IND vs WI: കണക്കുതീര്‍ത്തുവിട്ടിട്ടുണ്ട്! മൂന്നാം ടി20യില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം

India vs West Indies 3rd T20I: മൂന്നാം ടി20യില്‍ വെസ്റ്റ് ഇന്‍ഡീസിനെ 14 റണ്‍സിന് തോല്‍പിച്ച് ഇന്ത്യ. ഇന്ത്യ ഉയര്‍ത്തിയ 224 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് വെസ്റ്റ് ഇന്‍ഡീസിന് 20 ഓവറില്‍ ഏഴു വിക്കറ്റിന് 209 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. അര്‍ധ ശതകം നേടിയ ഓപ്പണര്‍ അഭിഷേക് ശര്‍മയുടെ ബാറ്റിങ് മികവില്‍ ഇന്ത്യ 223 റണ്‍സ് അടിച്ചുകൂട്ടി

IND vs WI: കണക്കുതീര്‍ത്തുവിട്ടിട്ടുണ്ട്! മൂന്നാം ടി20യില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം

India vs West Indies 3rd T20

Updated On: 

11 Oct 2026 | 10:47 PM

മൂന്നാം ടി20യില്‍ വെസ്റ്റ് ഇന്‍ഡീസിനെ 14 റണ്‍സിന് തോല്‍പിച്ച് ഇന്ത്യ. ഇന്ത്യ ഉയര്‍ത്തിയ 224 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് വെസ്റ്റ് ഇന്‍ഡീസിന് 20 ഓവറില്‍ ഏഴു വിക്കറ്റിന് 209 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. അര്‍ധ ശതകം നേടിയ ഓപ്പണര്‍ അഭിഷേക് ശര്‍മയുടെ ബാറ്റിങ് മികവില്‍ (30 പന്തില്‍ 69 റണ്‍സ്) ഇന്ത്യ 223 റണ്‍സ് അടിച്ചുകൂട്ടി. അഭിഷേകിനെ കൂടാതെ 18 പന്തില്‍ 37 റണ്‍സെടുത്ത ഇഷാന്‍ കിഷന്‍ മാത്രമാണ് ശ്രദ്ധേയമായ പ്രകടനം പുറത്തെടുത്ത മറ്റൊരു ഇന്ത്യന്‍ ബാറ്റര്‍. മലയാളി താരം സഞ്ജു സാംസണടക്കം (ആറു പന്തില്‍ മൂന്ന്) നിരാശപ്പെടുത്തി.

രണ്ടാം ടി20യില്‍ അര്‍ധ സെഞ്ചുറിയുമായി മികച്ച പ്രകടനം നടത്തിയ സഞ്ജുവിന് ഇന്ന് തിളങ്ങാനായില്ല. ഷമാര്‍ ജോസഫ് എറിഞ്ഞ രണ്ടാം ഓവറിലെ നാലാം പന്തില്‍ കാമില്‍ പൂരാന് ക്യാച്ച് നല്‍കിയാണ് സഞ്ജു പുറത്തായത്. രണ്ടാം വിക്കറ്റില്‍ അഭിഷേക്-ഇഷാന്‍ സഖ്യം ഇന്ത്യയ്ക്ക് കരുത്തേകി. 108 റണ്‍സിന്റെ പാര്‍ട്ണര്‍ഷിപ്പാണ് ഇവര്‍ പടുത്തുയര്‍ത്തിയത്.

ഒമ്പതാം ഓവറിലെ രണ്ടാം പന്തില്‍ റോസ്റ്റണ്‍ ചേസിന് വിക്കറ്റ് സമ്മാനിച്ച് കിഷന്‍ മടങ്ങി. തൊട്ടുപിന്നാലെ രണ്ട് പന്തില്‍ ഒരു റണ്‍സെടുത്ത ശ്രേയസ് അയ്യറിനെയും പുറത്താക്കി ചേസ് ഇന്ത്യയ്ക്ക് ഇരട്ട പ്രഹരം നല്‍കി. അധികം വൈകാതെ അഭിഷേകും പുറത്തായി. നമാന്‍ ധിര്‍ (അഞ്ച് പന്തില്‍ 10), നിതീഷ് കുമാര്‍ റെഡ്ഡി (14 പന്തില്‍ 21) എന്നിവര്‍ക്കും കാര്യമായൊന്നും ചെയ്യാനായില്ല. ഇതോടെ 14.2 ഓവറില്‍ ആറു വിക്കറ്റിന് 169 എന്ന നിലയിലായി ഇന്ത്യ.

Also Read: Mohammed Shami: സെലക്ടര്‍മാര്‍ കാണുന്നുണ്ടോ? ഷമിയുടെ ഹീറോയിസം കഴിഞ്ഞിട്ടില്ല; വിക്കറ്റ് വേട്ടയുമായി 36-കാരന്‍

16 പന്തില്‍ 28 റണ്‍സെടുത്ത വൈസ് ക്യാപ്റ്റന്‍ തിലക് വര്‍മ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തെങ്കിലും റണ്ണൗട്ടായി താരം പുറത്തായി. അക്‌സര്‍ പട്ടേല്‍-14 പന്തില്‍ 20, അര്‍ഷ്ദീപ് സിങ്-എട്ട് പന്തില്‍ 11, പ്രിന്‍സ് യാദവ്-ആറു പന്തില്‍ 13 നോട്ടൗട്ട്, മയങ്ക് യാദവ്-ഗോള്‍ഡന്‍ ഡക്ക് എന്നിങ്ങനെയാണ് മറ്റ് ബാറ്റര്‍മാരുടെ പ്രകടനം. വെസ്റ്റ് ഇന്‍ഡീസിനു വേണ്ടി റോസ്റ്റണ്‍ ചേസ്, ഷമാര്‍ ജോസഫ്, ഷമാര്‍ സ്പ്രിങ്കര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും, കീമോ പോളും, ഗുദാകേഷ് മോത്തിയും ഓരോ വിക്കറ്റും സ്വന്തമാക്കി.

പൊരുതിവീണ്‌ വെസ്റ്റ് ഇന്‍ഡീസ്‌

റാഞ്ചി ടി20യില്‍ 250 റണ്‍സ് ചേസ് ചെയ്ത് വിജയിച്ച വെസ്റ്റ് ഇന്‍ഡീസിന്, ആ മികവ് മൂന്നാം മത്സരത്തില്‍ ആവര്‍ത്തിക്കാനായില്ല. 26 പന്തില്‍ 43 റണ്‍സെടുത്ത ഷിമ്രോണ്‍ ഹെറ്റ്‌മെയറാണ് ടോപ് സ്‌കോറര്‍. 27 പന്തില്‍ 42 റണ്‍സെടുത്ത കാമില്‍ പുരനും ഭേദപ്പെട്ട ബാറ്റിങ് കാഴ്ചവെച്ചു. അര്‍ഷ്ദീപ് സിങ് ഇന്ത്യയ്ക്ക് വേണ്ടി മൂന്ന് വിക്കറ്റ് വീഴ്ത്തി.

English Summary

India defeated West Indies by 14 runs in the 3rd T20. Abhishek Sharma top-scored for India with 69 runs off 30 balls. India set a target of 224, but West Indies were stopped at 209/7. Arshdeep Singh starred with the ball, taking three critical wickets.

Loading...
Unable to load recommendations.
Follow Us
പാലിനേക്കാൾ കാൽസ്യം അടങ്ങിയ ഭക്ഷണങ്ങൾ
ആര് പറഞ്ഞു വെജിറ്റേറിയന്മാര്‍ക്ക് പ്രോട്ടീന്‍ കിട്ടില്ലെന്ന്?
ഇവർക്ക് നല്ലകാലം! ശുക്രൻ സ്വന്തം രാശിയിൽ അസ്തമിക്കുന്നു
ഉപ്പു നാരങ്ങ ഉണ്ടാക്കിയാലോ? ഇത് വെറും അച്ചാറല്ല ഔഷധമാണ്
രാജവെമ്പാല ചേരയെ വിഴുങ്ങുന്നു
കോന്നിയിൽ കൂട്ടിൽ കുടുങ്ങിയ കരിമ്പുലി
ഒരു പാമ്പിനെ പിടിക്കാൻ വെറുമൊരു പാത്രം മതിയോ
റോഡിൽ രൂപപ്പെട്ട വലിയ ഗർത്തത്തിലേക്ക് കാർ