണ്ട് മുഖത്തുണ്ടാകുന്ന കറുത്ത പാടുകളും കരിവാളിപ്പും മാറ്റാൻ ഇതിലെ ആൻ്റിഓക്‌സിഡൻ്റുംകൾക്ക് കഴിയും.

ഇതൊരു പ്രകൃതിദത്ത സ്ക്രബ് ആയതുകൊണ്ട് മൂക്കിന് ചുറ്റുമുള്ള ബ്ലാക്ക്ഹെഡ്സ്, വൈറ്റ്ഹെഡ്സ് എന്നിവ എളുപ്പത്തിൽ നീക്കം ചെയ്യും. ആഴ്ചയിൽ രണ്ടു തവണ ഈ പാക്ക് ഉപയോഗിക്കുന്നത് മുഖത്തെ ചുളിവുകൾ മാറി ചർമ്മം എപ്പോഴും യുവത്വത്തോടെ നിലനിൽക്കാൻ സഹായിക്കും. ഏതൊരു ഫേസ് പാക്ക് ഉപയോഗിക്കുന്നതിന് മുൻപും ചെറിയൊരു പാച്ച് ടെസ്റ്റ് നടത്തുന്നത് നല്ലതാണ്. ഇതിലൂടെ ചർമ്മത്തിന് അലർജിയില്ലെന്ന് ഉറപ്പാക്കാം.