ചെറുക്കൻ കലിപ്പ് തല്ലി തീർത്തിട്ടുണ്ട്! സിക്സിന്റെ പൂരം, 11 ബോളിൽ 50, റെക്കോഡിട്ട് ​വൈഭവ്

Vaibhav Suryavanshi scores a record 50 runs in 11 balls: ഇന്ത്യ എ- ശ്രീലങ്ക എ ത്രിരാഷ്ട്ര പരമ്പര ഫൈനലിൽ ഇന്ത്യൻ താരം ​വൈഭവ് സൂര്യവംശി വെറും 11 പന്തിൽ ഹാഫ് സെഞ്ച്വറി നേടി പുതിയ റെക്കോഡ് സൃഷ്ടിച്ചു. ഫൈനലിൽ ഇന്ത്യ എയ്‌ക്കുവേണ്ടി ഇന്നിംഗ്‌സ് ഓപ്പൺ ചെയ്ത സൂര്യവംശി ലിസ്റ്റ് എ ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ ഹാഫ് സ്വെഞ്ച്വറിയാണ് ​വൈഭവ് തന്റെ പേരിൽ കുറിച്ചത്.

ചെറുക്കൻ കലിപ്പ് തല്ലി തീർത്തിട്ടുണ്ട്! സിക്സിന്റെ പൂരം, 11 ബോളിൽ 50, റെക്കോഡിട്ട് ​വൈഭവ്

Vaibhav Scores A Record 50

Published: 

21 Jun 2026 | 12:33 PM

ദാംബുള്ള (ശ്രീലങ്ക): ഇന്ത്യ എ- ശ്രീലങ്ക എ ത്രിരാഷ്ട്ര പരമ്പര ഫൈനലിൽ ഇന്ത്യൻ താരം ​വൈഭവ് സൂര്യവംശിയുടെ വെടിക്കെട്ട് ബാറ്റിങ്. ഓപ്പണറായി ഇറങ്ങി സിക്സുകൾ തുടരെ പറത്തിയ ​വൈഭവ് വെറും 11 പന്തിൽ ഹാഫ് സെഞ്ച്വറി നേടി പുതിയ റെക്കോഡ് സൃഷ്ടിച്ചു. ഫൈനലിൽ ഇന്ത്യ എയ്‌ക്കുവേണ്ടി ഇന്നിംഗ്‌സ് ഓപ്പൺ ചെയ്ത സൂര്യവംശി ലിസ്റ്റ് എ ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ ഹാഫ് സ്വെഞ്ച്വറി തന്റെ പേരിൽ കുറിച്ചുകൊണ്ട് തകർപ്പൻ തുടക്കമാണ് ഇന്ത്യക്ക് നൽകിയത്. ആകെ 29 പന്തുകൾ നേരിട്ട ​വൈഭവ് സെഞ്ച്വറിക്ക് ആറ് റൺസ് അ‌കലെ വച്ച് പുറത്തായി. ലിസ്റ്റ് എയിലെ ഏറ്റവും വേഗതയേറിയ സെഞ്ച്വറി എന്ന റെക്കോർഡിന് തൊട്ടരികിൽ വച്ച് 94 റൺസിൽ നിൽക്കെ ​വൈഭവ് പുറത്താകുകയായിരുന്നു.

2005-06ൽ 12 പന്തിൽ നിന്ന് അർദ്ധശതകം നേടിയ ശ്രീലങ്കയുടെ കൗശല്യ വീരരത്‌നെയുടെ റെക്കോർഡ് ആണ് ​വൈഭവ് പഴങ്കഥയാക്കി മാറ്റിയത്. എന്നാൽ സെഞ്ച്വറിക്ക് തൊട്ടരികിൽ നിൽക്കെ, ശ്രീലങ്കൻ നായകൻ സഹൻ ആരച്ചിഗെയുടെ പന്തിൽ വി. വിയാസ്‌കാന്തിന് ക്യാച്ച് നൽകി ​വൈഭവ് മടങ്ങി. 324.14 സ്‌ട്രൈക്ക് റേറ്റിൽ പത്തും ഫോറും എട്ട് സിക്‌സും സഹിതമാണ് ​വൈഭവ് 94 റൺസ് നേടിയത്.

Also Read: ഫാൻസ് കോഹ്ലിക്കും ധോണിക്കും പിന്നാലെയാകാം, ചരിത്രം ഇനി അ‌വൾക്കൊപ്പം! T20 റെക്കോഡുമായി ഹർമൻപ്രീത് കൗർ

പ്രിയാംശ് ആര്യയുമൊത്ത് 8.5 ഓവറിൽ 132 റൺസിന്റെ ശക്തമായ കൂട്ടുകെട്ടും ​വൈഭവ് സ്ഥാപിച്ചു. ആരച്ചിഗെയെ മിഡ്-ഓഫിന് മുകളിലൂടെ സിക്‌സറിന് പറത്താനുള്ള ശ്രമം പിഴച്ചതോടെ അ‌ർഹമായ ഒരു സെഞ്ച്വറി നഷ്ടമായി, ​വൈഭവ് പുറത്താകുകയായിരുന്നു. അ‌തേസമയം ഗാലറി വൻ കൈയടികളോടെയാണ് ​വൈഭവ് സൂര്യവംശിയെ യാത്രയാക്കിയത്.

സിക്സ് പിഴച്ചില്ലായിരുന്നുവെങ്കിൽ സെഞ്ച്വറിക്കൊപ്പം ലിസ്റ്റ് എയിലെ ഏറ്റവും വേഗതയേറിയ സെഞ്ച്വറിയുടെ നേട്ടത്തിലും ​വൈഭവിന് ഭാഗമാകാനാകുമായിരുന്നു. നിലവിൽ ലിസ്റ്റ് എയിലെ ഏറ്റവും വേഗതയേറിയ സെഞ്ച്വറി ജെയ്ക്ക് ഫ്രേസർ-മക്‌ഗുർക്കിന്റേതാണ്. 2023-24 സീസണിൽ ടാസ്മാനിയയ്‌ക്കെതിരെ സൗത്ത് ഓസ്‌ട്രേലിയയ്‌ക്കുവേണ്ടി 29 പന്തിൽ നിന്നാണ് അ‌ദ്ദേഹം സെഞ്ച്വറി നേടിയത്.

കലിപ്പ് തീർത്തിട്ടുണ്ട്

കഴിഞ്ഞ മത്സരത്തിൽ ശ്രീലങ്കൻ താരവുമായി ​വൈഭവ് കൊമ്പുകോർത്തതും പിടിച്ചു തള്ളിയതും വൻ വിവാദമായിരുന്നു. സൂപ്പർ ഓവർ വരെ നീണ്ട അന്നത്തെ മത്സരത്തിൽ ഇന്ത്യൻ ടീം പരാജയപ്പെടുകയും പിന്നാലെ വൈഭവും ശ്രീലങ്കൻ താരങ്ങളും വാക്കേറ്റത്തിൽ ഏർപ്പെടുകയുമായിരുന്നു. കയ്യാങ്കളിയുടെ വക്കിൽ വരെ വാക്കേറ്റം എത്തിയതോടെ സഹതാരങ്ങൾ ഇടപെട്ടാണ് ഇരുവരുടെയും പിടിച്ചു മാറ്റിയത്.

ഇപ്പോൾ കഴിഞ്ഞ മത്സരത്തിലെ തോൽവിക്കും ​മൈതാനത്ത് നേരിട്ട അ‌പമാനത്തിനും പതിനഞ്ചുകാരനായ ​വൈഭവ് ബാറ്റുകൊണ്ടുതന്നെ കണക്ക് തീർത്തിരിക്കുകയാണ്. ആദ്യ ഓവറിലെ അഞ്ചാം പന്തിലാണ് വൈഭവ് ആദ്യമായി സ്ട്രൈക്കിലേക്ക് വരുന്നത്. തുടരെ രണ്ട് ഫോറടിച്ച് ഓവര്‍ അവസാനിപ്പിച്ചു. പിന്നീട് ബാറ്റിങിനെത്തിയത് മൂന്നാം ഓവറില്‍, ആ ഒറ്റ ഓവറിൽ നേടിയതാകട്ടെ 26 റൺസും.

മൊഹമ്മദ് ഷിറാസ് എറിഞ്ഞ മൂന്നാം ഓവറില്‍ മൂന്നു സിക്സും രണ്ട് ഫോറും അ‌ടക്കമാണ് വൈഭവ് 26 റൺസ് നേടിയത്.
നാലാം ഓവറില്‍ മൂന്നാം പന്തില്‍ ഫോര്‍. പിന്നീട് അടുത്തടുത്ത പന്തുകളിലായി രണ്ടു സിക്സര്‍. അങ്ങനെ 11 പന്തിലാണ് വൈഭവ് തന്റെ റെക്കോഡ് വേഗ അര്‍ധ സെ‍ഞ്ചറി പൂര്‍ത്തിയാക്കിയത്.

English Summary

Indian batsman Vaibhav Suryavanshi created a new record by scoring a half-century in just 11 balls in the final of the India A-Sri Lanka A tri-series. Suryavanshi, who opened the innings for India A in the final, scored the fastest half-century in the history of List A cricket. Vaibhav, who scored 94 runs with 10 fours and eight sixes at a strike rate of 324.14, was dismissed just short of his century.

Follow Us
PCOD ഉള്ളവർ പതിവായി ഗ്രാമ്പൂ വെള്ളം കുടിക്കുന്നതിന്റെ ഗുണങ്ങൾ
കൂട്ടത്തിനിടയിലും ഇവർക്കിഷ്ടം തനിച്ചാകുന്നത്! ഏകാന്തതയെ പ്രണയിക്കുന്ന നക്ഷത്രങ്ങൾ
ആര്‍ത്തവ വേദന മാറാൻ യോഗ ചെയ്താൽ മതി! ലളിതമായ പോസുകൾ ഇതാ
ചൂട് ചായ കുടിച്ച് നാവ് പൊള്ളിയോ; ഉടനടി ആശ്വാസത്തിന്
Viral Video: ആരും പ്രതീക്ഷിച്ചില്ല ആ 'ഗോൾ'
സൗജന്യ യാത്ര സ്ത്രീകൾക്ക്, ബസ് പണിമുടക്കിയപ്പോൾ തള്ളാൻ വന്നത് പുരുഷന്മാർ!
വയനാട്ടിലെ തെയിലത്തോട്ടത്തിൽ നിന്നും പിടികൂടി മലമ്പാമ്പ്
വയനാട്ടിൽ പിടികൂടിയ രാജവെമ്പാല