Laxman Sivaramakrishnan : നിറത്തിൻ്റെ പേരിൽ വിവേചനം; ബിസിസിഐ കമൻ്ററി പാനലിൽ നിന്നും രാജിവെച്ച് ലക്ഷ്മൺ ശിവരാമകൃഷ്ണൻ

Laxman Sivaramakrishnan BCCI Issue : എക്സിലൂടെ ലക്ഷ്ണൺ ശിവരാമകൃഷ്ണൻ തൻ്റെ റിട്ടയർമെൻ്റ് അറിയിക്കുകയായിരുന്നു. താൻ കമൻ്ററി പാനൽ വിട്ടത് ബിസിസിഐയിലെ വർണവിവേചനത്തെ തുടർന്നാണെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വ്യക്തമാക്കി. കമൻ്ററി പാനൽ വിടാനുള്ള ലക്ഷ്ണൺ ശിവരാമകൃഷ്ണൻ്റെ തീരുമാനം ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾക്കിടയിൽ വലിയ ഞെട്ടല്ലാണ് സൃഷ്ടിച്ചത്.

Laxman Sivaramakrishnan : നിറത്തിൻ്റെ പേരിൽ വിവേചനം; ബിസിസിഐ കമൻ്ററി പാനലിൽ നിന്നും രാജിവെച്ച് ലക്ഷ്മൺ ശിവരാമകൃഷ്ണൻ

Laxman Sivaramakrishnan

Published: 

20 Mar 2026 | 11:09 PM

ബിസിസിഐയിൽ വർണവിവേചനം, കമൻ്ററി പാനലിൽ നിന്നും രാജിവെച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ലക്ഷ്മൺ ശിവരാമകൃഷ്ണൻ. എക്സിലൂടെയാണ് ലക്ഷ്മൺ ശിവരാമകൃഷ്ണൻ ബിസിസിഐയുടെ കമൻ്ററി പാനലിൽ നിന്നും രാജിവെക്കുന്നതായി അറിയിച്ചത്. ബിസിസിഐയിലെ വർണവിവേചനത്തെ തുടർന്നാണ് താൻ രാജിവെച്ചതെന്നും മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം അറിയിച്ചു. തൻ്റെ നിറം കറുപ്പായതിൻ്റെ പേരിൽ അവസരങ്ങൾ ലഭിക്കുന്നത് കുറഞ്ഞെന്നും ഇത് തുടർന്ന് കമൻ്ററി പാനലിൽ നിന്നും രാജിവെക്കാൻ തീരുമാനിക്കുകയായിരുന്നു ശിവരാമകൃഷ്ണൻ വ്യക്തമാക്കി. ശിവരാമകൃഷ്ണൻ്റെ രാജി തീരുമാനം ആരാധകർക്കിടയിലും മറ്റ് താരങ്ങൾക്കിടയിലും വലിയ ഞെട്ടലാണ് സൃഷ്ടിച്ചിരിക്കുന്നത്.

“ഞാൻ ബിസിസിഐയുടെ കമൻ്ററിയിൽ നിന്നും വിരമിക്കുന്നു” എന്ന് കുറിച്ച ഒരു പോസ്റ്റ് മാത്രമായിരുന്നു ശിവരാമകൃഷ്ണൻ എക്സിൽ ആദ്യം പങ്കുവെച്ചത്. ശേഷം ആരാധകരുടെ ചോദ്യത്തിന് പിന്നാലെയാണ് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം താൻ രാജിവെക്കാനുള്ള തീരുമാനം വ്യക്തമാക്കിയത്. കഴിഞ്ഞ 23 വർഷമായിട്ട് ടോസിനോ മറ്റ് പ്രസെൻ്റേഷനുകൾക്കോ തന്നെ തിരഞ്ഞെടുക്കാറില്ല. രവി ശാസ്ത്രി ഇന്ത്യൻ ടീമിൻ്റെ പരിശീലകനായപ്പോൾ പോലും പുതുമുഖങ്ങൾക്കായിരുന്നു ടോസിനും മറ്റ് അവതരണങ്ങൾക്കും കൂടുതൽ അവസരം ലഭിച്ചിരുന്നത്.

ALSO READ : Yuzvendra Chahal: ‘ആരോഗ്യം ശ്രദ്ധിക്കാന്‍ തീരുമാനിച്ചു; വെള്ളമടി നിര്‍ത്തിയിട്ട് ആറു മാസമായി’

80കളിൽ ഇന്ത്യൻ ടീമിൽ ലെഗ് സ്പിന്നറായി കളിച്ചിട്ടുള്ള താരമാണ് തമിഴ്നാട് സ്വദേശിയായ ലക്ഷ്മൺ ശിവരാമകൃഷ്ണൻ. ഇന്ത്യക്കായി ഒമ്പത് ടെസ്റ്റും 16 ഏകദിന മത്സരങ്ങളും ശിവരാമകൃഷ്ണൻ കളിച്ചിട്ടുണ്ട്. 2000ത്തോടെയാണ് ശിവരാമകൃഷ്ണൻ കമൻ്ററിയിലേക്കെത്തുന്നത്. ഐസിസി ക്രിക്കറ്റ് കമറ്റിയിൽ താരങ്ങളുടെ പ്രതിനിധിയായി ശിവരാമകൃഷ്ണൻ പ്രവർത്തിച്ചിട്ടുണ്ട്.

Follow Us
ഇഞ്ചി ഫ്രിഡ്ജിലാണോ സൂക്ഷിക്കുന്നത്? ഇതറിഞ്ഞോളൂ
വീട്ടിൽ കൂൺ കൃഷി എങ്ങനെ ചെയ്യാം?
വനിതാ ടി20 ലോകകപ്പില്‍ ഉറ്റുനോക്കേണ്ട 7 ഇന്ത്യന്‍ താരങ്ങള്‍
പ്രമേഹം പമ്പ കടക്കാന്‍ ഈ പഴമൊന്ന് മതി; വേഗം കഴിച്ചോളൂ
പന്തളത്ത് മനപൂർവ്വം ബസിലിടിച്ച് അപകടമുണ്ടാക്കാൻ ശ്രമം
കൂറ്റൻ രാജവെമ്പാലയെ പിടികൂടുന്നത് കണ്ടോ
മദപ്പാട് കാലത്ത് ആനക്ക് ഭക്ഷണം കൊടുക്കുന്ന വിധം
Viral Video: ആനക്കെന്ത് മതിൽ ഒറ്റ ചവിട്ട്