മുടിയുടെ സകല പ്രശ്നങ്ങളും തീർക്കാൻ തേങ്ങാപ്പാൽ; വീട്ടിൽ പരീക്ഷിക്കാവുന്ന വഴികൾ | You Want Thick And Strong Hair, Try These Easy Home Made Hacks Using Coconut Milk Malayalam news - Malayalam Tv9

Hair Growth Tips: മുടിയുടെ സകല പ്രശ്നങ്ങളും തീർക്കാൻ തേങ്ങാപ്പാൽ; വീട്ടിൽ പരീക്ഷിക്കാവുന്ന വഴികൾ

Published: 

29 Jun 2026 | 05:26 PM

Thick And Strong Hair Growth Tips: നമ്മുടെ കൊച്ചടുക്കളിയിൽ കാണുന്ന പല വസ്തുക്കളും ചർമ്മത്തിനും മുടിക്കും ചില ചെറിയ രോ​ഗങ്ങൾക്കും ഉള്ള പരിഹാരമാണ്. മിക്കവർക്കും ഇതെല്ലാം അറിയാമെങ്കിലും ആരും ഇവ ഉപയോ​ഗിക്കാൻ തയ്യാറാകുന്നില്ല എന്നതാണ് സത്യം. അത്തരത്തിലൊരു വസ്തുവാണ് തേങ്ങാപ്പാൽ. മലയാളികളുടെ തീൻമേശയിൽ തേങ്ങയരക്കാത്ത ഒരു കറിപോലും ഉണ്ടാവാറില്ല. അതിനാൽ തേങ്ങയും എപ്പോഴും അടുക്കളയിൽ കിട്ടുന്ന ഒരു വസ്തുവാണ്.

1 / 5
മുടികൊഴിച്ചിൽ, അകാലനര, വരണ്ട മുടി, താരൻ എന്നിവ ഇന്ന് പ്രായം പോലും നോക്കാതെ കുട്ടികളെയും മുതിർന്നവരെയും അലട്ടുന്ന പ്രശ്നങ്ങളാണ്. ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി പലരും വിപണിയിൽ കിട്ടുന്ന വിലകൂടിയ കെമിക്കൽ ഉൽപ്പന്നങ്ങൾ വാങ്ങി ഉപയോ​ഗിക്കാറുണ്ട്. ഇവയെല്ലാം താൽക്കാലിക പരിഹാരമാണെങ്കിലും പിന്നീട് മുടിയുടെ ആരോ​ഗ്യത്തെ കാര്യമായി ബാധിക്കുകയും ചെയ്യും. മലയാളികളെ സംബന്ധിച്ച് ഇത്തരം വസ്തുക്കളുടെ ആവശ്യം ഇല്ലാതെ തന്നെ മുടിയുടെ സകല പ്രശ്നങ്ങളും പരിഹരിക്കാനാകും. (Image Credit Source: Getty Images)

2 / 5
നമ്മുടെ കൊച്ചടുക്കളിയിൽ കാണുന്ന പല വസ്തുക്കളും ചർമ്മത്തിനും മുടിക്കും ചില ചെറിയ രോ​ഗങ്ങൾക്കും ഉള്ള പരിഹാരമാണ്. മിക്കവർക്കും ഇതെല്ലാം അറിയാമെങ്കിലും ആരും ഇവ ഉപയോ​ഗിക്കാൻ തയ്യാറാകുന്നില്ല എന്നതാണ് സത്യം. അത്തരത്തിലൊരു വസ്തുവാണ് തേങ്ങാപ്പാൽ. മലയാളികളുടെ തീൻമേശയിൽ തേങ്ങയരക്കാത്ത ഒരു കറിപോലും ഉണ്ടാവാറില്ല. അതിനാൽ തേങ്ങയും എപ്പോഴും അടുക്കളയിൽ കിട്ടുന്ന ഒരു വസ്തുവാണ്. തേങ്ങാപ്പാൽ ഉപയോ​ഗിച്ച് മുടിയുടെ വളർച്ച എങ്ങനെ കൂട്ടാമെന്ന് നോക്കാം.

3 / 5
മുടിക്ക് ആവശ്യമായ പ്രകൃതിദത്ത പ്രോട്ടീനുകൾ, അവശ്യ ഫാറ്റി ആസിഡുകൾ, വിറ്റാമിൻ സി, ഇ, ബി എന്നിവയാൽ സമ്പന്നമാണ് തേങ്ങാപ്പാൽ. ഇത് മുടിയുടെ വേരുകളെ ശക്തമാക്കുകയും തലയോട്ടിക്ക് ആവശ്യമായ ഈർപ്പം നൽകുകയും ചെയ്യുന്നു. നല്ല കട്ടിയുള്ള ഒന്നാം തേങ്ങാപ്പാൽ എടുത്ത് തലയോട്ടിയിലും മുടിയുടെ അഗ്രം വരെയും നന്നായി തേച്ചുപിടിപ്പിക്കുക. 5 മിനിറ്റ് മൃദുവായി മസാജ് ചെയ്ത ശേഷം ഒരു കോട്ടൺ തുണി ചെറിയ ചൂടുവെള്ളത്തിൽ മുക്കി തലയിൽ കെട്ടിവെക്കാം. 20 മിനിറ്റിനു ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയാം. ഇത് മുടിയുടെ വേരുകളെ ബലമുള്ളതാക്കാൻ സഹായിക്കും.

4 / 5
നാല് ടേബിൾ സ്പൂൺ തേങ്ങാപ്പാലിലേക്ക് ഒരു ടേബിൾ സ്പൂൺ നല്ല തേൻ ചേർത്ത് നന്നായി യോജിപ്പിക്കുക. ഈ മിശ്രിതം മുടിയിൽ പുരട്ടി 30 മിനിറ്റ് വെക്കുക. തേൻ ഒരു പ്രകൃതിദത്ത മോയിസ്ച്ചറൈസർ ആണ് ആയതിനാൽ വരണ്ട മുടിയെ മിനുസമുള്ളതും തിളക്കമുള്ളതുമാക്കാൻ ഇത് സഹായിക്കും. അതുപോലെ ഒരു കപ്പ് തേങ്ങാപ്പാലിലേക്ക് പകുതി നാരങ്ങയുടെ നീര് ചേർത്ത് നന്നായി യോജിപ്പിക്കുക. ഇത് 4-5 മണിക്കൂർ ഫ്രിഡ്ജിൽ വച്ച് കട്ടിയുള്ള ഒരു ക്രീമാക്കിയെടുക്കുക. ഈ ക്രീം തലയോട്ടിയിൽ പുരട്ടി 45 മിനിറ്റിന് ശേഷം കഴുകിക്കളയാം. നാരങ്ങയിലെ വിറ്റാമിൻ സി താരൻ ഇല്ലാതാക്കുമ്പോൾ തേങ്ങാപ്പാൽ തലയോട്ടി വരണ്ടുപോകാതെ സംരക്ഷിക്കുന്നു.

5 / 5
പാക്കറ്റിൽ ലഭിക്കുന്ന തേങ്ങാപ്പാലിനേക്കാൾ വീട്ടിൽ തന്നെ ചിരകി പിഴിഞ്ഞെടുക്കുന്ന ഫ്രഷ് തേങ്ങാപ്പാലാണ് മുടിയുടെ ആരോഗ്യത്തിന് ഏറ്റവും നല്ലതെന്ന കാര്യം ശ്രദ്ധിക്കണം. അമിതമായി ചൂടുവെള്ളം ഉപയോഗിക്കരുത്. മാസ്ക് കഴുകിക്കളയാൻ സാധാരണ വെള്ളമോ നേരിയ ചെറുചൂടുവെള്ളമോ മാത്രം ഉപയോഗിക്കുക. കടുത്ത ചൂടുവെള്ളം മുടിയുടെ സ്വാഭാവിക എണ്ണമയം നഷ്ടപ്പെടുത്തും.

Follow Us
പാമ്പുകളെ ആകർഷിക്കുന്ന ചെടികൾ, എത്രയും വേ​ഗം ഒഴിവാക്കൂ
മഴക്കാലത്തെ തുമ്മൽ കുറയ്ക്കാനൊരു വഴി
പ്രിയദര്‍ശിനിയില്‍ കക്കാടംപൊയില്‍ പോകാം; കോഴിക്കോട് നിന്നുള്ള ബസ് സമയം
ഭാഗ്യസംഖ്യ എങ്ങനെ കണ്ടെത്തും? അതിലുണ്ട് നിങ്ങളുടെ വിധി
കീർത്തി സുരേഷും ഭർത്താവ് ആൻ്റണിയും തിരുപ്പതി ദർശനം നടത്തുന്നു
നായ കുറുകെ ചാടി, നിയന്ത്രണം വിട്ട ഓട്ടോ കാറിൽ ഇടിച്ച് അപകടം
കാളപ്പുറത്തെത്തി പ്രതിഷേധിക്കുന്ന കർഷകൻ, വ്യത്യസ്തം
ശക്തമായ തിര, 33 വയസ്സുകാരൻ മുങ്ങി, ദൃശ്യങ്ങൾ