ഹാര്‍ദ്ദിക് പാണ്ഡ്യയെ ഒഴിവാക്കാന്‍ മുംബൈ ഇന്ത്യന്‍സ്; ലക്ഷ്യം റോയല്‍സ് ഓപ്പണര്‍ | Will Mumbai Indians trade Hardik Pandya for Yashasvi Jaiswal? Malayalam news - Malayalam Tv9

Hardik Pandya: ഹാര്‍ദ്ദിക് പാണ്ഡ്യയെ ഒഴിവാക്കാന്‍ മുംബൈ ഇന്ത്യന്‍സ്; ലക്ഷ്യം റോയല്‍സ് ഓപ്പണര്‍

Published: 

21 Jun 2026 | 09:57 PM

Hardik Pandya Trade Deal: ഹാര്‍ദ്ദിക് പാണ്ഡ്യയുമായി വേര്‍പിരിയാന്‍ മുംബൈ ഇന്ത്യന്‍സ് ഒരുങ്ങുന്നുവെന്ന് റെവ്‌സ്‌പോര്‍ട്‌സ് റിപ്പോര്‍ട്ട് ചെയ്തു. ട്രേഡ് ഡീലില്‍ രാജസ്ഥാന്‍ റോയല്‍സ് ഓപ്പണര്‍ യശ്വസി ജയ്‌സ്വാളിനെ ടീമിലെത്തിക്കാനാണ് മുംബൈയുടെ നീക്കമെന്നാണ് റിപ്പോര്‍ട്ട്. ഈ ഐപിഎല്‍ സീസണില്‍ ഹാര്‍ദ്ദിക് നയിച്ച മുംബൈയുടെ പ്രകടനം നിരാശജനകമായിരുന്നു.

1 / 5
ഹാര്‍ദ്ദിക് പാണ്ഡ്യയുമായി വേര്‍പിരിയാന്‍ മുംബൈ ഇന്ത്യന്‍സ് ഒരുങ്ങുന്നുവെന്ന് റെവ്‌സ്‌പോര്‍ട്‌സ് റിപ്പോര്‍ട്ട് ചെയ്തു. ട്രേഡ് ഡീലില്‍ രാജസ്ഥാന്‍ റോയല്‍സ് ഓപ്പണര്‍ യശ്വസി ജയ്‌സ്വാളിനെ ടീമിലെത്തിക്കാനാണ് മുംബൈയുടെ നീക്കമെന്നാണ് റിപ്പോര്‍ട്ട്. ഈ ഐപിഎല്‍ സീസണില്‍ ഹാര്‍ദ്ദിക് നയിച്ച മുംബൈയുടെ പ്രകടനം നിരാശജനകമായിരുന്നു. ഒമ്പതാമതാണ് ഫിനിഷ് ചെയ്തത് (Image Credit Source: PTI).

2 / 5
ക്യാപ്റ്റനെന്ന നിലയിലും, ഓള്‍റൗണ്ടറെന്ന നിലയിലും ഹാര്‍ദ്ദിക്കിന്റെ പ്രകടനം മോശമായിരുന്നു. ഫ്രാഞ്ചൈസിയിൽ അദ്ദേഹത്തിന്റെ ഭാവിയെക്കുറിച്ച് വലിയ രീതിയിലുള്ള ചർച്ചകൾ നടന്നു. അടുത്ത ആഴ്ച മുംബൈ ഇന്ത്യൻസ് ടീം മാനേജ്‌മെന്റ് നിർണായകമായ ഒരു അവലോകന യോഗം ചേരുന്നുണ്ട്. അതിൽ നിരവധി സീനിയർ താരങ്ങളുടെയും കോച്ചുമാരുടെയും ഭാവി തീരുമാനിക്കുമെന്നാണ് റിപ്പോര്‍ട്ട്.

3 / 5
ഹാർദിക്കുമായി അടുത്ത വൃത്തങ്ങൾ ഇതിനകം തന്നെ രാജസ്ഥാൻ റോയൽസുമായി വിപുലമായ ചർച്ചകൾ ആരംഭിച്ചതായാണ് സൂചന. രോഹിത് ശർമ്മയ്ക്ക് പകരക്കാരനായി ദീർഘകാലത്തേക്ക് പരിഗണിക്കാൻ പറ്റിയ മികച്ച ഓപ്ഷനായാണ് മുംബൈ ഇന്ത്യൻസ് ജയ്‌സ്വാളിനെ കാണുന്നത്. ജയ്‌സ്വാള്‍ ടീമിലെത്തിയാല്‍ ഗുണകരമാകുമെന്ന കണക്കുക്കൂട്ടലിലാണ് മുംബൈ. സൂര്യകുമാർ യാദവിനെയും ടീമിൽ നിന്ന് റിലീസ് ചെയ്യാൻ ആലോചിക്കുന്നതായാണ് റിപ്പോര്‍ട്ട്.

4 / 5
പുതിയ നായകനെ നിയമിക്കാനാണ് മുംബൈ ഇന്ത്യൻസ് ലക്ഷ്യമിടുന്നത്. തിലക് വർമ്മയാണ് പരിഗണനയില്‍. അടുത്തിടെ തിലകിനെ ഇന്ത്യൻ ട്വന്റി-20 ടീമിന്റെ വൈസ് ക്യാപ്റ്റനായി നിയമിച്ചിരുന്നു. അതേസമയം, പരിക്ക് മൂലം ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലും ഹാര്‍ദ്ദിക്കിനെ ഉള്‍പ്പെടുത്തിയില്ല.

5 / 5
ഐപിഎല്ലിനിടെയാണ് താരത്തിന് പരിക്കേറ്റത്. ഫിറ്റ്നസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് വാങ്ങാനായാണ് പാണ്ഡ്യ ബെംഗളൂരുവിലെ ബിസിസിഐയുടെ സെന്റർ ഓഫ് എക്സലൻസിൽ എത്തിയിരുന്നു. ഫിറ്റ്നസ് പരിശോധനയ്ക്കിടെ 10 ഓവർ കോട്ടയും പൂർണ്ണമായി പന്തെറിഞ്ഞതാണ് പുതിയ പരിക്കിന് കാരണമായതെന്നാണ് സൂചന. ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിന് വേണ്ടിയുള്ള നിരവധി മത്സരങ്ങൾ പാണ്ഡ്യയ്ക്ക് നഷ്ടമായിരുന്നു.

Follow Us
Related Photo Gallery
വൈഫൈ വെക്കാനും വാസ്തു നോക്കണം; നെറ്റ് വരെ അടിച്ചുപോകും
ബദാം അധികമായി കഴിച്ചാൽ എന്ത് സംഭവിക്കും?
കിച്ചന്‍ സിങ്ക് എങ്ങനെ എളുപ്പത്തില്‍ വൃത്തിയാക്കാം?
PCOD ഉള്ളവർ പതിവായി ഗ്രാമ്പൂ വെള്ളം കുടിക്കുന്നതിന്റെ ഗുണങ്ങൾ
Viral Video: ആരും പ്രതീക്ഷിച്ചില്ല ആ 'ഗോൾ'
സൗജന്യ യാത്ര സ്ത്രീകൾക്ക്, ബസ് പണിമുടക്കിയപ്പോൾ തള്ളാൻ വന്നത് പുരുഷന്മാർ!
വയനാട്ടിലെ തെയിലത്തോട്ടത്തിൽ നിന്നും പിടികൂടി മലമ്പാമ്പ്
വയനാട്ടിൽ പിടികൂടിയ രാജവെമ്പാല