AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Mukesh Choudhary: അമ്മയുടെ ചിതയെരിഞ്ഞ് തീരും മുമ്പ് മുകേഷ് കളിക്കാനിറങ്ങി; ആദരവ് അര്‍പ്പിച്ച് സഹതാരങ്ങള്‍

Mukesh Choudhary's mother passes away: ചൊവ്വാഴ്ചയാണ് മുകേഷ് ചൗധരിയുടെ അമ്മ പ്രേം ദേവി മരിച്ചത്. അമ്മയുടെ വിയോഗത്തെ തുടര്‍ന്ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരശേഷം മുകേഷ് രാജസ്ഥാനിലെ ഭില്‍വാരയിലേക്ക് പുറപ്പെട്ടിരുന്നു. അന്ത്യകര്‍മ്മങ്ങള്‍ ചെയ്ത ശേഷം മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തിന്റെ തലേന്ന്‌ സിഎസ്‌കെ ക്യാമ്പിലെത്തി.

Mukesh Choudhary: അമ്മയുടെ ചിതയെരിഞ്ഞ് തീരും മുമ്പ് മുകേഷ് കളിക്കാനിറങ്ങി; ആദരവ് അര്‍പ്പിച്ച് സഹതാരങ്ങള്‍
ഡി കോക്കിന്റെ വിക്കറ്റ് സ്വന്തമാക്കിയ മുകേഷിനെ പ്രശംസിക്കുന്ന സഹതാരങ്ങള്‍ Image Credit source: PTI
Jayadevan AM
Jayadevan AM | Updated On: 24 Apr 2026 | 01:23 PM

മുംബൈ 24-04-2026: ഹൃദയം നുറുങ്ങുന്ന വേദനയിലും ചെന്നൈ സൂപ്പര്‍ കിങ്‌സിനു വേണ്ടി കളിക്കാന്‍ ഇറങ്ങി പേസര്‍ മുകേഷ് ചൗധരി. ചൊവ്വാഴ്ചയാണ് മുകേഷിന്റെ അമ്മ പ്രേം ദേവി മരിച്ചത്. അമ്മയുടെ വിയോഗത്തെ തുടര്‍ന്ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരശേഷം മുകേഷ് രാജസ്ഥാനിലെ ഭില്‍വാരയിലേക്ക് പുറപ്പെട്ടിരുന്നു. അന്ത്യകര്‍മ്മങ്ങള്‍ ചെയ്ത ശേഷം മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തിന്റെ തലേന്നാണ് സിഎസ്‌കെ ക്യാമ്പിലെത്തിയത്. മുകേഷിന്റെ അമ്മയോടുള്ള ആദരസൂചകമായി സി‌എസ്‌കെ ടീം കറുത്ത ആംബാൻഡ് ധരിച്ചിരുന്നു. മുകേഷിന്റെ അമ്മയുടെ വിയോഗത്തില്‍ സിഎസ്‌കെ നേരത്തെ അനുശോചിച്ചിരുന്നു. മുകേഷ് ചൗധരിയുടെ അമ്മയുടെ വിയോഗത്തിൽ സിഎസ്‌കെ കുടുംബം ദുഃഖിക്കുന്നുവെന്ന് ഫ്രാഞ്ചെസി പ്രസ്താവനയിലൂടെ വ്യക്തമാക്കിയിരുന്നു.

വെല്ലുവിളി നിറഞ്ഞ ഈ സമയത്ത് തങ്ങള്‍ മുകേഷിനും കുടുംബത്തിനുമൊപ്പം നിലകൊള്ളുന്നു. തങ്ങളുടെ ചിന്തകളിലും പ്രാര്‍ത്ഥനകളിലും മുകേഷും കുടുംബവുമാണെന്നും സിഎസ്‌കെ വ്യക്തമാക്കിയിരുന്നു. മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തിലുടനീളം കറുത്ത ആംബാന്‍ഡ് ധരിച്ചാണ് സിഎസ്‌കെ താരങ്ങള്‍ കളിച്ചത്.

വേദനയ്ക്കിടയിലും മികച്ച പ്രകടനം

മികച്ച പ്രകടനമാണ് മുകേഷ് പുറത്തെടുത്തത്. നാലോവര്‍ എറിഞ്ഞ താരം ഒരു വിക്കറ്റെടുത്തു. മുംബൈയുടെ ഓപ്പണര്‍ ക്വിന്റോണ്‍ ഡി കോക്കിനെ ക്ലീന്‍ ബൗള്‍ഡ് ചെയ്യുകയായിരുന്നു. 10 പന്തില്‍ ഏഴു റണ്‍സെടുക്കാനെ ഡി കോക്കിന് സാധിച്ചുള്ളൂ. നാലോവറും എറിഞ്ഞ മുകേഷ് 31 റണ്‍സ് മാത്രമാണ് വിട്ടുകൊടുത്തത്.

Also Read: Sanju Samson: തകര്‍പ്പന്‍ സെഞ്ചുറി; ഓറഞ്ച് ക്യാപിനുള്ള പോരാട്ടത്തില്‍ മൂന്നാമത്; ഒപ്പം കിടിലന്‍ റെക്കോഡും തൂക്കി സഞ്ജു

വിജയം മുകേഷിന് സമര്‍പ്പിച്ചു

മുംബൈ ഇന്ത്യന്‍സിനെതിരെ ചെന്നൈ നേടിയ വിജയം മുകേഷ് ചൗധരിക്കാണ് ടീം ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്‌വാദ് സമര്‍പ്പിച്ചത്. അദ്ദേഹം ബുദ്ധിമുട്ടേറിയ സമയത്തിലൂടെയാണ് കടന്നുപോകുന്നതെന്നും റുതുരാജ് പറഞ്ഞു. ഈ വിജയം തീർച്ചയായും അദ്ദേഹത്തിന് സമർപ്പിക്കുന്നു.

ദുഃഖകരമായ സാഹചര്യത്തിലും മികച്ച പ്രകടനം നടത്തിയ മുകേഷിനെ അഭിനന്ദിക്കുന്നു. ഇതിനായി മാനസികമായി വളരെയധികം പരിശ്രമം ആവശ്യമാണ്. അദ്ദേഹം ടീമിന് വേണ്ടിയാണ് തിരിച്ചെത്തിയതെന്നും റുതുരാജ് കൂട്ടിച്ചേര്‍ത്തു. തങ്ങള്‍ക്ക് അദ്ദേഹത്തെ ആവശ്യമാണെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നുവെന്നും ചെന്നൈ ക്യാപ്റ്റന്‍ മത്സരശേഷം വ്യക്തമാക്കി.

സിഎസ്‌കെയുടെ പോസ്റ്റ്‌

ചെന്നൈയ്ക്ക് തകര്‍പ്പന്‍ ജയം

103 റണ്‍സിനാണ് ചെന്നൈ മുംബൈയെ തോല്‍പിച്ചത്. ആദ്യം ബാറ്റു ചെയ്ത ചെന്നൈ 20 ഓവറില്‍ ആറു വിക്കറ്റിന് 207 റണ്‍സെടുത്തു. മുംബൈ 19 ഓവറില്‍ 104 റണ്‍സിന് ഓള്‍ ഔട്ടായി. പുറത്താകാതെ 54 പന്തില്‍ 101 റണ്‍സ് നേടിയ ചെന്നൈയുടെ ഓപ്പണറും വിക്കറ്റ് കീപ്പറുമായ സഞ്ജു സാംസണ്‍ ആണ് മാന്‍ ഓഫ് ദ മാച്ച്. ചെന്നൈ നിരയില്‍ 25 റണ്‍സ് കടന്ന ഏക ബാറ്ററും സഞ്ജുവായിരുന്നു. മുംബൈയ്ക്ക് വേണ്ടി അല്ലാ ഗസന്‍ഫറും, അശ്വനി കുമാറും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

ചെന്നൈ നിരയില്‍ ഒരു ബാറ്റര്‍ക്ക് പോലും പോരാടാനായില്ല. 29 പന്തില്‍ 37 റണ്‍സെടുത്ത തിലക് വര്‍മയാണ് ടോപ് സ്‌കോറര്‍. സൂര്യകുമാര്‍ യാദവ് 30 പന്തില്‍ 36 റണ്‍സെടുത്തു. മറ്റ് ബാറ്റര്‍മാരെല്ലാം ഒറ്റയക്കത്തിന് പുറത്തായി. ഇമ്പാക്ട് പ്ലയറായെത്തി നാലു വിക്കറ്റ് പിഴുത അക്കീല്‍ ഹുസൈന്‍ ചെന്നൈയ്ക്കായി ബൗളിങില്‍ തിളങ്ങി. ഒരു മെയ്ഡന്‍ സഹിതമായിരുന്നു അക്കീലിന്റെ പ്രകടനം.

Follow Us