A Frame Houses : പ്രചാരമേറുന്ന 'എ ഫ്രെയിം' വീടുകള്‍, നോക്കാം സവിശേഷതകളും ചെലവും | Why A Frame Houses Are Trending: Features and Costs Explained Malayalam news - Malayalam Tv9

A Frame Houses : പ്രചാരമേറുന്ന ‘എ ഫ്രെയിം’ വീടുകള്‍, നോക്കാം സവിശേഷതകളും ചെലവും

Edited By: 

Jayadevan AM | Updated On: 05 Jul 2026 | 06:26 PM

A Frame Houses : ഈ അടുത്തകാലത്തായി കേരളത്തില്‍ ഗൃഹനിര്‍മ്മാണ രീതിയില്‍ വലിയ മാറ്റങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. പുതിയ അസംസ്‌കൃത വസ്തുക്കളും നിര്‍മ്മാണ രീതിയും പരീക്ഷിക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചു വരികയാണ്. അത്തരത്തില്‍ ഇപ്പോള്‍ പ്രചാരത്തിലുള്ള നിര്‍മ്മാണ രീതിയാണ് എ ഫ്രെയിം വീടുകള്‍. നിരവധി ഗുണങ്ങള്‍ ഉള്ളതുപോലെ തന്നെ ചില പരിമിതികളും ഇവയ്ക്കുണ്ട്. ഈ നിര്‍മ്മാണ രീതിയെ കുറിച്ച് കൂടുതല്‍ അറിഞ്ഞാലോ...

1 / 5
ഇംഗ്ലീഷ് അക്ഷരമാലയിലെ 'A' യുടെ ആകൃതിയില്‍ നിര്‍മ്മിക്കുന്ന വീടുകളാണ് പൊതുവേ എ ഫ്രെയിം വീടുകള്‍ എന്ന് അറിയപ്പെടുന്നത്. ആ രൂപത്തില്‍ നിന്നു തന്നെയാണ് പേര് ഉണ്ടായത്. മേല്‍ക്കൂരയും ചുവരും ഈ വീടുകള്‍ക്ക് ഒന്നായിരിക്കും, മുകളില്‍ നിന്നും മുതല്‍ താഴെ വരെ നീണ്ടുനില്‍ക്കുന്ന രീതിയില്‍. പരമ്പരാഗതമായ കോണ്‍ക്രീറ്റ് വീടുകളില്‍ നിന്ന് വ്യത്യസ്തമായി ഏറെ പുതുമയുള്ള ലുക്കാണ് ഈ വീടുകള്‍ സമ്മാനിക്കുക. വിദേശരാജ്യങ്ങളില്‍ കാലങ്ങള്‍ക്കു മുമ്പ് തന്നെ ഈ രീതി പ്രചാരത്തില്‍ ഉണ്ട് (Image Credit Source: Getty Images).

2 / 5
കേരളത്തിലെ കാലാവസ്ഥ വെച്ച് നോക്കുമ്പോള്‍  അനുയോജ്യമായ നിര്‍മ്മാണ രീതിയാണ് ഇത്. കാരണം നമുക്ക് വര്‍ഷത്തില്‍  പകുതിയോളം സമയവും മഴ ലഭിക്കുന്നുണ്ട്. ഈ രീതിയാകുമ്പോള്‍ മേല്‍ക്കൂരയില്‍ വെള്ളം കെട്ടിക്കുന്ന സാഹചര്യമുണ്ടാകില്ല.  കൃത്യമായ തെര്‍മല്‍ ഇന്‍സുലേഷന്‍ ക്രമീകരിക്കുകയാണെങ്കില്‍ ചൂടുകാലത്തെയും ഈ നിര്‍മ്മാണ രീതി വഴി പ്രതിരോധിക്കാന്‍ ആകും. മുകള്‍ഭാഗത്ത് ലോഫ്റ്റ് ഏരിയയോടുകൂടിയ ഇത്തരം വീടുകളില്‍  വലിയ ജാലകങ്ങള്‍ ക്രമീകരിക്കാനുമാകും.

3 / 5
കുറഞ്ഞ ചെലവില്‍ അതിവേഗത്തില്‍ നിര്‍മ്മിച്ച് എടുക്കാം എന്നുള്ളതാണ് ഇത്തരം നിര്‍മ്മിതികളുടെ മറ്റൊരു ആകര്‍ഷണം. കോണ്‍ക്രീറ്റ് വീടുകളെ അപേക്ഷിച്ച് ചെലവ് വളരെ കുറച്ച് ഇവ നിര്‍മ്മിച്ച് എടുക്കാം.  സിമന്‍റ്,  മണല്‍, കല്ല് പോലുള്ള നിര്‍മ്മാണ വസ്തുക്കളുടെ ആവശ്യം വരുന്നില്ല. തൊഴിലാളികളുടെ എണ്ണവും  വളരെ കുറച്ചു മതി. പരമാവധി  രണ്ടു മാസത്തിനുള്ളില്‍  നിര്‍മ്മാണം പൂര്‍ത്തീകരിച്ചെടുക്കാനും സാധിക്കും.

4 / 5
കേരളത്തില്‍ ഇപ്പോള്‍ പ്രധാനമായും വിനോദ  സഞ്ചാര കേന്ദ്രങ്ങളിലാണ്  ഇത്തരം എ ഫ്രെയിം വീടുകള്‍ നിര്‍മ്മിക്കപ്പെട്ടിട്ടുള്ളത്. ഭൂ പ്രകൃതി  തടസ്സമാകാതെ തന്നെ  കുറഞ്ഞ വിസ്തൃതിയില്‍ ക്രമീകരിക്കാം എന്നതാണ് ഇതിന് കാരണം. കാണാനുള്ള കൗതുകം ജനിപ്പിക്കും എന്നതിനാല്‍ സഞ്ചാരികളെ ആകര്‍ഷിക്കാനും  ഇതുവഴി കഴിയും.

5 / 5
മാറ്റങ്ങളെ അംഗീകരിക്കാന്‍ കഴിയുന്നവര്‍ക്കാണ് ഈ നിര്‍മ്മാണ രീതിയെ ഉള്‍ക്കൊള്ളാന്‍ കഴിക്കുകയുള്ളൂ. സാധാരണ വീടുകളെ അപേക്ഷിച്ച് ചെറിയ ചെറിയ പരിമിതികള്‍ നമ്മള്‍ സഹിക്കേണ്ടതായി വരും. ചെരിഞ്ഞു നില്‍ക്കുന്ന ഭിത്തി തന്നെയാണ് ഇതിന് കാരണം. വിശാലമായ സൗകര്യങ്ങള്‍ അകത്തളങ്ങളില്‍ വേണമെന്ന് ആഗ്രഹിക്കുന്നവര്‍ ഈ രീതി തിരഞ്ഞെടുക്കാതിരിക്കുന്നതാണ് നല്ലത്.  ചെറിയ സ്ഥലത്ത് കുറഞ്ഞ ചെലവില്‍ വീടുകള്‍ ഒരുക്കണമെന്നുള്ളവര്‍ക്ക് ഈ രീതി പരീക്ഷിക്കാം. അല്ലെങ്കില്‍ ഔട്ട് ഹൗസുകള്‍ ആയോ, വീടിനോട് ചേര്‍ന്നുള്ള ഓഫീസ് ആയോ ഒക്കെ ഇവയെ നിര്‍മ്മിച്ചെടുക്കാം.

Loading...
Unable to load recommendations.
Follow Us
എത്ര കഴിച്ചിട്ടും വണ്ണം വെക്കുന്നില്ലേ? കാരണമറിയാം
അനിഴം നാളിൽ ഈ പൂക്കളില്ലെങ്കിൽ പൂക്കളം അപൂർണം
തമിഴ്‌നാട്ടിലെ എല്ലാ എം.എൽ.എമാർക്കും ഇനിമുതൽ സർക്കാർ വക കാറും അലവൻസും
തേങ്ങത്തൊണ്ട് ഇനി കളയേണ്ട; ഗാർഡൻ അടിപൊളിയാക്കാം
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി
Viral Video: 2026-ലെ ഭാഗ്യവാൻ ? വീഡിയോ കാണാം
ഫ്ലൈറ്റിലെ പോലെ യാത്ര, KSRTC ആലപ്പുഴ-ബംഗളൂരു പ്രീമിയം സർവീസ് ആരംഭിച്ചു
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്